Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിത്ത് വില്‍ക്കാനല്ല, തലമുറകള്‍ക്ക് കൈമാറാനുള്ളതാണ്: പദ്മശ്രീ ചെറുവയല്‍ രാമന്‍

16ാമത് കാര്‍ഷിക ശാസ്ത്ര കോണ്‍ഗ്രസില്‍ നടന്ന കര്‍ഷക സംഗമത്തില്‍ അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 09:43 pm IST
in Kerala

കൊച്ചി: വിത്തുകള്‍ വില്‍ക്കാനുള്ളതല്ല, തലമുറകള്‍ക്ക് കൈമാറാനുള്ള നന്മയാണെന്ന് പദ്മശ്രീ പുരസ്‌കാര ജേതാവും ആദിവാസി കര്‍ഷകനുമായ ചെറുവയല്‍ രാമന്‍. 16ാമത് കാര്‍ഷിക ശാസ്ത്ര കോണ്‍ഗ്രസില്‍ നടന്ന കര്‍ഷക സംഗമത്തില്‍ അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയുടെ വരദാനമാണ് വിത്തുകള്‍. പമ്പരമ്പരാഗതയിനങ്ങള്‍ ഉള്‍പ്പെടെയുള്ള നെല്‍വിത്തുകള്‍ സംരക്ഷിച്ചുവരുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായാണ് ഇവ നല്‍കുന്നത്.

എന്നാല്‍ പ്രകൃതിക്കിണങ്ങുന്ന കൃഷിരീതികളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാന്‍ പുതുതലമുറക്ക് താല്‍പര്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറുവയല്‍ രാമനെ കൂടാതെ, പദ്മ പുരസ്‌കാരജേതാക്കളായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സേത്പാല്‍ സിംഗ്, ചന്ദ്രശേഖര്‍ സിംഗ്, ഒഡീഷയില്‍ നിന്നുള്ള കുമാരി സബര്‍മതി, ബട്ട കൃഷ്ണ സാഹു എന്നിവര്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു. പദ്മജേതാക്കളായ കര്‍ഷകരെ സമ്മേളനം ആദരിച്ചു.

കാര്‍ഷികമേഖലയില്‍ സ്ത്രീസൗഹദമായ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണമെന്ന് കുമാരി സബര്‍മതി ആവശ്യപ്പെട്ടു. വിളകള്‍ക്ക് പോഷകമൂല്യം കൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ വേണം.

കര്‍ഷകരെയും പരിസ്ഥിതിയെയും പരിഗണിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്ക് കാര്‍ഷിക ശാസ്ത്രജഞര്‍ മുന്‍കയ്യെടുക്കണം. ഗവേഷണങ്ങള്‍ക്ക് മാനുഷിക മുഖം കൂടി വേണം. കര്‍ഷകരുടെ നഷ്ടങ്ങളും പ്രതിസന്ധികളും പരിഹരിക്കേണ്ടത് ഉത്തരവാദിത്തമായി കരുതണമെന്നും അവര്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.

കര്‍ഷക സംഗമത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കര്‍ഷകര്‍ ശാസ്ത്രജ്ഞരുമായി സംവദിച്ചു. മതിയായ വിലലഭിക്കുന്ന വിധത്തില്‍ ഓരോ ഉല്‍പന്നങ്ങള്‍ക്കും വിപണി ഉറപ്പുവരുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ചെറുകിടഇടത്തരം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍കൂടി പരിഗണിച്ചുള്ള കാര്‍ഷികവികസന നയമാണ് വേണ്ടത്. വായ്‌പകള്‍ കര്‍ഷകര്‍ക്ക് കടമ്പകള്‍ അധികമില്ലാതെ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം.

കര്‍ഷകര്‍ക്ക് സമൂഹത്തില്‍ അന്തസ് കല്‍പിച്ചുനല്‍കണം. നെല്ലിനങ്ങളുടെ പ്രാദേശിക വകഭേദങ്ങള്‍ വികസിപ്പിക്കണം. കൃഷിക്കാവശ്യമായ ചെറുകിടയന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കണം. കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് പലിശരഹിത വായപ് നല്‍കണം.

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കണം. വിലയിടിവും രോഗബാധയും കാരണം നാളികേരകര്‍ഷകര്‍ പ്രതസന്ധിയിലാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിനു പുറമെ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, മഹാരാഷ്‌ട്ര, ഒഡീഷ, മധ്യപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു.

റാണി ലക്ഷ്മിഭായി കേന്ദ്രകാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍ലസലര്‍ ഡോ എ.കെ. സിങ്, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ വി ഗീതലക്ഷ്മി എന്നിവര്‍ സംവാദം നിയന്ത്രിച്ചു. നാഷണല്‍ അക്കാദമിക ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (നാസ്) സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് സിഎംഎഫ്ആര്‍ഐയാണ് ആതിഥ്യം വഹിക്കുന്നത്. സമ്മേളനം ഒക്ടോബര് 12ന് സമാപിക്കും.

Tags: AgricultureCheruvayal Raman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.