ലോസേഞ്ചല്സ്: ജോര്ജ്ജ് ബുഷ്, ബില് ക്ലിന്റണ്, ഡൊണാള്ഡ് ട്രംപ് എന്നീ മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ ഗായികയായ മേരി മില്ബെന് മണിപ്പൂര് വിഷയത്തില് പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. “ഇന്ത്യയ്ക്ക് അവിടുത്തെ നേതാവില് വിശ്വാസമുണ്ട്. മണിപ്പൂരിലെ അമ്മമാര്ക്കും, പെണ്മക്കള്ക്കും സ്ത്രീകള്ക്കും നീതി ലഭിക്കുമെന്ന് ഉറപ്പായും അറിയാം. പ്രധാനമന്ത്രി മോദി എല്ലായ്പോഴും നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതും.” -യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഗായികയായ മേരി മില്ബെന് ട്വിറ്ററില് കുറിച്ചു.
ഈയിടെ മോദിയുടെ അമേരിക്കന് സന്ദര്ശനത്തിനിടയില് ഡോണള്ഡ് റീഗന് ബില്ഡിംഗില് നടന്ന ചടങ്ങില് മോദിയ്ക്ക് വേണ്ടി മേരി മില്ബെന് ആലപിച്ച ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’ ലോകമെമ്പാടും വൈറലായിരുന്നു. അതിന് മുന്പ് 2020ല്, 74ാം ഇന്ത്യന് സ്വാതന്ത്ര്യദിനത്തിലെ ആഘോഷത്തിലും മേരി മില്ബെന് ‘ജനഗണമന’ ആലപിച്ചിരുന്നു.
“സത്യസന്ധമല്ലാത്ത മാധ്യമപ്രവര്ത്തനം വ്യാജമായ കഥകള് പടച്ചുവിടുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ശബ്ദം കഴമ്പില്ലാതെ ഉച്ചത്തില് ഉയരുകയാണ്. പക്ഷെ സത്യത്തിന്, സത്യത്തിന് മാത്രമെ ആളുകളെ സ്വതന്ത്രരാക്കാന് കഴിയൂ.”- മോദി അവിശ്വാസപ്രമേയത്തിന് മറുപടി പറഞ്ഞ ദിവസം മില്ബെന് ട്വിറ്ററില് കുറിച്ചു.
“മാര്ട്ടിന് ലൂഥര് കിംഗിന്റെ വാക്കുകളില് പറയട്ടെ. ഇന്ത്യാ….സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ. സത്യത്തിന്റെ മണി മുഴങ്ങട്ടെ. പ്രധാനമന്ത്രി മോദി…താങ്കള്ക്ക് ഞാന് എന്റെ ആത്മവിശ്വാസം പകരുന്നു. ഞാന് താങ്കള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നു.” – മോദിയ്ക്ക് മുഴുവന് ഊര്ജ്ജവും പകര്ന്ന് മേരി മില്ബെന് ട്വിറ്ററില് കുറിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: