ചെന്നൈ: ഇന്ത്യന്‍ മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാനെ മുഖ്യപരിശീലകനായി നിയമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 18 വര്‍ഷമായി ടീമിന്റെ അമരത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സഹീര്‍ ഖാനെ നിയമിച്ചത്.
ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീം മുഖ്യപരിശീലകനായി സ്റ്റീഫന്‍ ഫ്‌ലെമിംഗ് ചുമതലയേറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. രാഹുല്‍ദ്രാവിഡ്, ഓയിന്‍ മോര്‍ഗന്‍, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
സഹീര്‍ ഖാന്‍ 2017-ല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം വിവിധ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍സിബി, മുംബയ് ഇന്ത്യന്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സഹീര്‍, 2019-ല്‍ മുംബയ് ഇന്ത്യന്‍സ് ‘ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ്’ ചുമതല വഹിച്ചു.പിന്നീട് ഗ്ലോബല്‍ ഡെവലപ്മെന്റ് തലവനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ലക്‌നോ
സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായും സേവനമനുഷ്ഠിച്ചു.
















