ആലപ്പുഴ: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനമാണ് ലേലം ചെയ്തത്.
എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാള്‍ ക്ലോക്ക്, കിടക്ക തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കാരവാന്‍.ലേലനടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനം പൊളിക്കുന്നതിനായി ആലുവയിലേക്ക് കൊണ്ടുപോയി. നേരത്തെ ലേലം ചെയ്ത മോന്‍സന്റെ കാറുകളും ആലുവയിലേക്കാണ് മാറ്റിയത്. മോന്‍സന്‍ മാവുങ്കലിന്റെ ആറ് ആഡംബര കാറുകള്‍ നേരത്തേ ലേലം ചെയ്തിരുന്നു.
















