ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചയിലെ അസന്തുലിതാവസ്ഥ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. പുതിയ ജില്ലകള്‍, പ്രത്യേക സംസ്ഥാനം തുടങ്ങിയ ആവശ്യങ്ങള്‍ ഉയരുന്നത് ഇതിന്റെ സൂചനയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തെ ചില തന്ത്രപ്രധാന സ്ഥലങ്ങളിലുണ്ടാകുന്ന അനാനുപാതികമായ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മൂന്ന് വര്‍ഷം മുമ്പ് വിജയദശമി സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ ടി.എഫ്.ആര്‍. (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് – പ്രജനന നിരക്ക്) 2.1-ല്‍ കുറയുകയാണെങ്കില്‍ ആ വിഭാഗം സ്വാഭാവികമായും ഇല്ലാതാകുമെന്ന ജനസംഖ്യാ ശാസ്ത്രതത്ത്വം (ഡെമോഗ്രാഫി) ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതില്‍ കേരളത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും, വിശകലനം ചെയ്യുമ്പോള്‍ ഇത് കേരളത്തിനും ബാധകമാണെന്ന് കാണാം. കേരളത്തിലെ ഹിന്ദു ജനസംഖ്യയുടെ പ്രജനന നിരക്ക് നിലവില്‍ 1.94-ല്‍ താഴെയാണ് (100 ദമ്പതികള്‍ക്ക് 194 മക്കള്‍). ക്രൈസ്തവ വിഭാഗത്തിന്റേത് 1.88 മാത്രമാണ്. എന്നാല്‍ മുസ്ലിം വിഭാഗത്തിന്റെ പ്രജനന നിരക്ക് 2.34 ആണ് എന്നത് എടുത്തുപറയേണ്ടതാണ്.
ഭാരതത്തിലെ മറ്റ് ചില സ്ഥലങ്ങളില്‍ മുസ്ലിം ജനസംഖ്യയിലുണ്ടാകുന്ന അനാനുപാതിക വര്‍ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പ്രസക്തമാണ്. 1991 മുതല്‍ 2011 വരെയുള്ള 20 വര്‍ഷക്കാലയളവില്‍ അസമില്‍ മാത്രം ഉണ്ടായ മുസ്ലിം ജനസംഖ്യാ വര്‍ധനവ് 34% ആയിരുന്നു. ഈ സംസ്ഥാനത്തുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ വര്‍ധനവിന് ഈ അസാധാരണ ജനസംഖ്യാ വ്യതിയാനം കാരണമായിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. സമാനമായ ചില പ്രത്യേകതകള്‍ കേരളത്തിലും കാണാന്‍ സാധിക്കും.
കേരളത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ജൂണ്‍ മാസത്തില്‍, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍, ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് തെളിവാണ്. ആ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് വിദ്യാലയങ്ങളിലായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ ആകെ കുട്ടികളുടെ എണ്ണം 3,03,168 ആയിരുന്നു. ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 68,517 കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ പത്തനംതിട്ടയില്‍ വെറും 6,554 കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതായത്, സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന മൊത്തം കുട്ടികളുടെ ഏകദേശം 20% ഒരൊറ്റ ജില്ലയിലാണ്. വടക്കന്‍ ജില്ലകളായ കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണ് കുട്ടികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് ജില്ലകള്‍. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് തെക്കന്‍ ജില്ലകളിലെ ഒന്നാം ക്ലാസ് കുട്ടികളുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണ് മലപ്പുറത്തെ കുട്ടികളുടെ എണ്ണം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (1901) കേരളത്തിലെ ജനസംഖ്യയുടെ 75% ഹിന്ദുക്കളായിരുന്നു. ബാക്കി 25% മാത്രമായിരുന്നു തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളിലെ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍. എന്നാല്‍ 1961 ആയപ്പോഴേക്കും ഹിന്ദു ജനസംഖ്യ 60.9% ആയി കുറഞ്ഞു. 2011-ലെ ഔദ്യോഗിക സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ 54.73-ഉം മുസ്ലിംകള്‍ 26.56-ഉം ക്രൈസ്തവര്‍ 18.38-ഉം ശതമാനമാണ് (ഇതര മതസ്ഥര്‍ 0.33%). ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ജനിക്കുന്ന 100 കുട്ടികളില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണ്.
കേരളത്തില്‍ മുസ്ലിം ജനസംഖ്യാ വര്‍ധനവിന് തുടക്കം കുറിച്ചത് 18-ാം നൂറ്റാണ്ടിന് ശേഷമാണ്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാര്‍ പടയോട്ടവും നിര്‍ബന്ധിത മതപരിവര്‍ത്തനവും മാപ്പിള ലഹളയും മലബാറിലും തിരുവിതാംകൂറിലും മുസ്ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍ തിരുവിതാംകൂര്‍-കൊച്ചി മേഖലകളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തനത്തിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ ക്രിസ്തുമതത്തിലേക്ക് മാറി. 1971 വരെ കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ഒന്നാമത് ക്രിസ്ത്യാനികളായിരുന്നു (21.2%). എന്നാല്‍ 1981 ആയപ്പോഴേക്കും മുസ്ലിം വിഭാഗം (21.3%) ക്രിസ്ത്യാനികളെ (20.6%) പിന്തള്ളി ഒന്നാമതെത്തി.
സംസ്ഥാന ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട ജനന-മരണ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഹിന്ദുക്കളുടെ ഇടയില്‍ മരണനിരക്ക് കൂടുതലാണ്. ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളില്‍ ജനനത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ നടക്കുമ്പോള്‍, മുസ്ലിം വിഭാഗത്തില്‍ മരണങ്ങളേക്കാള്‍ വളരെ കൂടുതലായി ജനനങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ ആകെ ജനനനിരക്ക് 2023-ല്‍ 11.06% ആയിരുന്നത് 2024-ല്‍ 9.64% ആയി കുറഞ്ഞു (1.42% കുറവ്). ആലപ്പുഴയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് (5.28%). എന്നാല്‍ മലപ്പുറത്താണ് കൂടിയ ജനനനിരക്ക് (15.6%).
മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഓര്‍ക്കേണ്ട വസ്തുത, 1969-ല്‍ ജില്ല രൂപീകരിച്ചതിന് ശേഷമുള്ള 1971-ലെ സെന്‍സസ് പ്രകാരം അവിടുത്തെ ജനസംഖ്യ 18,56,362 ആയിരുന്നത് 2025 ആയപ്പോഴേക്കും 45 ലക്ഷമായി ഉയര്‍ന്നു എന്നാണ് (വളര്‍ച്ചാനിരക്ക് 154.3%). എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള തിരുവനന്തപുരത്ത് ഈ കാലയളവില്‍ 56.4% വര്‍ധനവ് മാത്രമേയുണ്ടായുള്ളൂ.
2024-ല്‍ ഹിന്ദു വിഭാഗത്തില്‍ 1,36,163 ജനനങ്ങളും 1,87,079 മരണങ്ങളും നടന്നു (ജനനത്തേക്കാള്‍ 50,916 മരണം കൂടുതല്‍). എന്നാല്‍ മുസ്ലിം വിഭാഗത്തില്‍ 1,59,088 ജനനങ്ങളും 62,471 മരണങ്ങളുമാണ് രേഖപ്പെടുത്തിയത് (മരണത്തേക്കാള്‍ 96,617 ജനനം കൂടുതല്‍). ക്രൈസ്തവ വിഭാഗത്തില്‍ 48,476 ജനനങ്ങളും 63,172 മരണങ്ങളും സംഭവിച്ചു. ഈ പ്രവണത തുടര്‍ന്നാല്‍ വരും പതിറ്റാണ്ടുകളില്‍ ഹിന്ദു ജനസംഖ്യാ വിഹിതം 45.5% ആയി കുറയുകയും മുസ്ലിം ജനസംഖ്യ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 35% വരെ ഉയരുകയും ചെയ്‌തേക്കാം.
ഹൈന്ദവ ജനസംഖ്യാ കുറവിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്: മതപരിവര്‍ത്തനവും ജനസംഖ്യാ നിയന്ത്രണവും. സ്വാതന്ത്ര്യത്തിന് മുമ്പ് നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യ കുറഞ്ഞതെങ്കില്‍, തുടര്‍ന്ന് വന്ന സര്‍ക്കാരുകളുടെ ‘നാം രണ്ട് നമുക്ക് രണ്ട്’ പോലുള്ള കുടുംബാസൂത്രണ നയങ്ങളും ഏകഭാര്യത്വവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടത് ഹിന്ദു ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കി.
2011 ലെ സെന്‍സസ് കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ നവജാത ശിശുക്കളുടെ മതപരമായ കണക്ക് പരിശോധിക്കുന്നത് കേരളത്തിന്റെ ഭാവിയിലേക്കൊരു ചൂണ്ടുപലകയാണ്. 2011 സെന്‍സസ് പ്രകാരം നവജാത ശിശുക്കളില്‍ 44.37% ഹിന്ദുക്കളും 38.21% മുസ്ലിംകളും 16.90% ക്രിസ്ത്യാനികളുമാണ്. 2001-നെ അപേക്ഷിച്ച് മുസ്ലിം നവജാത ശിശുക്കളുടെ എണ്ണത്തില്‍ 10.1% വര്‍ധനവുണ്ടായപ്പോള്‍ ഹിന്ദു, ക്രൈസ്തവ കുട്ടികളുടെ എണ്ണത്തില്‍ യഥാക്രമം 3.97%, 2.59% കുറവുണ്ടായി. 2008-ല്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പന്തളം, കല്ലൂപ്പാറ തുടങ്ങിയ തെക്കന്‍ മേഖലയിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങള്‍ ഇല്ലാതാവുകയും മലബാറില്‍ താനൂര്‍, തവനൂര്‍ തുടങ്ങിയ പുതിയ മണ്ഡലങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഭാവിയിലും ഇത് ആവര്‍ത്തിക്കാം. 2011-ലെ സെന്‍സസ് പ്രകാരം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജനസംഖ്യാ വളര്‍ച്ച മൈനസ് 3% വരെ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് പ്ലസ് 13.45% വര്‍ധിച്ചു. ഇത് കേരളത്തിനുള്ള കൃത്യമായ അപകടസൂചനയാണ്.
തീവ്രവാദം, നുഴഞ്ഞുകയറ്റം, ലൗ ജിഹാദ് തുടങ്ങിയ ആശങ്കകള്‍ക്കൊപ്പം ഈ ജനസംഖ്യാ അസന്തുലിതാവസ്ഥയും ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
മലബാര്‍ പ്രദേശങ്ങളും കര്‍ണാടകയുടെ ചില പ്രദേശങ്ങളും ചേര്‍ത്ത് ഒരു മുസ്ലിം സംസ്ഥാനം തന്നെ വേണമെന്ന് ചില ആവശ്യങ്ങള്‍ കട്ടിങ് ദ സൗത്തിന്റെ രൂപത്തില്‍ നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ജനസംഖ്യയുടെ ഈ അസന്തുലിതാവസ്ഥ ഭാവിയില്‍ ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങള്‍ക്ക് വഴിവയ്‌ക്കും എന്ന് തീര്‍ച്ചയാണ്.
















