ന്യൂദല്ഹി: ന്യൂദല്ഹിയിലെ ജന്തര്മന്തര് മാര്ച്ചിനിടയില് എം.എ. ബേബിയുടെ തോള്സഞ്ചി നഷ്ടമായതായി ട്രോള് പ്രചരിക്കുന്നു. ചില സമൂഹമാധ്യമങ്ങളിലാണ് ഈ ട്രോള്. വില പിടിച്ച പലതും ബേബിക്ക് നഷ്ടമായെന്നും ട്രോളില് പറയുന്നു. ദാസ് കാപിറ്റല് എന്ന കാറല് മാര്ക്സ് എഴുതിയ കമ്മ്യൂണിസ്റ്റുകാരുടെ ഗ്രന്ഥം അതില് ഉണ്ടായിരുന്നതായി പറയുന്നു.
എം.എ. ബേബിയുടെ സന്തത സഹചാരിയാണ് ചുവന്ന നിറത്തിലുള്ള വള്ളിയോട് കൂടിയ തുണി സഞ്ചി. സമരത്തിനിടയില് ഈ സഞ്ചി ആരോ മോഷ്ടിച്ചുവെന്നായിരുന്നു വാര്ത്ത. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു. പിന്നീടാണ് ഇത് ട്രോളാണെന്ന് മനസ്സിലായത്.
സമരത്തിനിടയില് അറസ്റ്റ് ചെയ്യാന് വന്നപ്പോള് വിസമ്മതിച്ച എം.എ. ബേബിയെ പിടിച്ചുവലിച്ചു എന്ന പരാതിയും നിലനില്ക്കുന്നു.ഇത് വലിയ പൊലീസ് കേസാക്കാനും സിപിഎമ്മിന് പദ്ധതിയുണ്ട്. എന്നാല് അറസ്റ്റിന് വിസമ്മതിച്ചാല് പിടിച്ചുവലിക്കുകയല്ലാതെ ചെടിച്ചെട്ടികൊണ്ട് തലയ്ക്കടിക്കാന് പറ്റുമോ എന്ന രീതിയില് മോശം കമന്റുകളും സോഷ്യല്മീഡിയയില് വരുന്നുണ്ട്.
This is too funny … the girl thought she was being too smart and tried to escape through the window.
But the foolish person gave her phone to someone in the crowd who ran away with it. She kept screaming phone kaha hai mera phone … 😂
I am telling you – only the vella low…
— Sameer (@BesuraTaansane) October 11, 2026
അതിനിടെ ദല്ഹിയിലെ സിജെപി സമരത്തില് നിരവധി പെണ്കുട്ടികള്ക്ക് അവരുടെ മൊബൈല് ഫോണുകള് നഷ്ടമായി. മിക്കവാറും പെണ്കുട്ടികളുടെ കയില് ഐ ഫോണ് ആയതിനാല് ഐ ഫോണ് കള്ളന്മാരും സിജെപി സമരത്തില് നുഴഞ്ഞുകയറിയിരുന്നു. ഒരു പെണ്കുട്ടിയുടെ ബാഗും മൊബൈല് ഫോണും നഷ്ടമാകുന്നതിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. സമരത്തിനിടെ അറസ്റ്റിലായ പെണ്കുട്ടി പൊലീസ് ബസില് നിന്നും പുറത്തേക്ക് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടയില് കയ്യിലുള്ള മൊബൈല് ഫോണും തോള്ബാഗും പുറത്തുനില്ക്കുന്ന സമരക്കാരില് ആര്ക്കോ നല്കി. പൊലീസുകാര് പക്ഷെ ഈ പെണ്കുട്ടിയെ ഇറങ്ങാന് അനുവദിക്കാതെ നേരെ ബസിനുള്ളിലേക്ക് തന്നെ ഇരുത്തി. ഇതിനിടയില് പൊലീസ്ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതോടെ എന്റെ ഫോണ്, എന്റെ ബാഗ് എന്ന പെണ്കുട്ടി ഉറക്കെ വിളിച്ചുകൂവുന്നത് കാണാം. പക്ഷെ ആരും അത് തിരിച്ചുകൊടുത്തില്ല. ഇതുപോലെ നിരവധി മോഷണസംഭവങ്ങള് അരങ്ങേറിയിരുന്നു.
















