Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷത്തില്‍ ഒരുവന്‍

വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത രാഷ്‌ട്രീയ തന്ത്രങ്ങള്‍ സുരേഷ്‌ഗോപിക്ക് വശമില്ല. വാക്കു പറഞ്ഞാല്‍ പാലിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് അപൂര്‍വമായി മാത്രം കാണുന്ന സ്വഭാവം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 18, 2024, 03:21 am IST
inKerala

നല്ല നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് സുരേഷ് ഗോപി. പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളവരുമായി തട്ടിച്ച് നോക്കുമ്പോള്‍ അദ്ദേഹം അഭിനയത്തില്‍ അത്ര പോര എന്ന് പറയേണ്ടിവരും. കോണ്‍ഗ്രസ് നേതാവായ ഒരു സുഹൃത്തിന്റെ കമന്റാണിത്.

സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നതും ഇതാണ്. ജീവിതത്തില്‍, രാഷ്‌ട്രീയത്തിലും അദ്ദേഹത്തിന് അഭിനയമില്ല. സിനിമയില്‍ ആവശ്യത്തിലേറെ അഭിനയിക്കുന്നതുകൊണ്ടാകാം ജീവിതത്തില്‍ അത് വേണ്ടെന്ന നിലപാടാണ് സുരേഷ് ഗോപിക്ക്.

വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത രാഷ്‌ട്രീയ തന്ത്രങ്ങള്‍ അദ്ദേഹത്തിന് വശമില്ല. വാക്കു പറഞ്ഞാല്‍ പാലിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് അപൂര്‍വമായി മാത്രം കാണുന്ന സ്വഭാവം.

കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് സഹായം നല്കാമെന്ന് അദ്ദേഹം വാക്കുകൊടുത്തിരുന്നു. ഒരാള്‍ക്ക് 1.2 ലക്ഷം ചെലവ് വരും. ഇക്കഴിഞ്ഞ ദിവസം 12 ലക്ഷം രൂപ അദ്ദേഹം കൈമാറി. ഇപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞൊഴിയുന്ന പതിവു നേതാക്കളുടെ ശൈലിയല്ല സുരേഷ് ഗോപിയുടേത്.

ഇരിങ്ങാലക്കുടയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ വീട്ടിലെത്തിയ സുരേഷ്‌ഗോപി ആ കടം താന്‍ ഏറ്റെടുക്കാമെന്ന് മരിച്ചയാളുടെ അമ്മയേയും സഹോദരിയേയും അറിയിച്ചു. തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന നിസ്സഹായാവസ്ഥയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് അതൊരു വരദാനമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കിലടച്ച് ആ വീടിന്റെ കടം സുരേഷ് ഗോപി തീര്‍ത്തു.

സംസ്ഥാനത്തുടനീളം ഇതുപോലെ നൂറ് കണക്കിന് ഉദാഹരണങ്ങളുണ്ട്. ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം അവശരായ മിമിക്രി കലാകാരന്മാര്‍ക്ക് നല്കുന്നു.

കണ്ണൂരില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട സമയം. എങ്ങും സംഘര്‍ഷ സാധ്യത. കാറ്റിന് പോലും ചോരയുടെ മണം. അന്ന് ഒരു രാഷ്‌ട്രീയത്തിലുമില്ലാത്ത സുരേഷ് ഗോപി
മുന്‍കൈയെടുത്ത് കണ്ണൂരില്‍ സമാധാനത്തിന് വേണ്ടി താരസംഗമം സംഘടിപ്പിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ താരനിര മുഴുവനെത്തി ആ പരിപാടിക്ക്.

2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കുമ്പോള്‍ സുരേഷ്‌ഗോപി അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനെത്തി. പാര്‍ട്ടിയില്‍ ഒരു വിഭാഗം വിഎസിന്റെ തോല്‍വിക്ക് ദാഹിച്ചിരുന്ന സമയമായിരുന്നു അത്. വിഎസ്. തോല്‍ക്കാന്‍ പാടില്ലെന്ന ആഗ്രഹം കൊണ്ടാണ് പ്രചരണത്തിന് പോയതെന്നായിരുന്നു ഇതേക്കുറിച്ച് സുരേഷ് ഗോപിയുടെ മറുപടി. കെ. കരുണാകരന്‍ എന്ന ലീഡര്‍ കോണ്‍ഗ്രസില്‍ വേട്ടയാടപ്പെട്ടപ്പോഴും സുരേഷ് ഗോപി അദ്ദേഹത്തിനൊപ്പം നിന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയിട്ടുണ്ട്.

2004 ല്‍ കൊട്ടിയൂരിലെ ഒരു സ്‌കൂളില്‍ നിന്ന് എച്ച്‌ഐവി പോസിറ്റീവ് ആയ രണ്ട് പിഞ്ചുകുട്ടികള്‍ പുറത്താക്കപ്പെടുന്നു. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞുങ്ങളെ സ്‌കൂളിന് വെളിയിലാക്കി. എന്തിനാണ് പുറത്താക്കിയത് എന്ന് പോലും അറിയാതെ നിന്ന ആ കുഞ്ഞുങ്ങള്‍ക്കരികിലേക്ക് സുരേഷ്‌ഗോപി ഓടിയെത്തി. അവരെ മാറോട് ചേര്‍ത്തു. കവിളില്‍ മുത്തം നല്കി. കൂടിനിന്ന ജനങ്ങളെ ബോധവത്കരിച്ചു. തെറ്റ് മനസിലാക്കിയവര്‍ ആ കുഞ്ഞുങ്ങളെ പഠനം തുടരാനനുവദിച്ചു.

2019ലാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. വൈകി വന്ന സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി രംഗത്തിറങ്ങും മുമ്പേ എതിരാളികള്‍ ഒരു റൗണ്ട് പിന്നിട്ടിരുന്നു. എന്നിട്ടും അവര്‍ ഭയന്നു. അത്ര വലിയ മുന്നേറ്റമാണ് അന്ന് സൃഷ്ടിക്കാനായത്. ജയിക്കാനായില്ലെങ്കിലും വിജയത്തിനടുത്തെത്തി. പരാജയപ്പെട്ടിട്ടും തൃശ്ശൂരിനെ ഉപേക്ഷിച്ചില്ല. വികസനത്തിന് പല പദ്ധതികള്‍ കൊണ്ടുവന്നു. സുരേഷ് ഗോപി വികസനത്തിന് പണം തന്നു, സിറ്റിങ് എംപി വാഗ്ദാനം മാത്രം എന്ന്, ഇടതുപക്ഷക്കാരനായ തൃശ്ശൂര്‍ മേയര്‍ തന്നെ പറയുന്നു. അതെ ഇതൊരപൂര്‍വ്വ ജനുസാണ്, ലക്ഷത്തിലൊരുവന്‍.

 

Tags: ThrissurbjpNDAsuresh gopiLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.