Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആവേശം വിതറി ഉജ്വല വരവേല്‍പ്പ്; ജനങ്ങള്‍ ബിജെപിക്ക് ഒപ്പമെന്ന് ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 09:27 pm IST
in Alappuzha

ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ആലപ്പുഴയില്‍ ഉജ്വല വരവേല്‍പ്പ്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വികസന കുതിപ്പിന്റെ പുതുചരിത്രം എഴുതാന്‍ മോദിയുടെ ഗ്യാരണ്ടി എന്ന സന്ദേശം ഉയര്‍ത്തിയെത്തിയ, സ്ത്രീ ശക്തിയുടെ പ്രതീകമായ ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കാന്‍ വന്‍ജനാവലിയാണ് എത്തിയത്. ആലപ്പുഴ മുല്ലയ്‌ക്കലില്‍ റോഡ് ഷോ നടത്തിയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ ശതമാനക്കണക്കുകള്‍ അല്ല മറിച്ചു ജനങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് എന്നും, ഇന്ന് അവര്‍ ബിജെപിക്ക് ഒപ്പമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കരിമണല്‍ കര്‍ത്താമാരെ വഴിവിട്ടു സഹായിച്ചു കോടികള്‍ കൈക്കലാക്കി സമസ്ത മേഖലകളിലും അഴിമതിക്ക് കളമൊരുക്കിയ സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത്.ഒരു കാലത്ത് വ്യവസായങ്ങളുടെ നാടായിരുന്ന ആലപ്പുഴ ഇന്ന് വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു.

ആലപ്പുഴയില്‍ മാറ്റം വേണമെന്നുള്ളത് ജനങ്ങളുടെ ആഗ്രഹമാണ്. അത് അവര്‍ നിറവേറ്റുക തന്നെ ചെയ്യും, നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി വെറും വാക്കല്ല, മറിച്ചു 100 ശതമാനം ഉറപ്പുള്ളതാണ് എന്ന് ജനങ്ങള്‍ക്കറിയാം, അതു കൊണ്ട് തന്നെ ആലപ്പുഴയില്‍ ഇത്തവണ ജനങ്ങള്‍ ബിജെപിയോടൊത്ത് താമര വിരിയിക്കും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, ബിഷപ്പ് ജെയിംസ് ആനാപറമ്പിലിനെ സനര്‍ശിക്കുന്നു

മണ്ഡലത്തില്‍ വന്നിറങ്ങിയ ശോഭാ സുരേന്ദ്രനെ ആവേശം വാരി വിതറി മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞു സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ക്വിറ്റ് ഇന്ത്യ സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം റോഡ് ഷോയും നടന്നു. പൊള്ളുന്ന വെയിലിനെ അവഗണിച്ച് കാല്‍ നടയായാണ് റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥിക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കാളികളായി. വഴിയോരങ്ങളില്‍ തടിച്ചുകൂടിയവരോട് വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു പര്യടനം.

തോണ്ടന്‍കുളങ്ങരയില്‍ റോഡ് ഷോ സമാപിച്ചു. മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് എത്തിയ അമ്മമാര്‍ അടക്കമുള്ളവരുടെ അനുഗ്രഹവും, പിന്തുണയും തേടി. മതഭീകരവാദികള്‍ കൊലപ്പെടുത്തിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. മറ്റു ബലിദാനി കുടുംബങ്ങള്‍, ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരെയും സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സജീവമാകും.

സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. ജ്യോതിസ്, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്‍, ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍, ദേശീയ കൗണ്‍സില്‍ അംഗം വെളിയാകുളം പരമേശ്വരന്‍, മേഖല ഭാരവാഹികളായ ബി. കൃഷ്ണകുമാര്‍, ജിതിന്‍ ദേവ്, ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, ജില്ലാ ഭാരവാഹികളായ ജി. വിനോദ് കുമാര്‍, റ്റി. സജീവ് ലാല്‍, അഡ്വ. പി. കെ. ബിനോയ്, ശാന്തകുമാരി, പൊന്നമ്മ സുരേന്ദ്രന്‍, ശിവസേന ജില്ലാ പ്രസിഡന്റ് ദിനേശ് കട്ടച്ചിറ, ജില്ലാ സെല്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. വി. ഗണേഷ് കുമാര്‍, എല്‍. പി ജയചന്ദ്രന്‍, ആര്‍.ഉണ്ണികൃഷ്ണന്‍, വി.ശ്രീജിത്ത്, സംസ്ഥാന സമിതി അംഗങ്ങളായ സി. എ പുരുഷോത്തമന്‍, സി.മധുസൂദനന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍ ഐടി സെല്‍ കണ്‍വീനര്‍ ഹരിനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: bjpalappuzhaNDAshobha surendranEnthusiastic welcome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.