ന്യൂദല്‍ഹി: ദൽഹിയിൽ സിജെപി-ഇടത്പക്ഷ തെരുവ് പ്രതിഷേധങ്ങൾക്കിടയിൽ കുടിവെള്ളം ലഭ്യമായില്ലെന്ന് പരാതിപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍. . അളിയന്റെ കല്യാണത്തിന് പോയതോടെ വെള്ളം കിട്ടിയില്ലെന്ന പരാതി പറയാന്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
രാഷ്‌ട്രീയസമരത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരം പരാതി ഉയര്‍ത്താമോ എന്ന് ചോദിച്ചാണ് ട്രോളന്മാർ എംപിയെ കടന്നാക്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാടുകൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിലായിരുന്നു സംഭവം. സമരവേദിയിലെ സൗകര്യക്കുറവുകളെയും പ്രത്യേകിച്ച് കുടിവെള്ളം ലഭിക്കാതിരുന്നതിനെയും കുറിച്ച് പരാമർശിച്ചതാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആയുധമാക്കിയത്.
തെരുവിൽ കിടന്ന് സമരം ചെയ്യേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടിവരുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളെ സാധാരണക്കാർക്കിടയിൽ ഇത്ര വലിയ വിഷയമാക്കി മാറ്റേണ്ടതുണ്ടോ എന്നാണ് വിമർശകരുടെ പരിഹാസം.
















