കണ്ണൂര്‍:കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍ എം പി. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്ന പ്രവര്‍ത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തും ആര്‍ജ്ജവമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. കണ്ണൂരില്‍ താനും പ്രവര്‍ത്തകരും അനുഭവിച്ച യാതന ചില്ലറയല്ല. അടിപതറി നിന്ന കോണ്‍ഗ്രസിനെ താന്‍ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശം. നിലപാട് തുറന്നു പറയാന്‍ തനിക്ക് അവകാശമുണ്ട്. നിലപാടുകളില്‍ തന്നോട് വിയോജിപ്പുണ്ടാകാം. സ്ഥാനങ്ങളേക്കാള്‍ വലുതാണ് പ്രസ്ഥാനമെന്നും അക്രമ രാഷ്‌ട്രീയത്തോടുളള നിലപാടില്‍ മാറ്റമില്ലെന്നും സുധാകരന്‍ പറഞ്ഞു.
















