ന്യൂഡൽഹി ; യൂട്യൂബർ ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു . , സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയാൽ കർശന നടപടിയെടുക്കുമെന്ന താക്കീതിലാണ് രാത്തിയെ പൊലീസ് വിട്ടയച്ചത്. ഒക്ടോബർ 10 ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ധ്രുവ് എത്തിയിരുന്നു.
ഒക്ടോബർ 10 ന് നടന്ന പ്രതിഷേധത്തിന് മുമ്പ് കസ്റ്റഡിയിലെടുത്തവരിൽ ധ്രുവ് രാത്തിയും ഉൾപ്പെടുന്നു. ഡൽഹി പോലീസ് ഗുരുഗ്രാം പോലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് ധ്രുവ് രാത്തിയെ കസ്റ്റഡിയിലെടുത്തത് . ബെംഗളൂരുവിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജ്, സിജെപി നേതാക്കളായ അഭിജീത് ദീപക്, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കൊപ്പം ധ്രുവ് രാത്തിയുമുണ്ടായിരുന്നു.
















