ന്യൂഡൽഹി ; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛാത്രോൻ കി ഗൂഞ്ച്’ എന്ന പരിപാടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി നടൻ രൺവീർ ഷോറി . “ആ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ‘മകന് കസേര’ ഉറപ്പാക്കുക എന്നതിലാണ്. എന്നിട്ടാണ് അവർ ‘അമ്മയ്‌ക്ക് കസേര നൽകൂ’ എന്ന വാക്കിനെ പരിഹസിക്കുന്നത്.” എന്നാണ് രൺവീർ ഷോറി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം വിമർശനങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് നേതാവ് റാഷിദ് അൽവി രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് രംഗത്തെത്തി. അതൊരു മിമിക്രി പ്രകടനം മാത്രമാണെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനം താൻ കണ്ടുവെന്നും അതിൽ ആക്ഷേപകരമായ ഒന്നും കണ്ടെത്താനായില്ലെന്നും അൽവി പറഞ്ഞു. പരിപാടിയിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സദസ്സിനൊപ്പം രാഹുൽ ഗാന്ധിയും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















