തിരുവനന്തപുരം: കഥയറിയാതെ ആട്ടം കാണുകയും അപ്പോൾ കാണുന്നതിന് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നവർക്ക് ഇപ്പോൾ വരമ്പത്തുതന്നെ കൂലി കിട്ടുന്നു. കലാകാരന്മാർ ആണെന്നു സ്വയം തോന്നുന്നവരും സാംസ്കാരിക നായകരായി വേഷം കെട്ടുന്ന കാലമാണ്. അവർ സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായവും തട്ടിവിടും. കഥയറിഞ്ഞായാലും അല്ലെങ്കിലും പറഞ്ഞുകഴിഞ്ഞേ പിണഞ്ഞ അബദ്ധം മനസ്സിലാക്കൂ.
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, ദൽഹിയിൽ സുപ്രീം കോടതിപോലും വിമർശിച്ച പാറ്റ സമരത്തിലെ നേഹാ ബോറയെന്ന പെൺകുട്ടിയെ പുകഴ്ത്തി. അത് സാമൂഹ്യമാധ്യമത്തിൽ വലിയ വാർത്തയായപ്പോൾ അതിനോട് യോജിച്ചും വിയോജിച്ചും ഏറെപ്പേർ പ്രതികരിച്ചു. അതിൽ വികാരംകൊണ്ടല്ലാതെ വിചാരംകൊണ്ട് കക്ഷിചേർന്ന കലഞ്ഞൂർ ജയകൃഷ്ണൻ വിനീതിനു കൊടുത്ത മറുപടി ഇപ്പോൾ ഏറെ ശ്രദ്ധേയമാകുകയാണ്. കലഞ്ഞൂർ ജയകൃഷ്ണൻ എഴുതി അവസാനിപ്പിക്കുന്നതിങ്ങനെ: ”വല്ലപ്പോഴും രാജ്യത്തിന്റെ പരിസരങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കണം. അല്ലെങ്കിൽ അപ്പന്റെ നാടോടിക്കാറ്റിലെപ്പോലെ വെറും വിജയനായി പോകും.”
എഫ്ബി പോസ്റ്റിന്റെ പൂർണ്ണരൂപം:
”എൽസമ്മയെ പോലെ നേഹബോറ തന്റേടമുള്ള ആൺ കുട്ടിയാണ്,സംശയമില്ല. ആ തന്റേടം നമ്മൾ അറയ്ക്കൽ ശ്രീലക്ഷ്മിയിലും’ കണ്ടിട്ടുണ്ട്. വിനീത് ശ്രീനിവാസൻ തന്റെ
മകളിൽ പ്രതീക്ഷിക്കുന്ന വ്യക്തിത്വം.നല്ലത്. മകളെ വളർത്തുവാനുള്ള എളുപ്പ വഴിയാണ്, വിനീതേ ‘നേഹബോറ’. ജന്തർമന്തറിൽ കൊണ്ടിറക്കി വിട്ടാൽ മതി.
നേഹബോറയ്ക്കൊരു മൂത്തുമ്മയുണ്ടായിരുന്നു,’ടീസ്ത സ്തെദൽവാദ്’. ആക്ടിവിസ്റ്റാണ്,
അർബൻ ഇസ്ളാമിക് നക്സലാണ്. അവർക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ‘ഇന്ത്യയെന്നൊന്നില്ല’ എന്നു മാത്രം അവർ വാദിച്ചു കൊണ്ടിരിക്കുന്നു. അത്രമാത്രം.
നേഹ ബോറയും പഠിച്ചു വെച്ചിരിക്കുന്നത് അതുതന്നെ.
വൈക്കോലും പിണ്ണാക്കും തന്നല്ല, ശ്രീനിവാസൻ നിങ്ങളെ വളർത്തിയതെങ്കിൽ രാജ്യത്തിന്റെ ചുറ്റുപാടുകളെ കുറിച്ചും ബോധ്യമുണ്ടാകണം. ടീസ്തമാരെ വളർത്തിക്കൊണ്ടുവരാനുള്ള നിങ്ങളുടെ വ്യഗ്രത നല്ലതുതന്നെ. പക്ഷെ രാജ്യം അതിനെ പ്രോത്സാഹിപ്പിക്കില്ലയെന്നറിയുക.
വിനീതേ,
2015ലെ ഇതു പോലൊരു ഒക്ടോബറിലാണ് ഇന്ത്യൻ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റുമാരായി വനിതകൾക്കും നരേന്ദ്രമോദി സർക്കാർ അവസരം നൽകുന്നത്. അന്നുപ്രവേശനം നേടിയ ഒരു പെൻകുട്ടിയുണ്ട്. അവളുടെ പേര് ആവണി ചതുർവേദിയെന്നാണ്. 2023 ൽ ഇന്ത്യയും ജപ്പാനും തമ്മിൽ നടത്തിയ സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിൽ, ( വീർ ഗാർഡിയൻ2023) പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഫൈറ്റർ പൈലറ്റായും, മിഗ്21 യുദ്ധവിമാനം പറത്തുന്ന ആദ്യവനിതയായും അവർ മാറി.
അവർക്കൊപ്പം ഇന്ത്യയുടെ അഭിമാനമായ പെൺമക്കൾ ഭാവനകാന്തും, മോഹനസിങ്ങും
ഉണ്ടായിരുന്നു.
ഷാലിസ ധാമി എന്ന കരുത്തുറ്റ പെൺകുട്ടിയെ കുറിച്ചും താങ്കൾ അന്വേഷിക്കണം പാക് അതിർത്തിയിലെ വ്യോമസേന ഗ്രൂപ്പിനെ നയിക്കുന്ന ആദ്യ ഗ്രൂപ്പ് ക്യാപ്റ്റൻ, കമാന്റിംങ്
ഓഫീസറാണവർ. ചരിത്രത്തിലാദ്യമായാണ്, ഒരു വനിതാ ഓഫീസർ ഈ ചുമതലയിൽ എത്തുന്നത്.
ഞങ്ങളുടെ പെൺമക്കൾ ഇവരെപ്പോലെ ആകണമെന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഇന്ത്യയുടെ മിസൈൽ വനിതയായ േകരളത്തിൽനിന്നുള്ള ടെസ്സി തോമസിനെ പ്പോലെ, അല്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂർ മാധ്യമങ്ങൾക്കും ലോകത്തിനും മുന്നിൽ ഔദ്യോഗികമായി വിവരിച്ച കേണൽ സോഫിയ ഖുറേഷിയെ പോലെ, വിങ് കമാന്റർ വ്യോമിക സിങ്ങിനെ പ്പോലെ അവർ രാജ്യത്തിനു അഭിമാനമായി മാറണം എന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.
അല്ലാതെ, ജന്തർ മന്തറിന്റെ ,സമീപത്തുള്ള ഏതെങ്കിലും അഴുക്കു കോറിഡോറുകളിൽ
പാതി വസ്ത്രത്തിൽ വിപ്ലവം വിസർജ്ജിച്ചു നടക്കുന്ന നപുംസകങ്ങളായി ത്തീരാനല്ല ഞങ്ങൾ പെൺകുട്ടികളെ വളർത്തുന്നത്.
വിനീതേ, വല്ലപ്പോഴും രാജ്യത്തിന്റെ പരിസരങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കണം. അല്ലെങ്കിൽ അപ്പന്റെ നാടോടിക്കാറ്റിലെപ്പോലെ വെറും വിജയനായി പോകും.”













