Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ലേഖ കാക്കനാട്ട്byലേഖ കാക്കനാട്ട്
Oct 15, 2026, 11:12 am IST
inVicharam, Article

കോഴിക്കോട് കൊടുവള്ളിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി വയനാട്ടിലേക്ക് കർഷകരുടെ സന്ദർശന പരിപാടി ഉദ്ദേശിച്ചപ്പോൾ മനസിൽ തെളിഞ്ഞത് നെല്ലിന് പകരം മനസിൽ പ്രതിഷ്ഠിക്കാമെന്നു പലപ്പോഴും തോന്നിയിട്ടുള്ള ചെറുവയൽ രാമൻ എന്ന ആ വലിയ വ്യക്തിയെ ആയിരുന്നു. എന്നാൽ, വിളിച്ചപ്പോഴെല്ലാം നല്ല ചുമയും പനിയുമുണ്ട്. സംസാരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നൊക്കെയുള്ള മറുപടി. അവസാനം വയനാട്ടിലെത്തി മറ്റു സ്ഥലങ്ങളെല്ലാം കണ്ട് തിരികെ മടങ്ങാനൊരുങ്ങി. തിരിച്ചു പോരുകയാണെന്ന് അദ്ദേഹത്തോട് പറയാൻ വേണ്ടി വിളിച്ചപ്പോഴാണ്, ”കുറച്ച് ആശ്വാസം ഉണ്ടിപ്പോൾ.. പെട്ടെന്ന് വരൂ.. ” എന്ന മറുപടി. പിന്നെയൊന്നും ആലോചിച്ചില്ല. പരമ്പരാഗത നെൽ വിത്തിനങ്ങളുടെ കാവൽക്കാരന്റെ അരികിലേക്ക് എത്രയും വേഗം എത്താനുള്ള തിടുക്കം.
ഓലമേഞ്ഞ വീടിന് മുന്നിൽ ഞങ്ങളെ കാത്തുനി
ന്ന അദ്ദേഹം, വിളഞ്ഞു പാകമാകാൻ അധികനാ
ൾ വേണ്ടിവരുന്ന മൂപ്പേറിയ ഏതോ കരുത്തുറ്റ നാടൻ നെൽവിത്തിന്റെ പ്രതീകമാണെന്ന് തോന്നി. ഞങ്ങൾ അദ്ദേഹത്തോടൊപ്പം താഴെ വയലിലേക്കിറങ്ങി. ഏതാണ്ട് 50 ഓളം വിവിധ ഇനത്തിലുള്ള നെല്ലിനങ്ങൾ കൃഷി ചെയ്തിട്ടുണ്ട്. വയലിനേയും നെല്ലിനേയും കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ ശാരീരിക ക്ഷീണം അദ്ദേഹത്തെ അലട്ടിയതായി തോന്നിയതേയില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉരുളയ്‌ക്ക് ഉപ്പേരിയെന്നപോലെ മറുപടി. അതാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയവരുടെ പ്രത്യേകത എന്നു തോന്നി. ഓരോ മറുപടിയും എവിടെയെങ്കിലും കൊള്ളും.
‘എല്ലാ നെല്ലും ഒരുപോലെയല്ല; ഓരോന്നിനും
അനുയോജ്യമായ മണ്ണും കാലാവസ്ഥയും പരിചരണവും വേണം. നാടൻ നെൽവിത്തുകൾ കൃഷി ചെയ്താൽ പ്രതികൂല സാഹചര്യങ്ങളെ മറി
കടക്കാനും കീടരോഗങ്ങളെ ചെറുക്കാനും
സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം, നെൽപാടത്ത് വീശുന്ന കാറ്റിന് നെല്ലിന്റെ തനതായ മണമാണ് വേണ്ടത്; അവിടെ കീടനാശിനിയുടെ രൂക്ഷഗന്ധടിച്ചാൽ, നമുക്ക് തലകറങ്ങുന്നതുപോലെ ആ നെൽച്ചെടികൾക്കും ബോധക്കേടുണ്ടാവില്ലേ”എന്നും ചോദിക്കുന്നു.
ഓരോ പ്രദേശത്തിന്റെയും തനതായ നെല്ലാണ് കൃഷി ചെയ്യേണ്ടത്. അപ്പോൾ അതിന് പറഞ്ഞിരിക്കുന്ന മൂപ്പെത്തും വരെ പ്രകൃതിയുടെ മഞ്ഞും വെയിലും കാറ്റും എല്ലാമേറ്റ് വിളയേണ്ടകാലമാകുമ്പോൾ വിളയും. സ്വർണ്ണ നിറത്തിൽ.. അത്തരം നെല്ലിന്റെ അരിക്ക് നാടൻ പശുവിൻ നെയ്യിന്റെ സ്വാദുണ്ടാകും. അതിലേറെ ഗുണവും.
ഇതിൽപ്പരം മറ്റെന്തു ജീവിതദർശനം എന്നുതോന്നിപ്പോയി. അദ്ദേഹം വിത്ത് സൂക്ഷിക്കുന്നതും പരമ്പരാഗത രീതിയിൽ. വിത്ത് കൈമാറ്റം ചെയ്യുമ്പോഴും ഒന്നേ നിർബന്ധമുള്ളൂ.. കൃഷിചെയ്ത് വിത്തായി തന്നെ തിരികെ കൊടുക്കണം. നമുക്ക് കഴിക്കേണ്ട അന്നം ശുദ്ധമായി ഉണ്ടാക്കേണ്ടത് നമ്മളാണ്.
വയനാടിന്റെ തനതായ നെൽവിത്തിനങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. അത് കണ്ടോ. മകരപ്പാണ്ടി.. 200 ദിവസം മൂപ്പ്. മകരമെത്തണം മൂപ്പെത്താൻ.. മുൻപ് പറഞ്ഞുവച്ചതിനെ ഒന്നുകൂടി ഉറപ്പിച്ചു. ഓരോന്നിനും പറഞ്ഞിരിക്കുന്ന സമയത്തേ പാകമാകാൻ പാടുള്ളൂ. ഞെക്കി പഴുപ്പിക്കരുതെന്ന് അർത്ഥം. അങ്ങനെ അങ്ങനെ നെല്ലുമായി ബന്ധപ്പെട്ട വയലുപോലെ നീണ്ടുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ അറിവുകൾ…
ചെറിയ മഴപ്പെയ്‌ത്തിന്റെ തുടക്കമായപ്പോൾ കണ്ടു മതിവരാത്ത വയലിൽ നിന്നും തിരിച്ചു കയറി.
ഏതോ പുരാതന ഗൃഹത്തെ ഓർമ്മിപ്പിക്കുന്ന പു
ല്ല് മേഞ്ഞ വീടിന്റെ മുറ്റത്തിരുന്ന് വീണ്ടും നെൽകൃഷി വിശേഷങ്ങൾ പങ്കിട്ടപ്പോൾ എന്തോ സന്ദർഭോചിതമായി അദ്ദേഹം പറഞ്ഞു. ‘തലയ്‌ക്കൽ ചന്തുവിന്റെ പിൻതലമുറക്കാരനാണ് ഞാൻ”. അസ്ത്രപ്രയോഗത്തിൽ മിടുക്കൻ. ആവനാഴിയിൽ ഇനിയും കാത്തു സൂക്ഷിച്ചിരിക്കുന്ന ഒളിയമ്പ് എയ്യാൻ യോഗ്യനായ ഒരാൾ വീണ്ടും ഇവിടെ പിറക്കുമോ എന്ന് വെറുതെ ചിന്തിച്ചു പോയി..
വയനാടിന്റെ ഗന്ധമുള്ള കാപ്പി ഞങ്ങൾക്ക് നൽകി സന്ദർശന രജിസ്റ്ററിൽ എന്തെങ്കിലും എഴുതണമെന്ന് പറഞ്ഞപ്പോൾ സാധാരണ ഏത് കാഴ്ചയുടെ അവസാനവും അഭിപ്രായം രേഖപ്പെടുത്താൻ വലിയ ഉത്സാഹം കാണിക്കാറുള്ള ഞാൻ ഇക്കുറി ആദ്യമായി ആ ബുക്കിൽ എഴുതാൻ തുടങ്ങിയപ്പോൾ എന്റെ കൈ വിറച്ചിരുന്നു…
മനസിൽ അറിയാതെ വന്നു പോയി..
ആ ‘ചെറു ‘വയലോളം വളർന്നീലല്ലോ ഞങ്ങൾ.. !
സന്ദർശന രജിസ്റ്ററിൽ രണ്ടു പതിറ്റാണ്ടു കാലത്തിലേറെയായി ഞാൻ പരിചയിച്ച, എന്റേതായ രീതിയിൽ വാമൊഴിയല്ലാതെ ഞാൻ സ്വായത്തമാക്കിയ നെൽകൃഷിയുടെ ലിപികളിൽ…ഞാൻ എന്തൊക്കയോ കുറിച്ചു.. ഒരു കാര്യം സത്യമാണ് .ഇനിയും പരിചയിക്കാത്ത ഒരായിരം നെൽവിത്തുകൾ എന്റെ, ചുറ്റും മുള പൊട്ടി നൃത്തം വച്ചിരുന്നു..
2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച വ്യക്തി.. ബ്രസീൽ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിൽ കൃഷിരീതികളെകുറിച്ച് പഠന ക്ലാസുകൾക്കായി പോയയാൾ. കേന്ദ്രസംസ്ഥാന സർക്കാരുകളിൽ നിന്ന് പ്രശസ്തി പത്രങ്ങളും പുരസ്‌കാരങ്ങളും നേടിയ ആൾ ഇത്തിരി നിരാശയോടെ പറഞ്ഞു..
‘സന്ദർശകർ വരും. പോകും. കഥകൾ കേൾക്കും.
അല്ലാതെ…. മറ്റെന്ത്.? ചിലർക്കു സഹതാപമാണ്. വല്ലാത്ത സഹതാപം…!’
തന്റെ ആശയങ്ങൾ വേണ്ടവിധത്തിൽ ആരും ഉൾക്കൊള്ളാത്തതും അന്യം നിന്നു പോകുന്ന നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിന് അധികമാരും മുതിരാത്തതും.. ആ മനസിനെ അലട്ടുന്ന പോലെ…
മടങ്ങിയപ്പോൾ വെറുതേ ചിന്തിച്ചു പോയി: ആർക്കും വേണ്ടാതെ അനാഥമായി ഇവിടെ അവശേഷിക്കുന്ന നെൽവയലുകളെല്ലാം പേരിനു മുൻപിലുള്ള ‘ചെറു’ എന്ന വിശേഷണം തീരെ യോജിക്കാത്ത ആ വലിയ മനുഷ്യന്റെ അധീനതയിലായിരുന്നെങ്കിൽ……
മരണവാർത്ത അറിഞ്ഞപ്പോൾ ഏതോ ശക്തമായ കാറ്റിൽ മറിഞ്ഞു വീണ നെൽ ചെടികൾ പോലെ 2021 ൽ എഴുതിയ ഈ കുറിപ്പ്..
പതിരില്ലാത്ത നെൽവിത്തുകൾ കൊണ്ട് ഞാൻ കുറിക്കട്ടെ….
പ്രണാമം…

 

 

Tags: Agriculture#Wynad#PadmasreeCheruvayalRaman#Nellachan#LekhaKakkanad
ലേഖ കാക്കനാട്ട്
ലേഖ കാക്കനാട്ട്
കൃഷി ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.