Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

നവരാത്രി ആത്മീയ സാധനയുടെ ദിവ്യനാളുകള്‍

ആചാര്യ എ.കെ.ബി. നായര്‍byആചാര്യ എ.കെ.ബി. നായര്‍
Oct 16, 2026, 10:26 am IST
inSamskriti

ഛിന്നമായ, വേര്‍പെടുത്തേണ്ട തലയോടുകൂടിയവള്‍ ആരോ അവള്‍ ഛിന്നമസ്താ. സ്വന്തം കണ്ണുകള്‍കൊണ്ട് സ്വന്തം തല എപ്പോഴും ആര്‍ക്കും കാണാന്‍ സാധിക്കുകയില്ലല്ലോ. തലയുണ്ടെന്ന ബോധം പലപ്പോഴും മനുഷ്യര്‍ക്ക് ഉണ്ടാകുന്നുമില്ല. യോഗശാസ്ത്രപ്രകാരം തലയില്ലാത്ത അവസ്ഥയാണ് മനുഷ്യന്റെ സൂക്ഷ്മരൂപം. ശരീരമാണ് താന്‍ എന്ന ബോധം നശിക്കുമ്പോള്‍ അവയവങ്ങള്‍ക്ക് എന്താണ് പ്രസക്തി? അത്പോലെ ആത്മാവ്, മനസ്സോ ബുദ്ധിയോ അല്ലെന്ന് തിരിച്ചറിയുമ്പോള്‍ അവ ഉള്‍ക്കൊള്ളുന്ന തലയുടെ പ്രസക്തി നഷ്ടപ്പെടുന്നു. അദ്വൈത വേദാന്തത്തിന്റെ പൊരുളും അതാണ്. ദ്വൈതചിന്ത ഉയര്‍ത്തുന്ന മനസ്സിനെ ത്യജിച്ചാല്‍ മനസ്സും ബുദ്ധിയും ഉള്‍ക്കൊള്ളുന്ന തലയില്ലാത്ത മനുഷ്യരൂപത്തെയാണ് വിഭാവനം ചെയ്യാനാവുക. ആധ്യാത്മിക തലത്തില്‍ ജീവല്‍മുക്താവസ്ഥയെ (ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആത്മാവാണെന്ന അവസ്ഥ) ഓര്‍മ്മിപ്പിക്കുന്ന ബ്രഹ്‌മവിദ്യയാണ് ഛിന്നമസ്താദേവി.

വജ്രായന ബുദ്ധമതത്തിലും ഛിന്നമസ്തക്ക് പ്രാമുഖ്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് ബുദ്ധമതത്തില്‍ ഈ ദേവി അറിയപ്പെടുന്നത്. ലൈംഗികാസക്തിയുള്ളവരോട് ദേവിക്ക് മമതയില്ല. മൈഥുനത്തില്‍ ഏര്‍പ്പെട്ട സ്ത്രീപുരുഷന്മാരുടെ മീതെയാണ് ദേവി നില്‍ക്കുന്നത്. രതിയും കാമദേവനുമാണ് ഈ സ്ത്രീപുരുഷന്മാര്‍. അഹങ്കാരം, കാമാസക്തി തുടങ്ങിയ പ്രതികൂല സ്വഭാവങ്ങളെ മനുഷ്യന്‍ അകറ്റിനിര്‍ത്തണമെന്നാണ് ഛിന്നമസ്താദേവിയുടെ സ്വരൂപത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്.

സൂക്ഷ്മ ശരീരത്തിലെ ആജ്ഞാപത്മത്തിലാണ് ദേവി വസിക്കുന്നത്. സുഷുമ്നാനാഡിയിലൂടെ കുണ്ഡലിനീശക്തിയെ മേല്‍പ്പോട്ട് ഉയര്‍ത്തുന്നതുകൊണ്ട് ഛിന്നമസ്തയെ പ്രചണ്ഡ ചണ്ഡികയെന്ന് വിളിക്കുന്നു. രണ്ടു ദളത്തോടുകൂടിയ വെളുത്ത നിറമുള്ള താമരരൂപമാണ് ആജ്ഞാപത്മം. പുരികങ്ങള്‍ സന്ധിക്കുന്നിടത്താണ് ആജ്ഞാപത്മം. ഈ പത്മത്തിലാണ് ആറ് മുഖത്തോടുകൂടിയ ഹാകിനീദേവിയും വസിക്കുന്നത്. ആജ്ഞാപത്മത്തിലാണ് പരമശിവന്റെ ഹരലിംഗം. അതിനടുത്തായി പൂര്‍ണ്ണപ്രകാശമുള്ള അന്തരാത്മാവും. ഇതിന്റെ നാലു ഭാഗത്തുള്ള അത്യുജ്ജ്വലമായ പ്രകാശത്താല്‍ മൂലാധാരം മുതല്‍ ബൃഹ്‌മരന്ധ്രം (മൂര്‍ദ്ധാവ്) വരെയുള്ള ഭാഗങ്ങള്‍ സാധകന് വ്യക്തമാകുന്നു.

മാര്‍ക്കണ്ഡേയ പുരാണത്തില്‍ പറയുന്നത് ചണ്ഡികാദേവി അഘോരാസുര വധശേഷം ദാഹം തീര്‍ക്കാനായി തോഴിമാരായ ഡാകിനിക്കും വര്‍ണ്ണിനിക്കും തന്റെ തല ഛേദിച്ച് രക്തംനല്‍കി എന്നാണ്.

ഉത്തരഭാരതത്തിലാണ് ഛിന്നമസ്താ ദേവിക്ക് ക്ഷേത്രങ്ങള്‍ ഉള്ളത്. ഹിമാചല്‍ പ്രദേശിലെ ചിന്ത്പൂര്‍ണി ക്ഷേത്രം, പശ്ചിമബംഗാള്‍ വിഷ്ണുപൂരിലെ ക്ഷേത്രം, വാരാണസിയിലെ രാംനഗര്‍ ക്ഷേത്രം, ആസാമിലെ കാമാഖ്യ ക്ഷേത്രം എന്നിവയില്‍ ഛിന്നമസ്താദേവിയെ ആരാധിക്കുന്നു. കേരളത്തില്‍ ഛിന്നമസ്താദേവിക്ക് ക്ഷേത്രമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് ഗവേഷകന്മാരാണ്. ഛിന്നമസ്താദേവിയെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ഛിന്നമസ്തയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ദേവീ ഉപാസകര്‍ ഈ ലേഖകനെക്കൂടി അറിയിക്കുമല്ലോ.

Tags: നവരാത്രിSamskritiHindu Devotional
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Samskriti

വേദക്ഷേത്രത്തിന്റെ വിശേഷങ്ങളിലൂടെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.