Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നവര്‍: കെ.കെ. ശൈലജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 09:01 am IST
in Kerala
തിരുവനന്തപുരത്ത് നടന്ന ഇ.സോമനാഥിന്റെ രണ്ടാം ഓര്‍മദിന ചടങ്ങ് കെ.കെ.ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. കവിയും പത്ര പ്രവര്‍ത്തകനുമായ പ്രഭാ വര്‍മ, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, അമേരിക്കയിലെ ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ റിട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റ് ഡോ. എം.വി. പിള്ള, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഫ്രറ്റേണിറ്റി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, പി.സി.വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ സമീപം.

തിരുവനന്തപുരത്ത് നടന്ന ഇ.സോമനാഥിന്റെ രണ്ടാം ഓര്‍മദിന ചടങ്ങ് കെ.കെ.ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. കവിയും പത്ര പ്രവര്‍ത്തകനുമായ പ്രഭാ വര്‍മ, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, അമേരിക്കയിലെ ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ റിട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റ് ഡോ. എം.വി. പിള്ള, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഫ്രറ്റേണിറ്റി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, പി.സി.വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ സമീപം.

തിരുവനന്തപുരം: നിപയും കൊവിഡും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തിയ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നവരാണ് കേരളത്തിലെ മാധ്യമങ്ങളെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ തിരുത്തലിന്റെ ഭാഷയിലായാല്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും അവര്‍ പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായിരുന്ന ഇ. സോമനാഥിന്റെ രണ്ടാം ഓര്‍മദിന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംഹാരാത്മകമായ വിമര്‍ശനങ്ങള്‍ ഗുണം ചെയ്യില്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നതിലേക്ക് നയിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മനോധര്‍മ്മമനുസരിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പലപ്പോഴുമില്ല. വലിയ കുറ്റപ്പെടുത്തലുകള്‍ നര്‍മത്തോടെ രസകരമായ ഭാഷയില്‍ പറഞ്ഞാല്‍ വലിയ മുറിവേല്‍ക്കില്ല. തിരുത്തലിനുള്ള അന്തരീക്ഷം അവിടെ സംജാതമാവുകയും ചെയ്യും. വിമര്‍ശനം അപ്രകാരമായിരിക്കണം. ക്രിയാത്മകമായ വിമര്‍ശനത്തിന് സമൂഹത്തെ മെച്ചപ്പെടുത്താനാവും. ആ അര്‍ത്ഥത്തില്‍ സോമനാഥിന്റെ വിമര്‍ശനങ്ങള്‍ക്കു പ്രസക്തി ഏറെയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലൂടെ സമൂഹം ചില തിരുത്തലുകള്‍ക്ക് തയ്യാററെടുക്കേണ്ട കാലമാണിതെന്നും അവര്‍ പറഞ്ഞു.

കേരള മീഡിയ അക്കാദമിയില്‍ ആരംഭിക്കുന്ന ഇ. സോമനാഥ് ചെയര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ജേണലിസം സ്റ്റഡി’ ചെയറിന്റെ ഉദ്ഘാടനം അമേരിക്കയിലെ ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ റിട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച് പ്രസിഡന്റ് ഡോ. എം.വി. പിള്ള ഉദ്ഘാടനം ചെയ്തു.

ഉള്ളടക്കവും ഭാഷാശൈലിയും വിലയിരുത്തുമ്പോള്‍ മലയാളപത്രപ്രവര്‍ത്തന രംഗത്തെ മികവുറ്റ കോളമിസ്റ്റായിരുന്നു ഇ. സോമനാഥെന്നു അദ്ദേഹത്തെക്കുറിച്ചുള്ള ‘സോമായനം’ എന്ന ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎല്‍എ ആദ്യപ്രതി സ്വീകരിച്ചു. കവിയും പത്രപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ അനുസ്മരണ പ്രഭാഷണം നടത്തി.

ഓര്‍മപുസ്‌കത്തിന്റെ കവര്‍ പേജിലുള്ള ഇ. സോമനാഥിന്റെ പെയിന്റിങ് കെ.കെ. ശൈലജ, സോമനാഥിന്റെ പത്‌നി രാധ പി. പണിക്കര്‍ക്കു കൈമാറി. ‘ദ് വീക്ക്’ വാരികയുടെ ചീഫ് ഇലസ്‌ട്രേറ്റര്‍ ബാര ഭാസ്‌കരനാണു കവര്‍ ചിത്രം വരച്ചത്. ഇ. സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രറ്റേണിറ്റി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഫ്രറ്റേണിറ്റി സെക്രട്ടറി സുജിത് നായര്‍, സോമയാനം എഡിറ്റര്‍ എസ്.ആര്‍. സഞ്ജീവ്, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, എന്‍.കെ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: crisisK K ShailajaMediaE Somnath's Second Memorial Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.