കല്‍പവൃക്ഷത്തിലെ പുത്തന്‍പൂക്കള്‍ വിജയിയുടെ മൂര്‍ദ്ധാവില്‍ തൂകിയായിരുന്നു ദേവലോകത്തിന്റെ സന്തോഷപ്രകടനം.
യുദ്ധാനന്തരം വിഭീഷണന്റെ ലങ്കയിലേക്കും അയോധ്യയിലേക്കുള്ള മടക്കയാത്രയ്‌ക്കു മുന്നോടിയായി ഗുഹന്റെ ശൃംഗിവേരത്തിലേക്കും ശ്രീരാമചന്ദ്രന്റെ സന്ദേശവാഹകന്‍.
ഭരതന് ശുഭവാര്‍ത്തയുമായെത്തിയതും ആഞ്ജനേയന്‍; ത്രിലോകത്തിലും വിലപിടിപ്പുള്ള രത്‌നഹാരം സീതാദേവി ആര്‍ക്കാണോ സമ്മാനിക്കുന്നത്, അതേ ഹനുമാന്‍.
പ്രാര്‍ഥന ഒന്നേയുള്ളൂ ഭഗവാനോട് ഹനുമാന്: അങ്ങയുടെ നാമം ഉള്ളിടത്തോളം ഭൂമിയില്‍ രാമഭക്തനായി വാഴാനുള്ള അനുഗ്രഹം.
സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണ് അയോധ്യയുടെ ആനന്ദം. ഭരതനിയോഗപ്രകാരം ശത്രുഘ്‌നന്‍ അലങ്കരിച്ച നഗരത്തില്‍ ജനസഞ്ചയം ഒരുക്കുന്ന ദീപാവലി. ആകാംക്ഷയോടെ കാത്തുനിന്ന പ്രജാഹൃദയങ്ങളില്‍ ആഹ്ലാദകിരണങ്ങള്‍ വര്‍ഷിച്ച് മഹാമേരുവിനു മുകളിലെ സൂര്യനെപ്പോലെ ശോഭിച്ച് ഭഗവാന്‍! രാമചന്ദ്രാദികളുടെ അയോധ്യാപ്രവേശം രാജകീയം.
സ്വാമിഭക്തിയുടെ നിത്യപ്രതീകമായ ഹനുമാന്‍ അനുഗൃഹീതന്‍: ‘മല്‍ക്കഥയുള്ളനാള്‍ മുക്തനായ് വാഴ്ക നീ, ഭക്തികൊണ്ടേ വരൂ ബ്രഹ്‌മത്വവും സഖേ’.
















