Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോണ്‍സന്‍ മാവുങ്കലിന്റെ കള്ളച്ചെമ്പോല ശബരിമലയുടെ ചെമ്പോലയാണെന്ന് സ്ഥിരീകരിച്ച രാഘവവാരിയര്‍ക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

ശബരിമലയുടെ അധികാരാവകാശം പന്തളം രാജകൊട്ടാരത്തിനല്ലെന്ന് പറയുന്ന വ്യാജ ചെമ്പോല നല്‍കിയത് മോണ്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുവീരന്‍. ഈ ചെമ്പോല ചരിത്രപ്പഴമയുള്ള ആധികാരിക ചെമ്പോലയാണെന്ന് അന്ന് സ്ഥിരീകരിച്ചത് പൈതൃക പഠനകേന്ദ്ര ഡയറക്ടര്‍ കൂടിയായിരുന്ന പുരാവസ്തു വിദഗ്ധന്‍ ഡോ.എം.ആര്‍. രാഘവവാരിയര്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 08:20 pm IST
inKerala
തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കല്‍ (ഇടത്ത്) മോന്‍സണ്‍ മാവുങ്കല്‍ എഴുതിയുണ്ടാക്കിയ വ്യാജ ചെമ്പോലതിട്ടൂരം യഥാര്‍ത്ഥ ചരിത്രരേഖയാണെന്ന് സ്ഥിരീകരിച്ച ഡോ.എം.ആര്‍.രാഘവവാരിയര്‍ (വലത്ത്)

തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കല്‍ (ഇടത്ത്) മോന്‍സണ്‍ മാവുങ്കല്‍ എഴുതിയുണ്ടാക്കിയ വ്യാജ ചെമ്പോലതിട്ടൂരം യഥാര്‍ത്ഥ ചരിത്രരേഖയാണെന്ന് സ്ഥിരീകരിച്ച ഡോ.എം.ആര്‍.രാഘവവാരിയര്‍ (വലത്ത്)

തിരുവനന്തപുരം: ശബരിമലയുടെ അധികാരാവകാശം പന്തളം രാജകൊട്ടാരത്തിനല്ലെന്ന് പറയുന്ന വ്യാജ ചെമ്പോല നല്‍കിയത് മോണ്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുവീരന്‍. ഈ ചെമ്പോല ചരിത്രപ്പഴമയുള്ള ആധികാരിക ചെമ്പോലയാണെന്ന് അന്ന് സ്ഥിരീകരിച്ചത് പൈതൃക പഠനകേന്ദ്ര ഡയറക്ടര്‍ കൂടിയായിരുന്ന പുരാവസ്തു വിദഗ്ധന്‍ ഡോ.എം.ആര്‍. രാഘവവാരിയര്‍ ആണ്. തട്ടിപ്പാണെന്നറിഞ്ഞിട്ടും മനപൂര്‍വ്വം ഇടതുപക്ഷസര്‍ക്കാരിന്റെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി, ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ ഹിന്ദു സമരത്തെ അടിച്ചമര്‍ത്താന്‍ രാഘവവാരിയര്‍ ഇത് ശരിയായ ചെമ്പോലതിട്ടൂരമാണെന്ന് പ്രസ്താവനയിറക്കുകയായിരുന്നുവെന്ന് പിന്നീട് മറ്റൊരു ചരിത്രകാരന്‍ കൂടിയായ ഡോ.എം.ജി. ശശിഭൂഷണ്‍ പ്രസ്താവിച്ചിരുന്നു. ഈ രാഘവവാരിയര്‍ക്ക് കേരള സാഹിത്യഅക്കാദമി കഴിഞ്ഞ ദിവസം വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാംസ്കാരിക രംഗത്ത് കേരള സാഹിത്യ അക്കാദമിയെ ചുറ്റിപ്പറ്റി ഇതോടെ മറ്റൊരു വിവാദം പുകയുകയാണ്.

പിന്നീടാണ് ആ സത്യം പുറത്തുവന്നത്. ശബരിമലയിലെ ഹിന്ദു സമരം തകര്‍ക്കാന്‍ ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിലെ അന്നത്തെ കൊച്ചി ബ്യൂറോ ചീഫായ ഷഹീന്‍ ആന്‍റണിയും മോന്‍സണ്‍ മാവുങ്കലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ചെമ്പോല. 400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോണ്‍സന്‍ മാവുങ്കല്‍ ഈ ചെമ്പോല തയ്യാറാക്കിയത്. ഇത് 24 ചാനലിന്റെ ഷഹീന്‍ ആന്‍റണി മുന്‍കൂട്ടിയുള്ള ഗൂഢാലോചനപ്രകാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ ചെമ്പോല തിട്ടൂരപ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അവകാശമുള്ളതെന്നും ഇതിനെ മറികടന്ന് തന്ത്രികുടുംബം എങ്ങിനെ ശബരിമലയില്‍ സുപ്രധാന അധികാരസ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമാണെന്നായിരുന്നു അന്നത്തെ 24 ന്യൂസിന്റെ റിപ്പോര്‍ട്ട്.

പിന്നീട് തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ശബരിമലയുടേതെന്ന് പറഞ്ഞ് താന്‍ നല്‍കിയ ചെമ്പോല തിട്ടൂരം വ്യാജമായിരുന്നെന്നും താന്‍ തന്നെ എഴുതിയുണ്ടാക്കിയതാണ് ഇതെന്നും മോന്‍സണ്‍ മാവുങ്കല്‍ തന്നെ തുറന്നുപറഞ്ഞത്. ഇതോടെയാണ് കള്ളി വെളിച്ചത്തായത്. അന്ന് ഈ ചെമ്പോല പരിശോധിച്ച് ഈ ചെമ്പോല തിട്ടൂരം ഒറിജിനല്‍ തന്നെയാണെന്നും ചരിത്രരേഖയാണെന്നും പുരാവസ്തുവിദഗ്ധനായ ഡോ.എം.കെ. രാഘവവാരിയര്‍ പ്രസ്താവന ഇറക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ കാണിക്കയ്‌ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ചിറയിലെ കുഞ്ഞന്‍പണിക്കരാണെന്നും ചെമ്പോലയില്‍ പറഞ്ഞിരുന്നെന്നും ഈ ചെമ്പോല വസ്തുനിഷ്ഠമാണെന്നും ആശ്രയിക്കാന്‍ പറ്റുന്ന ചരിത്രരേഖയാണെന്നുമാണ് അന്ന് ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറായിരുന്ന ഡോ.എം.ആര്‍.രാഘവവാരിയര്‍ സ്ഥിരീകരിച്ചത്. ഇതോടെ മാധ്യമങ്ങള്‍ തന്ത്രികുടുംബത്തിനെതിരെ തിരിഞ്ഞു. അന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടന്ന ഹിന്ദു സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാരിന് ഇത് ഒരു അവസരമാവുകയും ചെയ്തു.

പിന്നീട് സത്യം പുറത്തുവന്നപ്പോള്‍ 24ന്യൂസില്‍ നിന്നും വ്യാജറിപ്പോര്‍ട്ടറായ ഷഹീന്‍ ആന്‍റണിയെ പുറത്താക്കി. ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് എം.ആര്‍.രാഘവവാരിയര്‍ക്ക് അറിയാമായിരുന്നെന്ന് മറ്റൊരു ചരിത്രകാരന്‍ ഡോ.എം.ജി. ശശിഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രാഘവവാരിയര്‍ തന്നോട് തന്നെ പറഞ്ഞിരുന്നതായും ശശിഭൂഷണ്‍ പ്രസ്താവിച്ചിരുന്നു. എന്തായാലും കേരള സാഹിത്യ അക്കാദമി ഇങ്ങിനെ ഒരാള്‍ക്ക് വിശിഷ്ടാംഗത്വം നല്‍കിയതിലെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

 

 

Tags: Hindusmonson mavunkalSabarimala agitationRaghava varierMR Raghava varierChembolaShahin AntonyKerala Sahitya Akademi special membership
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.