Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
World

ദുർഗാപൂജ നടത്തണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണം; ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾക്ക് ഭീഷണി കത്തുകൾ, ആശങ്കയിൽ ഹിന്ദു സമുദായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 11:48 am IST
inWorld

ധാക്ക: അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദുർഗാപൂജ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് കാണിച്ച് ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് ഭീഷണി കത്തുകൾ. പണം അടച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നിരവധി പൂജാ ആഘോഷ കമ്മിറ്റികൾക്ക് നൽകിയ കത്തിൽ പറയുന്നു.

“ബിസ്മില്ലാഹിർ റഹ്മാനിർ റഹീം” എന്ന് തുടങ്ങുന്ന ബംഗാളി ഭാഷയിലുള്ള കത്ത് ഒരോ ക്ഷേത്രത്തിന്റെയും പ്രസിഡൻ്റുമാർക്കും ജനറൽ സെക്രട്ടറിമാർക്കുമാണ് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കത്ത് ലഭിക്കുന്ന ആളിന് അവാമി ലീഗ് ജോയിൻ്റ് ജനറൽ സെക്രട്ടറി മഹ്ബൂബ് ഉൽ ആലം ഹനീഫിന് സംഭവിച്ചതുപോലെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇക്കാര്യം ഭരണകൂടത്തോടോ മാധ്യമങ്ങളോടോ പറഞ്ഞാൽ തലയറുക്കുമെന്നും തപാൽ വഴി അയച്ച കത്തിൽ പറയുന്നു. ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയുടെ സർക്കാർ പതനത്തിന് ശേഷം ഹനീഫിന്റെ വീട് ദിവസങ്ങളോളം കൊള്ളയടിക്കപ്പെട്ടിരുന്നു.

ഭീഷണിക്കത്തുകൾ ലഭിച്ച ഖുൽനയിലെ നാലു ക്ഷേത്രങ്ങളിലെ പ്രതിനിധികൾ പോലീസിനെ സമീപിച്ച് പരാതി നൽകി. തുടർന്ന് ക്ഷേത്രങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സൈനികർക്കൊപ്പം 24 മണിക്കൂറും പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് ഡാക്കോപ്പ് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് സിറാജുൽ ഇസ്ലാം പറഞ്ഞു. ഭീഷണിക്കത്ത് ലഭിച്ചതോടെ ഞങ്ങൾ കടുത്ത ആശങ്കയിലാണെന്ന് ക്ഷേത്രാഭാരവാഹികൾ പറയുന്നു. ഈ വർഷം പൂജ സംഘടിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭക്തർ പറഞ്ഞെങ്കിലും അവസാനം ആചാരങ്ങളും ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ അവർ തീരുമാനിക്കുകയായിരുന്നു.

ചില ക്ഷേത്ര കമ്മിറ്റികൾ ഭീഷണിയെത്തുടർന്ന് ദുർഗാപൂജ സംഘടിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആഭ്യന്തരകാര്യ സെക്രട്ടറിയായ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടത്.

ഹിന്ദുകമ്മിറ്റികളെല്ലാം അദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കില്‍ അതിക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന ഭയമുള്ളതിനാലാണ് ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണിക്കത്തുകൾ എത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാപൂജ മഹോത്സവം.

Tags: hinduBengladeshDurga PoojaHindu Temples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

India

നവരാത്രി ആഘോഷങ്ങളില്‍ ഭക്ത്യാദരങ്ങളോടെ പങ്കെടുത്ത് ഭക്തര്‍,ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

News

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ ബഹുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാപട്യം, 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയോ?: സിആര്‍ കേശവന്‍

ഇതാണ് സ്വയം സേവകർ ; ആർ എസ് എസ് ശാഖ തടയാൻ വന്നവർക്ക് മുന്നിൽ ചങ്കുറപ്പോടെ ശാഖ നടത്തി കാട്ടി പുലിക്കുട്ടികൾ

സ്റ്റേഡിയം വാടകത്തുകയെച്ചൊല്ലി തര്‍ക്കം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം അനിശ്ചിതത്വത്തില്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണരുത്

തെലുങ്കാന ബിജെപി അധ്യക്ഷന്‍ രാമചന്ദര്‍ റാവു (ഇടത്ത്)

ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് മറുപടി; കോണ്‍ഗ്രസ് ഏറ്റവും വലിയ പുരുഷാധിപത്യപാര്‍ട്ടി, കോണ്‍ഗ്രസിന് എത്ര വനിതാമുഖ്യമന്ത്രിമാരുണ്ട്?

ശ്രീനഗറിലെ ആര്‍എസ് എസ് നേതാവ് രാം ലാല്‍ (ഇടത്ത്)

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് രാഹുല്‍ ഗാന്ധി; നിരവധി സ്ത്രീകള്‍ ആര്‍എസിഎസിലുണ്ടെന്ന് മറുപടി

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഎം നേതാവിന്റെ പരാതി

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

പിണറായിക്കെതിരെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സൂചന

പ്രതികളുടെ ഭാഗം കൂടി കേൾക്കണം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്, ആഘോഷിക്കുന്നത് പോലെ അല്ല; കേസ് അട്ടിമറിക്കാൻ വിഡി സർക്കാർ ശ്രമിച്ചു- ഷോൺ ജോർജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.