Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്ന മനുഷ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 08:52 pm IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം)

കര്‍മ്മയോഗിയും സാംഖ്യയോഗിയും കര്‍മ്മങ്ങളില്‍ നിന്ന് നിര്‍ലിപ്തരായിരിക്കുന്നു. ഇതുപോലെ നിര്‍ലിപ്തരായിരിക്കാന്‍ വേറെ എന്തെങ്കിലും വഴിയുണ്ടോ?
ഉണ്ട്, അത് ഭക്തി യോഗമാണ്. ഭക്തിയോഗി ആസക്തി ഉപേക്ഷിച്ച് തന്റെ എല്ലാ കര്‍മ്മങ്ങളും ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് കര്‍മ്മം ചെയ്യുന്നു. അതിനാല്‍, വെള്ളത്തില്‍ ഒരു താമരയില പോലെ, അവന്‍ പാപങ്ങളാലും കര്‍മ്മങ്ങളാലും ബന്ധിക്കപ്പെടുന്നില്ല.

ഭഗവാനേ, ഒരു ഭക്തിയോഗി അങ്ങയില്‍ സമര്‍പ്പണ ഭാവത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതു കൊണ്ട് അവര്‍ ബന്ധിക്കപ്പെടുന്നില്ല; എന്നാല്‍ ഒരു കര്‍മ്മയോഗി എന്ത് ഉദ്ദേശ്യത്തോടെ കര്‍മ്മം ചെയ്താലാണ് ബന്ധിതനാവാതിരിക്കുന്നത്?
കര്‍മയോഗി, കര്‍മങ്ങളില്‍ നിന്ന് എന്റേത് എന്ന മമതാബന്ധത്തെ തികച്ചും ഒഴിവാക്കി, ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ശരീരവും കൊണ്ട്, ആസക്തിവെടിഞ്ഞ് അന്തഃകരണ ശുദ്ധിക്കായിട്ടാണ് കര്‍മം ചെയ്യുന്നത്. അതുകൊണ്ട് കര്‍മയോഗി, കര്‍മത്തിന്റെ ഫലം ത്യജിച്ച്, ഈശ്വര സാക്ഷാത്കാരമാകുന്ന നിത്യശാന്തിയെ പ്രാപിക്കുന്നു. ഫലാകാംക്ഷയോടെ കര്‍മം ചെയ്യുന്നയാളാകട്ടെ, കര്‍മഫലത്തിലുള്ള ആസക്തിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഭഗവാനേ, സാംഖ്യയോഗി എപ്രകാരമാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്?
ഇന്ദ്രിയമനോബുദ്ധികളെ ജയിച്ച സാംഖ്യയോഗി, താന്‍ ഒരു കര്‍മവും ചെയ്യാതെ, മറ്റുള്ളവരെക്കൊണ്ട് തനിക്കുവേണ്ടി ചെയ്യിക്കാതെ, എല്ലാ കര്‍മങ്ങളും ഒന്‍പതു ദ്വാരങ്ങളുള്ള പുരമായ ശരീരത്തില്‍ മനസാ വിട്ടുകൊടുത്തിട്ട് തന്റെ സ്വരൂപത്തില്‍ (സച്ചിദാനന്ദഘന പരമാത്മ സ്വരൂപത്തില്‍) സുഖമായി വസിക്കുന്നു.

സാംഖ്യയോഗി കര്‍മ്മം ചെയ്യുന്നുമില്ല, ചെയ്യിപ്പിക്കുന്നുമില്ല, പക്ഷേ പരമാത്മാവ് ചെയ്യിപ്പിക്കുന്നുണ്ടാവുമോ?
പരമേശ്വരന്‍ മനുഷ്യര്‍ക്ക് കര്‍ത്തൃത്വമോ കര്‍മമോ, കര്‍മഫലമോ നിശ്ചയിച്ചു വയ്‌ക്കുന്നില്ല. മനുഷ്യന്‍ പ്രവൃത്തിനിരതമായിരിക്കുന്നത് സ്വഭാവം മാത്രമാണ്. താന്‍ കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്ന് മാനിക്കുകയും അങ്ങനെ കര്‍മ്മഫലവുമായി സ്വാഭാവികമായി ബന്ധമുണ്ടാവുകയും ചെയ്യുന്നു.

പരമാത്മാവ് ആരുടെയും കര്‍തൃത്വം മുതലായവയെ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ജീവജാലങ്ങളുടെ കര്‍മ്മഫലം സ്വീകരിക്കുന്നുണ്ടോ?
സര്‍വവ്യാപിയായ പരമാത്മാവ് ആരുടെയും പാപകര്‍മത്തെ ഏറ്റെടുക്കുകയോ പുണ്യകര്‍മത്തെ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ജ്ഞാനമാകട്ടെ, അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ അജ്ഞാനികളായ മനുഷ്യര്‍ നിത്യമെന്നോണം മോഹത്തിന് വശംവദരാകുന്നു. അതായത് സ്വയം കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്നും ഭോക്താവാണെന്നും വിചാരിക്കുന്നു, അങ്ങനെ ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്നു.

എല്ലാ ജീവികളും താന്‍ കര്‍ത്താവും ഭോക്താവുമാണെന്ന് വിചാരിച്ച് മോഹിക്കപ്പെട്ടു പോകുന്നുണ്ടോ?
ഇല്ല. പരമാത്മാവിനെപ്പറ്റിയുള്ള ജ്ഞാനത്താല്‍ അജ്ഞാനം നീങ്ങിയ ആളുകളുടെ ജ്ഞാനം സൂര്യനെപ്പോലെ സച്ചിദാനന്ദഘനമായ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു. അതായത് അവര്‍ക്ക് പരമാത്മാവിന്റെ അനുഭവം ഉണ്ടാക്കുന്നു.

ആ പരമാത്മതത്വത്തിന്റെ അനുഭവം മറ്റാര്‍ക്കൊക്കെ ഉണ്ടാവുന്നു?
സച്ചിദാനന്ദഘന പരമാത്മാവില്‍ പൂര്‍ണമായി ആരുടെ മനസ്സും ബുദ്ധിയുമാണോ തന്മയീഭവിച്ചത്, ആരാണോ നിരന്തരമായ ഏകീഭാവം നേടിയത്, ആ പരമാത്മ പരായണര്‍ ജ്ഞാനത്താല്‍ പാപരഹിതരായിത്തീര്‍ന്ന് പുനര്‍ജന്മത്തില്‍ നിന്നുള്ള മുക്തിയെ, അതായത് പരമഗതിയെ പ്രാപിക്കുന്നു.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Gita pressGeetha MadhuryamHuman beings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

Samskriti

കര്‍മയോഗത്തില്‍ ഉറച്ചു നില്ക്കുക

Samskriti

ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠം

Samskriti

നന്മയുടെ മാര്‍ഗത്തിലെ ശത്രുക്കള്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.