Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഐഐടി ബോംബെയില്‍ കോപ്പിയടി പിടിച്ച പ്രൊഫസര്‍ക്കെതിരെ ജാതിവിവേചനം ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ സമരം. കാമ്പസില്‍ അനുവദനീയമല്ലാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ചാറ്റ് ജീപിടി ഉപയോഗിച്ചുമാണ് വിദ്യാര്‍ത്ഥി കോപ്പിയടിച്ചതാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 10:43 pm IST
inIndia

മുംബൈ: ഐഐടി ബോംബെയില്‍ കോപ്പിയടി പിടിച്ച പ്രൊഫസര്‍ക്കെതിരെ ജാതിവിവേചനം ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ സമരം. കാമ്പസില്‍ അനുവദനീയമല്ലാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ചാറ്റ് ജീപിടി ഉപയോഗിച്ചുമാണ് വിദ്യാര്‍ത്ഥി കോപ്പിയടിച്ചതാണ് കണ്ടെത്തിയത്. പരീക്ഷാപേപ്പര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ജിപിടിയില്‍ അപ് ലോഡ് ചെയ്തുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതുവഴി ഉത്തരം കിട്ടുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു.

മിഡ്-സെമസ്റ്റർ പരീക്ഷയ്‌ക്കിടെ മൊബൈൽ ഫോണും ചാറ്റ്ജിപിടിയും (ChatGPT) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷാ നിരീക്ഷകനായ സൂര്യനാരായണ ദുല്ല കണ്ടെത്തി. കോപ്പിയടിച്ചത് പിടിച്ചെങ്കിലും ഈ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ഔദ്യോഗികമായ അച്ചടക്ക നടപടിയോ സസ്പെൻഷൻ നടപടികളോ ആരംഭിച്ചിട്ടില്ലെന്ന് ഐഐടി ബോംബെ വ്യക്തമാക്കി. അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാര്‍ത്ഥിയുമായി സംസാരിക്കുകയും കൗൺസിലിംഗ് നൽകുകയും, ഈ സംഭവം അദ്ദേഹത്തിന്റെ പഠനത്തെ ബാധിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാല്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥി സഹില്‍  വക്കോഡെയെ ഐഐടി ബോംബെ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയോടെ സംഭവം മുതലെടുക്കാന്‍ ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍ ചാടിവീഴുകയായിരുന്നു.

ഈ ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്നതില്‍ പ്രതിഷേധക്കാരും ഭരണകൂടവും ശക്തമായ നിലപാടുകൾ സ്വീകരിച്ചതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.വിദ്യാർത്ഥിയുടെ കൈവശം “അനുവദനീയമല്ലാത്ത സ്മാർട്ട്ഫോൺ” കണ്ടെത്തിയതിനെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് സൂര്യനാരായണ ദുല്ലെയുടെ വിശദീകരണം. അതുകൊണ്ട് തന്നെ പരീക്ഷാ നിരീക്ഷകനായ സൂര്യനാരായണ ദൂല്ലയ്‌ക്ക് ഐഐടി ബോംബെ ഫാക്കൽറ്റി ഫോറം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. .കോപ്പിയടി നടന്നപ്പോൾ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ച പ്രൊഫസറുടെ നടപടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിശ്ചിത നടപടിക്രമങ്ങൾ പ്രകാരമാണെന്ന് ഫാക്കൽറ്റി ഫോറം ചൂണ്ടിക്കാട്ടി. പരീക്ഷയ്‌ക്കിടെ അനുവാദമില്ലാത്ത സ്മാർട്ട്ഫോൺ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്ത നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയതെന്നും അവർ വ്യക്തമാക്കി. പ്രൊഫസർ തന്റെ അക്കാദമിക് ചുമതലകൾ നിർവ്വഹിക്കുകയും നടപടിക്രമങ്ങൾ പാലിക്കുകയും മാത്രമാണ് ചെയ്തതെന്ന് അതിൽ പറയുന്നു

അതേസമയം, വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഫോറം, മഹാരാഷ്‌ട്രയിലെ യവത്മാൽ സ്വദേശിയായ ആ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. എന്നാൽ, കാമ്പസിൽ വക്കോഡെക്ക് ജാതിവിവേചനവും നേരിടേണ്ടി വന്നിരുന്നുവെന്നും, അതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാരും വിദ്യാർത്ഥിയുടെ കുടുംബവും ആരോപിക്കുന്നു.എന്നാല്‍ ഇടത് വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ ഇതിനെ ഒരു ജാതീയ കലാപമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

അക്കാദമിക് സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പാക്കുക, കാമ്പസിലുണ്ടായ നാല് ആത്മഹത്യകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, പ്രൊഫസർമാർക്കായി മാനസികാരോഗ്യ ശിൽപശാലകൾ സംഘടിപ്പിക്കുക തുടങ്ങിയ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

രാത്രി വൈകി സമരക്കാരായ വിദ്യാര്‍ത്ഥികളും ഐഐടി ബോംബെ അധികൃതരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷവും, ‘ഇന്ത്യ എഗെയ്ൻസ്റ്റ് കാസ്റ്റിസം’ (India Against Casteism) എന്ന കൂട്ടായ്‌മയുടെ ബാനറിൽ ഇന്ന് ഐഐടി ബോംബെ പ്രധാന കവാടത്തിൽ ഒത്തുചേരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ജാതിവിവേചനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മുൻപ് നടന്ന മറ്റ് ആത്മഹത്യകളുടെ വിഷയവും അവർ ഉയർത്തിക്കാട്ടി..

അതേ സമയം, ജാതിവിവേചനം ആരോപിച്ച്, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 പ്രകാരം വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കോപ്പിയടി ആരോപണത്തെത്തുടർന്ന് കേസെടുക്കപ്പെട്ട ഐഐടി ബോംബെ പ്രൊഫസർ സൂര്യനാരായണ ദൂല്ലയ്‌ക്ക് പിന്തുണയുമായി ബിജെപി ദേശീയ വക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ രംഗത്തെത്തിയിട്ടുണ്ട്. ജാതിവിവേചനം സമൂഹത്തിന് കളങ്കമാണെന്ന നിലപാടെടുത്ത് ആർഎസ്എസും രംഗത്തുവന്നിട്ടുണ്ട്.

Tags: CheatingCaste DiscriminationIIT BombayLatest newsSahin WakodecopyingLeft students organisation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.