Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകശ്മീരിനെ തകര്‍ത്തത് മൂന്ന് കുടുംബങ്ങള്‍: പ്രധാനമന്ത്രി

കശ്മീരിനെ ഇരുണ്ടയുഗത്തിലേക്ക് നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം, പട്ടികജാതി സംവരണം കശ്മീരില്‍ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 08:15 am IST
inIndia
കശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ജമ്മു: കുടുംബ രാഷ്‌ട്രീയം മനോഹരമായ കശ്മീരിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കുടുംബങ്ങളാണ് കശ്മീരിനെ തകര്‍ത്തത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികളുടെ കുടുംബ രാഷ്‌ട്രീയമാണ് അരങ്ങേറിയത്. ഇതിനെതിരേ പുതുനേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍.

ഭീകരവാദം അതിന്റെ അന്ത്യനാളുകളിലാണ്. ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഭീകരത. ജമ്മുകശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 42 വര്‍ഷങ്ങള്‍ക്കു ശേഷം ദോഡ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായ മോദിയെ വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

പത്തു വര്‍ഷമായി ജമ്മുകശ്മീര്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. പോലീസിനും സൈന്യത്തിനും നേരേ കല്ലെറിയുന്നത് ഇല്ലാതായി. ഇതു യാഥാര്‍ഥ്യമാക്കിയത് കശ്മീരിലെ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമാകുകയും കുടുംബ രാഷ്‌ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്നു പൊള്ളയാക്കുകയും ചെയ്തു. കുടുംബ രാഷ്‌ട്രീയക്കാര്‍ തങ്ങളുടെ മക്കളെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവന്നു. സാധാരണക്കാരില്‍ നിന്നു യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടിയില്ല, മോദി പറഞ്ഞു.

കശ്മീരിനെ വീണ്ടും ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ശ്രമം. ജമ്മുകശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് ‘രാഷ്‌ട്രീയ രാജവംശങ്ങള്‍’ ചെയ്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്നു കുടുംബങ്ങളും തമ്മിലാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സ്‌കൂളുകള്‍ക്കു തീയിടുകയും കല്ലെറിയുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ്‌വര വീണ്ടും മടങ്ങും. രാഹുലും സഖ്യവും വിദ്വേഷത്തിന്റെ കടയ്‌ക്കു സ്‌നേഹത്തിന്റെ കടയെന്ന ബോര്‍ഡ് വച്ച് ആളുകളെ പറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

ലാല്‍ ചൗക്കിലേക്കു പോകാന്‍ തനിക്കു ഭയമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. ഇന്നാര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാവുന്ന അവസ്ഥയാണ്. ജമ്മുകശ്മീരിനു സംസ്ഥാന പദവി ഉറപ്പിക്കാന്‍ ബിജെപിക്കേ സാധിക്കൂയെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭാരതത്തിന്റെ ഭരണഘടന പോക്കറ്റിലാക്കി നടന്നവര്‍ 75 വര്‍ഷമായി കശ്മീരിലെ ജനങ്ങള്‍ക്കു വോട്ടു ചെയ്യാനുളള അവകാശം പോലും കവര്‍ന്നെടുകയായിരുന്നു. ഭാരതത്തിന്റെ ഭരണഘടന എല്ലാവര്‍ക്കും വോട്ട് ചെയ്യാനുളള അവകാശം നല്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി സുഹൃത്തുക്കള്‍ കശ്മീരിലുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ അവകാശം പോലും കശ്മീരികള്‍ക്ക് അട്ടിമറിക്കപ്പെട്ടു. ഭരണത്തിലിരുന്നവരുടെ ദുഷ് പ്രവണതകള്‍ മറച്ചയ്‌ക്കാനുളള കപടതയായിരുന്നു അത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുളളവര്‍ക്കു ലഭിച്ചിരുന്ന അവകാശം കശ്മീരിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടു നല്കിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവ് പോലും ഈ ആളുകള്‍ തകര്‍ത്തു. കശ്മീരില്‍ രണ്ടു ഭരണഘടന നടപ്പാക്കുന്നതിനു പിന്നില്‍ മറ്റെന്താണ് കാരണമെന്നും മോദി ചോദിച്ചു.

ഇപ്പോള്‍ കശ്മീരിലെ കുട്ടികള്‍ക്കു പോലും യാഥാര്‍ഥ്യമറിയാം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം പോലും കശ്മീരില്‍ അട്ടിമറിക്കപ്പെട്ടു. മതവും മേഖലയും കണക്കിലെടുക്കാതെ കശ്മീരിലെ എല്ലാ പൗരന്മാര്‍ക്കും ബിജെപി സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നുണ്ട്. 20ലധികം സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിച്ചാല്‍ മോദി ഉള്‍പ്പെടെയുളള ബിജെപി നേതാക്കളെ ജയിലില്‍ അയയ്‌ക്കുമെന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ അജണ്ട ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra ModiJammu and Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.