Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കേരളത്തിന് വേണ്ടതും മോദിയുടെ ഉറപ്പ്

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Feb 28, 2024, 03:24 am IST
inEditorial

ഈവര്‍ഷം മൂന്നാംതവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ ഇക്കുറിയും ജനശ്രദ്ധയാകര്‍ഷിച്ചു. ഭാരതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹിരാകാശ പദ്ധതിയായ ‘ഗഗന്‍യാന്‍’ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പരിപാടി. വിമാനമിറങ്ങി വിഎസ്എസ്‌സിയിലേക്കുപോയ പ്രധാനമന്ത്രി അവിടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളിയായ പ്രശാന്ത് നായര്‍ നയിക്കുന്ന ബഹിരാകാശ സംഘത്തെ പരിചയപ്പെടുത്തിയത് ചരിത്രസംഭവമായിരുന്നു. പ്രശാന്ത് അടക്കം പ്രത്യേക പരിശീലനം നേടിയ നാലുപേരാകും ബഹിരാകാശത്ത് പോവുക. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃ ഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണിവര്‍. റഷ്യയിലും ബെംഗളൂരുവിലും ഇവര്‍ ഇതിനായി പ്രത്യേക പരിശീലനം നേടുകയുണ്ടായി. ഈ നാല് ഗഗന്‍യാന്‍ സഞ്ചാരികള്‍ വെറും നാല് വ്യക്തികളല്ലെന്നും, 140 കോടി ഭാരതീയരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടു പോകുന്ന നാല് ശക്തികളാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശദായകമാണ്. 40 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്ത് പോകുന്നതെന്നും, ഇത്തവണ സമയവും കൗണ്ട്ഡൗണും റോക്കറ്റും നമ്മുടേതാണെന്നും പറഞ്ഞ പ്രധാനമന്ത്രി, 2035 ആകുമ്പോഴേക്കും ഭാരതത്തിന് സ്വന്തമായി ബഹിരാകാശ നിലയമുണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്‌ട്രത്തിന്റെ അമൃതകാലത്ത് ഭാരതത്തിലെ ബഹിരാകാശ സഞ്ചാരികള്‍ സ്വന്തം റോക്കറ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. അവസരങ്ങള്‍ ഏറെയുണ്ടായിട്ടും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവംകൊണ്ട് ബഹിരാകാശരംഗത്ത് നേടാന്‍ കഴിയാതിരുന്ന കുതിപ്പുകള്‍ക്കാണ് ഭാരതം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയുണ്ടായി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ പതിനായിരങ്ങളെ അഭിസംബോ ധന ചെയ്ത് മോദി നടത്തിയ പ്രസംഗം ബിജെപിക്കെതിരെയുള്ള എല്‍ഡിഎഫ്-യുഡിഎഫ് രാഷ്‌ട്രീയത്തിന്റെ കാപട്യം തുറന്നുകാണിക്കുന്നതും, മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതുമായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം രണ്ടക്കത്തിലേക്ക് ഉയര്‍ത്തിയപോലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌നില രണ്ടക്കമാക്കണമെന്നും മോദി ആഹ്വാനം ചെയ്തു. കേരളം വിട്ടാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും അടുത്ത സുഹൃത്തുക്കളാണെന്നും, തിരുവനന്തപുരത്ത് പറയുന്ന ഭാഷയും രീതികളുമല്ല ദല്‍ഹിയിലെത്തിയാലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. കേരളത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും രാഷ്‌ട്രീയ സാഹചര്യം മാറിയില്ലെന്നും, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ശരിവയ്‌ക്കുന്ന ചലനങ്ങള്‍ ഇപ്പോള്‍തന്നെ ദൃശ്യമാണ്. ഇത്തവണയും മോദി സര്‍ക്കാര്‍ എന്നതായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുദ്രാവാക്യമെന്നും, മൂന്നാം വട്ടം 400 ലേറെ സീറ്റ് എന്നതാണ് വരുന്ന ലോക്‌സഭാ െതരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞത് കേരളത്തിലെ ജനങ്ങളും ആവേശത്തോടെ ഏറ്റെടുക്കും.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് കേരളത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് ലഭിക്കാനിടയായത്. ഇങ്ങനെയൊരു സാഹചര്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലില്ല. പ്രതിപക്ഷം ഇപ്പോള്‍തന്നെ തോല്‍വി ഉറപ്പിച്ചുകഴിഞ്ഞെന്നും, ജനങ്ങള്‍ക്കു മുന്നില്‍ മറ്റൊന്നും വയ്‌ക്കാനില്ലാത്തതിനാല്‍ തന്നെ അസഭ്യം പറയുകയാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറയുന്നത് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരുപോലെ ബാധകമാണ്. മോദിവിരോധത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. മോദിസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന കള്ളപ്രചാരണം അവര്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കാന്‍ പോകുന്നില്ല. കൊല്ലം എംപിയായ പ്രേമചന്ദ്രന്‍ പോലും സന്തുലിത വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയാണല്ലോ. ജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മോദിക്കൊപ്പം നിന്നാല്‍ വോട്ടുകിട്ടുമെന്ന് പ്രതിപക്ഷ എംപിപോലും കരുതുന്നിടത്തേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നതില്‍ നന്ദി പറഞ്ഞ പ്രധാനമന്ത്രി അത് ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് വാക്കുനല്‍കിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനതന്നെ കേരളത്തിന് നല്‍കിയെന്നും, ഇക്കാര്യത്തില്‍ ഒരു ഇരട്ടത്താപ്പുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഈ വികസന രാഷ്‌ട്രീയത്തോട് ഇവിടുത്തെ ജനങ്ങളും അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Tags: Narendra ModiKERALA VISITNDA Kerala Padayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.