അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ.
ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.
ആയോധ്യയിലേക്ക് നിരവധി സിനിമാ തരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
எனது வாழ்நாளில் கிடைத்த அரும்பாக்கியமாக இன்றைய நிகழ்வு அமைந்தது!
நம் அன்பு தலைவர் திரு. @rajinikanth அவர்களை அவரது இல்லத்தில் சென்று அயோத்தி, ராம ஜன்மபூமி தீர்த்த க்ஷேத்ரா சார்பில் அவரது குடும்பத்தினரையும் ஜனவரி 22 ம்தேதி அயோத்தி கும்பாபிஷேக நிகழ்வுக்கு வரவேண்டி ஆர்.எஸ்.எஸ்… pic.twitter.com/UcHakkRdLW
— Arjunamurthy Ra | இரா. அர்ஜூனமூர்த்தி (@RaArjunamurthy) January 2, 2024
















