ന്യൂഡൽഹി ; ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്നെയാണ് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവ് നേഹ ബോറ.
“ഞങ്ങൾ നിങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും നിങ്ങൾ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആറാമത്തെ ദേശീയ സമ്മേളനത്തിൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് ഫ്രണ്ടിന് വിപ്ലവകരമായ ആശംസകളും റെഡ് സല്യൂട്ട് അർപ്പിക്കുന്നു. ഈ രാജ്യത്ത് എല്ലായിടത്തും നമ്മൾ കാണുന്ന ജനറൽ-ജി പ്രസ്ഥാനം ഇപ്പോൾ ബംഗ്ലാദേശിലാണ് ആരംഭിച്ചതെന്ന് നമുക്കറിയാം. ഞങ്ങൾക്ക് വഴി കാണിച്ചതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു.“ എന്നാണ് നേഹ ബോറ പറയുന്നത്.
രണ്ട് വർഷം മുമ്പ്, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് നഹിദ് ഇസ്ലാം ഡൽഹിയിലെ സിജെപി പ്രസ്ഥാനത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് നേഹ ബോറയുടെ പ്രസ്താവന.
















