ന്യൂഡൽഹി ; ജനങ്ങളിൽ നിന്നുള്ള തിരിച്ചടി ഭയന്ന് തന്റെ ഷോകൾ റദ്ദാക്കി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുൽകിത് മണി . നോയിഡ, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഷോകൾ ക്യാൻസൽ ചെയ്തത്.
“അപ്രതീക്ഷിത സാഹചര്യങ്ങൾ” ചൂണ്ടിക്കാട്ടിയും ആരാധകർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ചും മണി ആദ്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് നോയിഡയിലെ പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. തുടർന്ന് പങ്കുവെച്ച മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ലഖ്‌നൗവിലും കാൺപൂരിലും നടത്താനിരുന്ന പരിപാടികളും റദ്ദാക്കിയതായി അറിയിച്ചു. രാഹുലിന് ജനങ്ങളുടെ മുന്നിൽ ഷോ കാണിക്കാനാണ് കൊണ്ടുവന്നതെങ്കിലും ഇപ്പോൾ വമ്പൻ പണി കിട്ടിയിരിക്കുന്നത് പുൽകിത് മണിയ്‌ക്കാണ്.















