Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

ഡോ. വിഷ്ണു അരവിന്ദ്byഡോ. വിഷ്ണു അരവിന്ദ്
Oct 15, 2026, 11:02 am IST
inVicharam, Main Article

ഇൻഡി സഖ്യം സിജെപിയും തീവ്ര ഇസ്ലാമിക – ക്രൈസ്തവ സംഘടനകളുമായി ചേർന്ന് ദൽഹിയിൽ നടത്തുന്ന സമരത്തിലെ ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണെങ്കിലും സിഎഎ, എൻആർസി, പലസ്തീൻ, എഫ്സിആർഎ തുടങ്ങിയവയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ് അണികൾ ഉയർത്തുന്നത്. ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’ എന്നതാണ് ഈ സമരം കാണുമ്പോൾ ഓർമ വരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സമരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതിനെ അപേക്ഷിച്ച് ദൽഹി സമരം വളരെ ദുർബലമാണ്. ഇടത് – ഇസ്ലാമിക ശക്തികൾക്ക് അനുകൂല സാഹചര്യം ഇന്ന് ലോകത്ത് നിലനിൽക്കുന്നുവെന്നതാണ് കലാപങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ലോകരാജ്യങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വങ്ങളുമാണ് കാരണം. റഷ്യ – ഉക്രൈൻ യുദ്ധവും പശ്ചിമേഷ്യാ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയെ തകർത്തു. ഉയർന്ന ഇന്ധനവിലയും പണപ്പെരുപ്പവും ജീവിതച്ചെലവുമുണ്ടാക്കുന്ന പ്രതിസന്ധികൾ അമേരിക്ക മുതൽ യൂറോപ്പ് വരെയും, റഷ്യ മുതൽ ചൈന വരെയും വ്യത്യസ്ത രൂപങ്ങളിൽ പ്രകടമാണ്.
ഇന്ധനവിലയിലെ വർധന അമേരിക്കയിലെ ബിസിനസ്സ് – കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. വൈരം മറന്ന് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും അമിതോൽപ്പാദനവും യൂറോപ്പ് അടക്കമുള്ള കയറ്റുമതി വിപണികളിലെ വെല്ലുവിളികളും ചൈന നേരിടുമ്പോൾ, ഉക്രൈനുമായുള്ള യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് റഷ്യയും മുക്തമല്ല. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങളും പാകിസ്ഥാനടക്കമുള്ള ഭാരതത്തിന്റെ അയൽ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.
യൂറോപ്യൻ മാതൃക
സ്‌കൂളുകളിലെ അധ്യാപകക്ഷാമം, മോശം അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയുന്നയിച്ച് ഫ്രാൻസിൽ ഇടത് – ജിഹാദികൾ വിദ്യാർത്ഥികളുടെ പേരിൽ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. ബെൽജിയം, ഇറ്റലി, ഗ്രീസ്, അയർലൻഡ്, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്കും സമാന പ്രതിഷേധങ്ങൾ ഇക്കൂട്ടർ വ്യാപിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ സ്‌പെയിനിലെ ഇടത് സർക്കാർ വീണു. വിധ്വംസക ശക്തികൾ ചുവടുറപ്പിച്ചതിന്റെ ഫലമായി ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സർക്കാരുകൾ നേരത്തെതന്നെ നിലംപതിച്ചു. ശത്രുക്കൾ ന്യൂദൽഹിയെ ഉന്നമിടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും, ശക്തമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതുതന്നെയാണ് ദൽഹി സമരത്തെ ദുർബലമാക്കുന്നതും. മതവും രാഷ്‌ട്രീയവും മാറ്റിവെച്ചാൽ, ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ നേടാനോ അവരെ തെരുവിലിറക്കാനോ കോൺഗ്രസ്-ഇടത്-ജിഹാദി സഖ്യത്തിന് സാധിക്കുന്നില്ല. ജനങ്ങളുടെ സാമ്പത്തിക അതൃപ്തി പ്രതിഷേധങ്ങളായി മാറുന്ന ആഗോള സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, വളർച്ചയും സ്ഥിരതയുമുള്ള ഭാരതത്തിൽ, സാമ്പത്തിക പ്രക്ഷോഭത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടില്ല.
ഇറാൻ യുദ്ധവും എണ്ണ പ്രതിസന്ധിയും ഭാരത സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും, വലിയ ജനകീയ പ്രക്ഷോഭത്തിനുള്ള അവസരം തുറന്നുകിട്ടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു രാഹുലും കോൺഗ്രസും. എന്നാൽ പ്രമുഖ അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും വളർച്ചാ പ്രവചനങ്ങളും ഭാരത സമ്പദ് വ്യവസ്ഥയുടെ കരുത്ത് എടുത്തുകാട്ടി. ഈ തിരിച്ചറിവാണ് സമരക്കാരെ അസ്വസ്ഥരാക്കിയത്. യൂറോപ്പിന്റെ ചുവടുപിടിച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെ ഭാരതത്തിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തി പ്രക്ഷോഭത്തിന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
രാഹുലിന്റെ ശ്രമങ്ങൾ
കുറച്ചുകൂടി പിന്നോട്ട് സഞ്ചരിച്ചാൽ, യൂറോപ്പിന് സമാനമായ സാമ്പത്തിക കലാപങ്ങൾ ആരംഭിക്കാൻ രാഹുൽ പലതവണ ഭാരതത്തിൽ ശ്രമിച്ചതായി കാണാം. 2025 ജൂലൈ 31-ന് യു.എസ് പ്രസിഡന്റ് ട്രംപ് ഭാരതത്തെ ‘ചത്ത സമ്പദ് വ്യവസ്ഥ’യെന്ന് അപമാനിച്ചപ്പോൾ, രാജ്യത്തിനൊപ്പം നിൽക്കാത്ത രാഹുലും കോൺഗ്രസും അതിനെ പിന്തുണച്ചു. അമേരിക്കയുമായുള്ള വ്യാപാരക്കരാറിലൂടെ ഭാരതത്തിന്റെ സാമ്പത്തിക സുരക്ഷ മോദി സർക്കാർ അടിയറവെയ്‌ക്കുകയാണെന്ന് ഈ വർഷം മാർച്ചിൽ രാഹുൽ വ്യാജ പ്രചാരണം നടത്തി. റഷ്യ, ഇറാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ഭാരതത്തിന് ട്രംപിന്റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പ്രചരിപ്പിച്ചു. എണ്ണവില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ മോദിയെ ‘ഇൻഫ്ളേഷൻ മാൻ മോദി’യെന്ന് മെയ് മാസത്തിൽ രാഹുൽ പരിഹസിച്ചു. ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ വിലക്കയറ്റത്തിന്റെ ദുരിതത്തിലാക്കുകയാണെന്നായിരുന്നു മറ്റൊരു ആരോപണം.
മോദിയുടെ സാമ്പത്തിക നയങ്ങൾ ദരിദ്രർക്കും തൊഴിലാളികൾക്കും കർഷകർക്കും സ്ത്രീകൾക്കും മധ്യവർഗത്തിനും ദോഷകരമാണെന്നും, സമ്പദ് വ്യവസ്ഥയുടെ ഭാരം സാധാരണക്കാർ വഹിക്കുകയാണെന്നും ജൂണിൽ രാഹുൽ ആരോപിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അതുവഴി കേന്ദ്ര സർക്കാരിനെതിരെ വലിയ ജനരോഷം സൃഷ്ടിക്കാമെന്നും പ്രതീക്ഷിച്ചവർക്ക്, വിവിധ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോൾ ആ ആഖ്യാനം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞില്ല.
അതോടെ രാഷ്‌ട്രീയ പ്രതിഷേധങ്ങൾക്ക് മറ്റ് വിഷയങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് രാഹുലും കൂട്ടരും നടത്തിയത്. ഈ ഘട്ടത്തിലാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുയർത്തി ‘സിജെപി’ എന്ന പേരിൽ സമര ജീവികൾ രംഗപ്രവേശനം ചെയ്തത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കയെ, കേന്ദ്ര സർക്കാരിനെതിരായ വിശാലമായ രാഷ്‌ട്രീയ പ്രചാരണവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ സമരത്തിനു വിഷയമില്ലാതായി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരായ ആരോപണങ്ങളും രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ഉയർന്നുവന്നത്. ഇപ്പോൾ അത് രാജ്യത്തെ പരമോന്നത കോടതിക്കെതിരെയും ചീഫ് ജസ്റ്റിസിനെതിരെയും തിരിയുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്.
രാജ്യവിരുദ്ധ ദൽഹി സമരം
ഇവിടെയാണ് യൂറോപ്പിൽ നടക്കുന്ന സമരങ്ങളുമായി ദൽഹി സമരത്തെ താരതമ്യം ചെയ്തു പരിശോധിക്കേണ്ടത്. കമ്മ്യൂണിസ്റ്റ് –
ഇസ്ലാമിക സമരക്കാരുടെ ഇടപെടലാണ് രണ്ടിലും പൊതുവായി കാണാൻ കഴിയുന്നത്. ഫ്രാൻസ് തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഫ്രാൻസിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയത് ‘ഫ്രാൻസ് അൺബൗഡ്’ എന്ന തീവ്ര കമ്മ്യൂണിസ്റ്റ് സംഘടനയാണെന്ന് അവിടത്തെ സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഹമാസ്-ഗാസ അനുകൂല മുസ്ലിം വിദ്യാർത്ഥി കൂട്ടായ്‌മകൾ ഉൾപ്പെടെ അമ്പതിലധികം സംഘടനകളാണ് അവിടെ പ്രതിഷേധങ്ങളിൽ സഹകരിക്കുന്നത്. ഒക്ടോബർ 7-ന് ലോയറേ മേഖലയിലെ ബ്യൂജൻസി ഹൈസ്‌കൂളിൽ വിദ്യാർത്ഥികളുടെ പേരിൽ നടന്ന സ്‌കൂൾ ഉപരോധത്തിനിടയിൽ, ഇസ്ലാമിക തീവ്രവാദികളെ പരാമർശിക്കുന്ന ഒരു റാപ്പ് ഗാനമാണ് സമരക്കാർ ആലപിച്ചത്. 2012-ൽ ടൂളൂസിലും 2015-ൽ പാരീസിലും ഭീകരാക്രമണം നടത്തിയ മുഹമ്മദ് മെറായെയും സലാഹ് അബ്ദെസ്ലാമിനെയും പരാമർശിക്കുന്ന ‘എം.ആർ.എച്ച്’ എന്ന ആ ഗാനമാണ് കൂട്ട അറസ്റ്റിലേക്ക് നയിച്ചത്.
ദൽഹിയിലെ പ്രതിഷേധങ്ങളിലും സമാന കൂട്ടുകെട്ട് തന്നെയാണ് കാണാൻ കഴിയുന്നത്. ജാമിയ മിലിയ ഇസ്ലാമിയ, ജെ.എൻ.യു, ദൽഹി യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തിയ ഒരു വിഭാഗം വിദ്യാർത്ഥികൾ, ഐസ പോലുള്ള തീവ്ര ഇടത് സംഘടനകൾ, കോൺഗ്രസ് അനുകൂലികൾ, ഇൻഡി സഖ്യത്തിലെ സിപിഎം, കൂടാതെ കേരളത്തിൽ നിന്നുള്ള യൂത്ത് ലീഗ്, എംഎസ്എഫ്, എസ്എഫ്‌ഐ തുടങ്ങിയ കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക സംഘടനകളും ഇതിൽ പങ്കാളികളാകുന്നുണ്ട്. ഈ ഇടത്-ജിഹാദി ശക്തികളുടെ തടവറയിലാണ് രാഹുലും കോൺഗ്രസ് പാർട്ടിയും എത്തിപ്പെട്ടിരിക്കുന്നത്. സമരത്തിന്റെ രൂപം പുതിയതാണെങ്കിലും ആവശ്യങ്ങളും ആളുകളും പഴയത് തന്നെയാണ് എന്ന യാഥാർത്ഥ്യമാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

Tags: RahulGandhiDelhiriotDelhipolice#VishnuAravind#Oldstyle#NewSrikesSir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.