എന്തിനും ഏതിനും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്ന അദാനി പോലും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായമെത്തിച്ചു. അഞ്ച് കോടി രൂപയാണ് അദാനി നല്‍കിയത്. എന്നിട്ടും വയനാടിന്റെ സ്വന്തം എംപിയായ രാഹുല്‍ ഗാന്ധി തന്റെ യാത്ര നീട്ടിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ പ്രിയങ്കയും വേണുഗോപാലും രാഹുലും എത്തുമെന്നായിരുന്നു അറിയിപ്പ്. ഒരു ദുരന്ത മുനമ്പില്‍ സ്വന്തം മണ്ഡലത്തെ സേവിക്കാന്‍ എത്താത്ത ഒരു എംപി പിന്നെ വയനാട്ട് കാര്‍ക്ക് എന്തിനാണ്.? ഭാരതമൊട്ടാകെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഗാന്ധി കുടുംബാംഗങ്ങള്‍ക്കെതിരെ ഉയരുന്നത്. വയനാട്ടിലും റായ് ബറേലിയിലും മത്സരിച്ച ശേഷം യാതൊരു കൂസലുമില്ലാതെ വയനാട് ഉപേക്ഷിക്കാന്‍ ഒരുങ്ങിയ നേതാവാണ് രാഹുല്‍ ഗാന്ധി എന്നത് വയനാടിനോട് യാതൊരു ആത്മബന്ധവുമില്ലെന്നതിന്റെ സൂചനയല്ലെ.
Deeply saddened by the tragic loss of life in Wayanad. My heart goes out to the affected families. The Adani Group stands in solidarity with Kerala during this difficult time. We humbly extend our support with a contribution of Rs 5 Cr to the Kerala Chief Minister's Distress…
— Gautam Adani (@gautam_adani) July 31, 2024
അദാനി, അംബാനി എന്നിവരെ എ വണ്‍, എ ടു എന്ന് ഞാന്‍ വിശേഷിപ്പിക്കട്ടെ എന്ന് ചോദിച്ച് കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി പൊട്ടിത്തെറിച്ചിരുന്നു. പട്ടികജാതിക്കും പട്ടികവര്‍ഗ്ഗത്തിനും വേണ്ടി വാദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ തന്നെ രാജ്യം ഭരിക്കുമ്പോള്‍ ഈ പിന്നാക്കക്കാരെ രക്ഷപ്പെടുത്തിയോ? എന്തിന് ന്യൂനപക്ഷഅംഗമായ ഡോ. കലാം രാഷ്ട്രപതിയായി മത്സരിച്ചപ്പോഴും ഗോത്രവിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മു മത്സരിച്ചപ്പോഴും എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇവരെ തോല്പിക്കാന് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ അമ്മ തന്നെയായിരുന്നു. എന്തിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായ പദ്ധതികള്‍ തുടങ്ങാന്‍ ഏറ്റവും വലിയ സഹായങ്ങള്‍ ചെയ്യുന്നത് അദാനി തന്നെയാണ്. കോണ്‍ഗ്രസ് അദാനിയില്‍ നിന്നും പണവും വാങ്ങുന്നുണ്ട്. പിന്നെ പുറത്തുള്ള ഈ വിമര്‍ശനങ്ങള്‍ ഇരട്ടമുഖമല്ലേ?
സമൂഹമാധ്യമപേജില്‍ അദാനി പ്രത്യേക അനുശോചന സന്ദേശവും പങ്കുവെച്ചിരുന്നു. “വയനാട്ടിലെ ജീവന് നഷ്ടമായ ദുരന്തത്തില്‍ അനുശോചിക്കുന്നു. ദുരന്തം ബാധിച്ചവര്‍ക്കൊപ്പം ഞാനുണ്ട്. ഈ വിഷമസന്ധിയില്‍ കേരളത്തിനൊപ്പം തോള് ചേര്‍ന്ന് അദാനി ഗ്രൂപ്പുണ്ട്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് ഞങ്ങള്‍ പിന്തുണ അറിയിക്കുന്നു. “. ഇതായിരുന്നു അദാനിയുടെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: