Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 05:12 pm IST
inKerala

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കുന്നതിനായി കോൺഗ്രസ്–സിപിഎം നേതൃത്വങ്ങൾ തമ്മിൽ സെറ്റിൽമെന്റ് ഡീൽ ഉണ്ടാക്കിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഈ ഡീലിന് ഇടനിലക്കാരായി മുസ്ലിം ലീഗ് പ്രവർത്തിക്കുകയാന്നെന്നും കൃഷ്ണദാസ് ആരോപിച്ചു.

സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വിവരങ്ങളും തെളിവുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ വസ്തുതകളും രേഖകളും ലഭ്യമായ സാഹചര്യത്തിൽ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും പുറത്തുവന്നിട്ടുണ്ട്.

എന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാതെ പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നതെങ്കിൽ, അതിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കണം. നിയമപരമായി കേസെടുക്കാനുള്ള സാഹചര്യമുണ്ടെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇനിയും കാലതാമസം വരുത്തുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതൃത്വവും സിപിഎം നേതൃത്വവും തമ്മിലുള്ള രാഷ്‌ട്രീയ ധാരണയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. മുസ്ലിം ലീഗ് ഈ ധാരണയ്‌ക്ക് ഇടനിലക്കാരാകുന്നുണ്ടോ എന്ന സംശയവും ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. വി.ഡി. സതീശന്റെ ഡൽഹി സന്ദർശനം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച, തുടർന്ന് എ.കെ. ബാലൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച എന്നിവയുടെ പശ്ചാത്തലവും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ലാവലിൻ കാലത്ത് ഉയർന്നുവന്ന കോൺഗ്രസ്–സിപിഎം രാഷ്‌ട്രീയ ധാരണയുടെ ആരോപണങ്ങളുടെ മാതൃകയിൽ സി.എം.ആർ.എൽ.–എക്സാലോജിക് കേസിലും ഒത്തുതീർപ്പിനുള്ള ശ്രമമാണോ നടക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. എൽ.ഡി.എഫും യു.ഡി.എഫും രണ്ടല്ല, ഒന്നാണ് എന്ന ബിജെപിയുടെ രാഷ്‌ട്രീയ വിമർശനം കൂടുതൽ പ്രസക്തമാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമാനുസൃത അന്വേഷണം നടത്തുകയാണ് വേണ്ടത്. പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല. അന്വേഷണം വൈകുന്തോറും തെളിവുകളുടെയും സാക്ഷികളുടെയും കാര്യത്തിൽ ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, മണ്ഡല–മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടായിരിക്കുന്നത് സർക്കാരിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. അരവണ പ്ലാന്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചതിനെ തുടർന്ന് നിലവിൽ തീർത്ഥാടകർക്ക് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മതിയായ ബഫർ സ്റ്റോക്ക് ഒരുക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

തീർത്ഥാടനത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ, ഗതാഗതം, ആരോഗ്യം, പോലീസ്, കെ.എസ്.ആർ.ടി.സി., പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, ശബരിമലയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ചർച്ചയാകുന്നത് ആശങ്കാജനകമാണ്.

തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും രാഷ്‌ട്രീയ പോരാട്ടത്തിന്റെ ഇരയാകരുത്. ശബരിമലയിൽ രാഷ്‌ട്രീയം വേണ്ട; ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളുമാണ് ഉറപ്പാക്കേണ്ടത്.

സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ദേവസ്വം ബോർഡുമായി ഏകോപനം ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം ഉറപ്പാക്കുകയും തീർത്ഥാടനത്തിനുള്ള മുഴുവൻ മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്നും കൃഷ്ണദാസ് പറഞ്ഞു.

കോൺഗ്രസ്–സിപിഎം ധാരണയുണ്ടെന്ന ആരോപണത്തിന് കോൺഗ്രസ് നേതൃത്വം മറുപടി പറയണം. പിണറായിയെ സംരക്ഷിക്കുകയാണോ? മാസപ്പടി കേസ് അട്ടിമറിക്കുകയാണോ? ശബരിമലയെ അവഗണിക്കുകയാണോ? ഈ ചോദ്യങ്ങൾക്ക് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ മറുപടി പറയേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.

മാസപ്പടി കേസിലും ശബരിമലയിലെ വിഷയങ്ങളിലും ബിജെപി നിയമപരമായും രാഷ്‌ട്രീയമായും ശക്തമായ ഇടപെടൽ തുടരുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Tags: bjpkrishnadasVeena VijayanCMRL- Exalogic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.