Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പാകിസ്ഥാന് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 05:00 am IST
inEditorial

പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തെഞ്ഞെടുപ്പ് നടക്കുകയാണ്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കശ്മീരിന്റെ ചരിത്രത്തില്‍ അത് നിര്‍ണായകമാകും. ബിജെപി ഒരു വശത്തും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മറുവശത്തും നിന്നുള്ള പോരാട്ടം. കശ്മീര്‍ ജനത ആരുടെ കൂടെ എന്നറിയാന്‍ ഫലം വരുന്നതുവരെ കാത്തിരിക്കണം. എന്നാല്‍ പാകിസ്ഥാന്‍ ആര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് പാകിസ്ഥാനൊപ്പമോ എന്നും അറിയാന്‍ കാത്തിരിപ്പൊന്നും വേണ്ട. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പരസ്യമായി പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഖവാജ പറഞ്ഞത് ഇങ്ങനെ : ‘കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ സ്വരമാണ്, കോണ്‍ഗ്രസ് സഖ്യം ജയിക്കണമെന്നാണ് ആഗ്രഹം, അതിന് സാധ്യതയുണ്ട്. ‘

പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ കോണ്‍ഗ്രസിനുവേണ്ടി അരയും തലയും മുറുക്കി കളത്തിലിറങ്ങി എന്നു ചുരുക്കം. ആര്‍ട്ടിക്കിള്‍ 370 തെരഞ്ഞെടുപ്പ് വിഷയമാക്കിയെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ പുനഃസ്ഥാപിക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിനും പാകിസ്ഥാനും ഒരേ നിലപാടാണെന്നും ആസിഫ് പറയുന്നു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നത് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും മെഹബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രകടനപത്രികകളില്‍ പ്രധാന വാഗ്ദാനമായിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാനപദവിക്കുള്ള അവകാശം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കി ആ സംസ്ഥാനത്തെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണ്. പതിറ്റാണ്ട് നീണ്ട തെറ്റ് നരേന്ദ്രമോദി സര്‍ക്കാര്‍ തിരുത്തി. നെഹ്റു പുനര്‍ജന്മംകൊണ്ടു വന്നാല്‍ പോലും 370-ാം വകുപ്പ് പുനഃസ്ഥാപിക്കുക സാധ്യമല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചിട്ടും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുന്നത് പാകിസ്ഥാനെ സഹായിക്കാനാണെന്നത് പച്ചപ്പരമാര്‍ത്ഥം. ഭാരത വിരുദ്ധ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ വോട്ടുകള്‍ക്കായി കശ്മീരിനെ പണയപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് രാഹുലും സംഘവും പലതവണ തെളിയിച്ചിട്ടുമുണ്ട്. മഹാരാഷ്‌ട്ര പോലീസിലെ ആര്‍എസ്എസ് അനുഭാവിയായ പോലീസുകാരന്റെ വെടിയേറ്റാണ് കര്‍ക്കറെ മരിച്ചതെന്നും അജ്മല്‍ കസബിന്റെ ആക്രമണത്തില്‍ അല്ലെന്നും പാകിസ്ഥാന്റെ വാദം അതേപടി ഉദ്ധരിച്ച് ഭാരതത്തിനെതിരെ പ്രസ്താവന നടത്താന്‍ യാതൊരു നാണവുമില്ലാത്ത നേതാക്കളുടെ താവളമായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. പാകിസ്ഥാനുമായി ഭാരതം സമാധാന ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്നുമാണ് മണിശങ്കര്‍ അയ്യര്‍ ഭാരതത്തിന് നല്‍കുന്ന മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൈയില്‍ അണുബോംബുകള്‍ ഉണ്ടെന്നും മോദി സര്‍ക്കാര്‍ പ്രകോപിപ്പിച്ചാല്‍ അവര്‍ അത് ഭാരതത്തിന് നേരെ പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു മണിശങ്കര്‍. ഭാരതം സൈനികശക്തി വര്‍ധിപ്പിക്കുന്നത് ഈ മേഖലയിലെ പിരിമുറുക്കം കൂട്ടുമെന്നും അതുകൊണ്ട് സൈനിക ശക്തി വര്‍ദ്ധിപ്പിക്കരുതെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നുമാണ് അയ്യരുടെ ഉപദേശം.

കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പാകിസ്ഥാന്‍ അജണ്ട കളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം തെളിയിക്കുന്നതാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ഫാറൂഖ് അബ്ദുള്ളയും നെഹ്റു കുടുംബവും ജമ്മു കശ്മീരില്‍ തടസ്സവും അസ്വസ്ഥതയും ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ സേനയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന ആരോപണത്തിന് ഇത് സാധുത നല്‍കുന്നു.

ജമ്മു കശ്മീരിന്റെ ശരിയായ വികസനവും പുരോഗതിയും ഇല്ലാതാക്കാന്‍ പാകിസ്ഥാനിലെ ഐഎസ്ഐ നിര്‍ദ്ദേശിച്ച അജണ്ടയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് മുന്‍കാലങ്ങളിലും അബ്ദുള്ളമാര്‍ വ്യക്തമായി തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ചെലവില്‍, തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ജമ്മു കശ്മീര്‍ ഭരിക്കുക എന്നത് അബ്ദുള്ളമാരുടെയും കോണ്‍ഗ്രസിന്റേയും പ്രധാന അജണ്ടയാണ്.

‘ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസും എന്‍സിയും ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത് അനുവദിക്കില്ല. ലോകത്തിലെ ഒരു ശക്തിക്കും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല,’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മറുപടിക്കപ്പുറം ഒന്നും പറയേണ്ടതില്ല. ശത്രുക്കളെ ഭയപ്പെട്ട് പിന്തിരിഞ്ഞോടി പിന്നില്‍ വെട്ടുകൊണ്ടുവന്ന കോണ്‍ഗ്രസ് പാരമ്പര്യമല്ല, മുന്നില്‍ വെട്ടു കൊണ്ട് മരിച്ചു വീണാലും പിറന്ന നാടിനെ രക്ഷിക്കും എന്ന ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുന്ന ഭാരതീയ പാരമ്പര്യമാണ് നരേന്ദ്രമോദി മുന്നോട്ടുവയ്‌ക്കുന്നത്. ഇത് പുതിയ ഭാരതമാണ്. എല്ലാവരോടും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം തന്നെയാണ് നിലപാട്. എല്ലാക്കാലവും അടിമത്തമനോഭാവം മനസ്സില്‍ പേറി വിദേശികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കോണ്‍ഗ്രസിന് അത് മനസ്സിലാവില്ല. പക്ഷെ, ജനം അത് തിരിച്ചറിയും.

Tags: pakistanRahulGandhiCongress love Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.