Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം ഇന്ന് ലങ്കയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 09:27 am IST
inCricket

മുംബൈ: ഏഴാം മത്സരത്തിന് ഭാരതം ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. ഇന്നത്തെ കളി ജയിച്ചാല്‍ മറ്റ് മത്സരങ്ങളെയൊന്നും ആശ്രയിക്കാതെ ഭാരതത്തിന് സെമി ഉറപ്പിക്കാം. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതലാണ് മത്സരം.

കളിച്ച ആറ് കളികളിലും ജയിച്ച് ഭാരതം സെമി ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ 12 പോയിന്റുകളുണ്ട്. ഇന്നത്തെ കളി ജയിച്ചാല്‍ മറ്റ് മത്സരങ്ങളെ ഒന്നും ആശ്രയിക്കാതെ നേരിട്ട് സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെ നടക്കാനിരിക്കുന്ന ഭാരതത്തിന്റെ അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ജയിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. മറിച്ചായാല്‍ അടുത്ത ദിവസം നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ തോല്‍ക്കാന്‍ കാത്തിരിക്കേണ്ടിവരും. അഫ്ഗാന്‍ തോറ്റുകഴിഞ്ഞാല്‍ പിന്നെ ഭാരതത്തിന് മറ്റ് വെല്ലുവിളികളൊന്നുമില്ല. അതും സംഭവിച്ചില്ലെങ്കില്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിക്കേണ്ടിവരും. അഫ്ഗാനിസ്ഥാന്‍ അടുത്ത മൂന്ന് കളികളിലും ജയിച്ചാല്‍ 12 പോയിന്റാകും. ജയത്തോടെ വേഗത്തിലുള്ള സെമി പ്രവേശത്തിനാണ് രോഹിത്ത് ശര്‍മ്മയും കൂട്ടരും ഇന്ന് ഇറങ്ങുക.

ഇരുടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത്. ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലാണ്. അന്ന് ശ്രീലങ്കയില്‍ നടന്ന മത്സരത്തില്‍ വെറും 51 റണ്‍സിന് അവരെ ഓള്‍ഔട്ടാക്കി ഭാരതം പത്ത് വിക്കറ്റ് വിജയം നേടിയിരുന്നു. 263 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിച്ചുകൊണ്ടാണ് അന്ന് ഭാരതം കിരീടം നേടിയത്. ഇരുവരും ഏറ്റുമുട്ടിയ അവസാനത്തെ അഞ്ച് കളികളിലും ഭാരതം ഗംഭീര വിജയങ്ങളാണ് കരസ്ഥമാക്കിയത്. ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് സൂപ്പര്‍ ഫോറില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഭാരതം 41 രണ്‍സിന് ജയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ലങ്ക ഭാരത പര്യടനത്തിനെത്തിയപ്പോഴും അവര്‍ക്കെതിരെ 3-0ന്റെ ആധിപത്യത്തോടെയാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതോടെ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയൊരു ജീവന്‍ മരണ പോരാട്ടത്തിന് പോലും ടീമിന് അവസരമില്ല. കൂടുതല്‍ പരിതാപകരമായ നിലയിലേക്കെത്തിക്കാതെ ടൂര്‍ണമെന്റ് പ്രകടനം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷ മാത്രമേ കുസാല്‍ മെന്‍ഡിസിനും സംഘത്തിനും മുന്നില്‍ അവശേഷിക്കുന്നുള്ളൂ. ഇതുവരെ കളിച്ച ആറെണ്ണത്തില്‍ ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും മാത്രമാണ് ടീമിന് തോല്‍പ്പിക്കാന്‍ സാധിച്ചത്. അട്ടിമറി ശീലമാക്കിയ അഫ്ഗാനിസ്ഥാനോട് കഴിഞ്ഞ കളിയില്‍ പരാജയപ്പെടാന്‍ ശ്രീലങ്കയ്‌ക്കായിരുന്നു നിയോഗം.

Tags: indiaSri Lanka13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.