കാലിഫോര്‍ണിയ: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍.
ഗാല്‍ ഗാഡോട്ട് മുതല്‍ മഡോണ വരെയും നതാലി പോര്‍ട്ട്മാന്‍, ആന്‍ഡി കോഹന്‍, ജാമി ലീ കര്‍ട്ടിസ്, ഡെബ്ര മെസ്സിംഗ്, ആമി ഷുമര്‍, സാറാ സില്‍വര്‍മാന്‍, ക്രിസ് ജെന്നര്‍, മേഗന്‍ മക്കെയ്ന്‍ എന്നിവരും ഇസ്രായേലിനൊപ്പം നില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി കഴിഞ്ഞു.
ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു, നിങ്ങളും ഒപ്പമുണ്ടാകണമെന്ന് ഗാല്‍ ഗാഡോട്ട് പോസ്റ്റ് ചെയ്തു. ഇസ്രായേല്‍ വംശജ കൂടിയായ ഗാഡോട്ട് ഇസ്രായേല്‍ ആക്രമണത്തിനിരയായതിനെക്കുറിച്ച് ദിനംപ്രതി പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന് വേലിയില്‍ കണ്ടുകൊണ്ടിരിക്കാനാക്കില്ലെന്നും അവര്‍ പോസ്റ്റ് ചെയ്തു.
What is Happening in Israel is Devastating.. Watching all of these families and especially children being herded, assaulted and murdered in the streets is Heartbreaking.
Imagine if this was happening to you??
It’s Un-fathomable.
Conflicts can never be resolved with violence.… pic.twitter.com/KHvMvdL8sg— Madonna (@Madonna) October 9, 2023
ആക്രമണങ്ങള്‍ ആരും പിന്തുണക്കുന്നില്ല. എല്ലാവരും ഇസ്രായേലിനു ഒപ്പമാണ്. ഹാമാസ് നടത്തുന്നത് ഭീകരാക്രമണമാണെന്നും വിവിധ താരങ്ങള്‍ അഭിപ്രായപ്പെട്ടു.
















