കൊൽക്കത്ത : ദുർഗ്ഗാ പൂജ പന്തലിൽ വെച്ച്, 21 വയസ്സുകാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എ എസ് ഐ അറസ്റ്റിൽ . കൊൽക്കത്ത ആംഡ് പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കബിറുൽ ഇസ്‌ലാമിനെ (50) ആണ് അറസ്റ്റ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും, യുവതി ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ്.
കൊൽക്കത്തയിലെ ന്യൂ അലിപോർ പ്രദേശത്തുള്ള സുരുചി സംഘ പൂജാ പന്തലിലാണ് സംഭവം . വോളന്റിയറായി ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതി, രാത്രി 11 മണിയോടെ പുറത്തേക്കുള്ള കവാടത്തിന് സമീപം കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അതിക്രമം.യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ മോശമായി സ്പർശിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം കുടുംബാംഗങ്ങളെയും അറിയിച്ചിട്ടുണ്ട്
















