ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ കഴിയുന്നതും, അതിനായി ആഗ്രഹിക്കുന്നതുമായ ഈ ‘ഹിന്ദുചൈതന്യത്തെ’ ഓര്‍മ്മിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ പുരോഗതിക്കും ഐക്യത്തിനും അത്യന്താപേക്ഷിതമാണ്. ഭാരതത്തില്‍, ഈ ചൈതന്യം തീവ്രമായ ദേശസ്‌നേഹത്തിലും നമ്മുടെ പൊതുവായ പൂര്‍വികപാരമ്പര്യങ്ങളുടെ അഭിമാ നത്തിലും ആദര്‍ശങ്ങളിലും, സനാതന സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിതത്തെ രൂപപ്പെടുത്തുന്നതിലും പ്രകടമാണ്. ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കുന്ന ആളുകള്‍ പുരാതന കാലം മുതല്‍ ഒരു സമൂഹമായി കഴിഞ്ഞുപോന്നത് ഈ വീക്ഷണത്തോടെയാണ്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിക്കുന്ന വിജയദശമി മഹോത്സവത്തിനായാണ് ഇന്ന് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഈ വര്‍ഷം സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. സന്ത് രവിദാസിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പകരുന്നതിനായി സംഘശാഖകളും ഈ അവസരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വധര്‍മ്മാനുഷ്ഠാന നിരതരായിരുന്ന ഇന്നാട്ടുകാര്‍ക്ക് മേല്‍ വൈദേശിക അക്രമകാരികള്‍ അതിക്രമം നടത്തിയിരുന്ന അതേ കാലത്ത്, കഠിനാധ്വാനം, തപസ്സ്, ത്യാഗം, സ്വജീവിതം എന്നിവയിലൂടെ സമൂഹത്തില്‍ ഭക്തിയുടെയും ഒരുമയുടെയും കര്‍ത്തവ്യനിഷ്ഠയുടെയും ഭാവം അദ്ദേഹം ജ്വലിപ്പിച്ചു. സന്ത് രവിദാസിന്റെ ഉപദേശങ്ങളും ജീവിതപാഠങ്ങളും ഇന്നും നമ്മെയെല്ലാം പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു.
സ്വധര്‍മ്മരക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച രണ്ട് മഹത്തുക്കളെക്കൂടി ഈ വര്‍ഷം അനുസ്മരിക്കുന്നു. ആര്യസമാജത്തിന്റെ തപോധനനായ സന്ന്യാസിയും സ്വധര്‍മ്മാഭിമാനിയും ജ്ഞാനിയും വിദ്യാഭ്യാസവിചക്ഷണനും ധീരനായ സ്വാതന്ത്ര്യസമരസേനാനിയും ശുദ്ധിപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സ്വാമി ശ്രദ്ധാനന്ദന്റെ ബലിദാനത്തിന് 100 വര്‍ഷം പൂര്‍ത്തിയായി. ഉത്കല്‍ വനമേഖലയില്‍ ജീവിച്ചിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി മഹാരാജിന്റെ ജന്മശതാബ്ദി കൂടിയാണിത്. അദ്ദേഹം അവിടെ തന്റെ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുകയും ജീവന്‍ പോലും ബലിയര്‍പ്പിക്കുകയും ചെയ്തു. ഈ മഹാന്മാര്‍ ഏത് സ്വത്വത്തിനു വേണ്ടിയാണോ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചത് അതേ ആത്മബോധം സ്വദേശി മേളകളിലൂടെ സമൂഹത്തില്‍ ഉണര്‍ത്താന്‍ പരിശ്രമിച്ച ഹിന്ദുമേളകളുടെ ഉപജ്ഞാതാവും പ്രചാരകനുമായ വംഗനാടിന്റെ രാജ് നാരായണ്‍ ബസുവിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണിത്. കഴിഞ്ഞ 100 വര്‍ഷമായി സംഘവും, സ്വത്വം, അസ്മിത, ആത്മാ ഭിമാനം എന്നിവയെ അടിസ്ഥാനമാക്കി ഭാരതത്തെ സംഘടിതവും ശക്തവുമാക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഘശതാബ്ദി പ്രവര്‍ത്തനത്തിനായി, ആദ്യം സ്വയംസേവകര്‍ ആചരിക്കുകയും പിന്നീട് സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുകയും ചെയ്യുന്ന അഞ്ച് ജീവിത പരിവര്‍ത്തനസംരംഭങ്ങളില്‍ ഒന്ന്, ഇതേ സ്വാവബോധവും സ്വദേശിശീലത്തിന്റെ ആചരണവുമാണ്.
നമ്മുടെ സ്വത്വാവബോധത്തിന്റെ അടിത്തറ
വൈവിധ്യങ്ങളുണ്ടായിട്ടും ഭാവാത്മകമായി ഒറ്റ സമൂഹം എന്ന നിലയില്‍ ‘നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍’ എന്ന് ഭരണഘടനയില്‍, നാം നമ്മെത്തന്നെ അഭിസംബോധന ചെയ്തിട്ടുണ്ട്. ആ ഭാവാത്മകബന്ധം ക്രമേണ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വഴിയും അതേ ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഭാവാത്മക ബന്ധം ഉരുത്തിരിയുന്ന പ്രത്യക്ഷ അനുഭൂതിയും അതിന് ആധാരമായ വിശ്വോത്തരമായ തത്വചിന്തയും കൈവശമുണ്ടായിട്ടും നമ്മുടെ പെരുമാറ്റം തികച്ചും വിഭിന്നവും നികൃഷ്ടവുമായി തുടരുന്നു. അതുകൊണ്ടാണ് വിശ്വഗുരു പദത്തില്‍ നിന്ന് നാം വളരെ താഴേക്ക് വീണുപോയതും നൂറ്റാണ്ടുകളുടെ അടിമത്തം അനുഭവിക്കേണ്ടി വന്നതും.
അസാധാരണമായ പരിശ്രമങ്ങളിലൂടെയും എണ്ണമറ്റ ത്യാഗങ്ങളിലൂടെയും ആ ദുഷ്‌കരമായ കാലഘട്ടത്തില്‍ നിന്ന് നാം മോചിതരാവുകയും ഐക്യത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വീണ്ടും പദമൂന്നുകയും ചെയ്തിരിക്കുന്നു. അതിനാല്‍, നാം മറവിയെ ദൂരെയകറ്റി ആ അടിസ്ഥാന സത്യം വ്യക്തമായി മനസ്സിലാക്കി, ഉറച്ച ബോധ്യത്തോടെ അതിനെ സ്വീകരിക്കുകയും വേണം. അതിന് അനുരൂപമായ ഗുണങ്ങളോടെ ആ മൂല്യങ്ങളെ നമ്മുടെ വ്യക്തിജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരകാലത്ത് ആവശ്യമായിരുന്നതിനേക്കാള്‍ വലിയ അര്‍പ്പണബോധവും അച്ചടക്കവും ത്യാഗവുമാണ് ഇന്നത്തെ സാഹചര്യങ്ങള്‍ നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത് . മതങ്ങള്‍, വിഭാഗങ്ങള്‍, സമൂഹങ്ങള്‍, പ്രദേശങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഭക്ഷണശീലങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളാല്‍ സമ്പന്നമായ, ഭാരതം പോലൊരു രാജ്യത്ത് എല്ലാവരെയും അംഗീകരിക്കുകയും ആദരിക്കുകയും സ്വന്തമെന്ന ബോധത്തോടെ പരിഗണിക്കുകയും ചെയ്യുന്ന ഒരു ചിന്തയ്‌ക്ക് മാത്രമേ ഐക്യത്തിന്റെ അടിത്തറയാകാന്‍ കഴിയൂ. ഭാഗ്യവശാല്‍, നിരവധി ആത്മീയ മഹാപുരുഷന്മാര്‍ സ്വാനുഭൂതിയിലൂടെ നിരന്തരം സ്പഷ്ടമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത, സനാതന കാലം മുതല്‍ ഭാരതത്തില്‍ പ്രബലമായി നിലനിന്ന നമ്മുടെ പാരമ്പര്യം നമ്മോട് പറഞ്ഞത്, സൃഷ്ടിയുടെ വൈവിധ്യം എത്രമാത്രം സ്വാഭാവികവും പരിവര്‍ത്തനശീലവുമാണോ അതുപോലെ തന്നെ എല്ലാ അസ്തിത്വത്തിന്റെയും ഏകാത്മകത ശാശ്വതവും അചഞ്ചലവുമായ സത്യമാണെന്നാണ്. ചിന്താശേഷിയുള്ള ജീവി എന്ന നിലയില്‍ മനുഷ്യന്, തന്റെ ഉള്ളിലും ലോകത്തും ഈ ഐക്യം അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ശാശ്വതവും നിത്യവുമായ സന്തോഷം തേടിയുള്ള എല്ലാ ജീവജാലങ്ങളുടെയും യാത്ര വിജയകരവും പൂര്‍ണവുമാകൂ. ഇസീ സത്യ കോ വിവിധ പക്ഷ് സേ വേദോം മേം ഹമ്നേ ഗായാ ഥാ നികട് ബിഠാകര്‍ ഇസീ തത്വ കോ ഉപനിഷദോം മേം സമഝായാ ഥാ. മന്ദിര്‍-മഠ്-ഗുരുദ്വാരേ ജാകര്‍ യഹീ ജ്ഞാന് സത്സംഗ് മിലേഗാ (വിവിധ വീക്ഷണകോണുകളില്‍ നിന്ന് വേദങ്ങളില്‍ നാം ഈ സത്യം പാടിയിട്ടുണ്ട്, അടുത്തിരുത്തിക്കൊണ്ട് ഉപനിഷത്തുകളില്‍ ഇതേ തത്വം വിശദീകരിച്ചിട്ടുണ്ട്, ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഗുരുദ്വാരകളിലും പോകൂ… ഇതേ ജ്ഞാനം നേടാം.) എല്ലാത്തരം വൈവിധ്യങ്ങളെയും ബഹുമാനിക്കാനും അംഗീക രിക്കാനും, അവയെ സംരക്ഷിച്ചു നിലനിര്‍ത്താനും, അതേസമയം കാലഹരണപ്പെട്ടതോ താല്‍ക്കാലികമായതോ ആയ കാര്യങ്ങളെ കാലത്തിനനുസരിച്ച് മാറ്റാന്‍ പാകത്തിലുള്ള വഴക്കം പുലര്‍ത്താനുമുള്ള ഭാരതത്തിന്റെ സഹജമായ ഭാവം, ഈ സനാതനദര്‍ശനത്തിന്റെ ഫലമാണ്. ജനങ്ങള്‍ക്കിടയില്‍ ഈ വികാരം പ്രബലമായപ്പോഴെല്ലാം, ഭാരതം ലോകത്തിന് മുന്നില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു മാതൃകാരാഷ്‌ട്രമായിരുന്നു. ആത്മവിസ്മൃതി, ഭിന്നത, പരസ്പരബന്ധം നഷ്ടപ്പെടുക തുടങ്ങിയ കാരണങ്ങളാല്‍ ദുര്‍ബലരും സങ്കുചിതചിന്താഗതിക്കാരും അഹങ്കാരികളും ഭയഗ്രസ്തരുമായിത്തീര്‍ന്നപ്പോള്‍, നാം ഈ ജീവിതരീതി കൈവിട്ടു; അപ്പോഴാണ് നമ്മുടെ അധഃപതനം ആരംഭിച്ചത്. നമ്മുടെ അസ്തിത്വത്തിന്റെയും തനിമയുടെയും അടിസ്ഥാനശിലയെ നാം വീണ്ടും ഓര്‍മ്മിച്ചെടുക്കുകയും അതിനെ ആധാരമാക്കി ഒത്തുചേരുകയും, പരസ്പരക്ഷേമത്തിനും നന്മയ്‌ക്കുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ദൃഢനിശ്ചയം എടുക്കുകയും വേണം.
സംഘ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍
ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാഖകളുടെയും സ്വയം സേവകരുടെയും പ്രവര്‍ത്തനവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അതോടൊപ്പം, ഭാരതം, ഹിന്ദുത്വം, സംഘം എന്നിവയെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, സംഘടിപ്പിച്ച പരിപാടികളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: ഗൃഹസമ്പര്‍ക്കം വഴി 4,61,527 ഗ്രാമങ്ങളിലും 41,076 നഗര പ്രദേശങ്ങളിലും ഉള്ള 10,19,88,511 വീടുകളില്‍ സ്വയംസേവകരെത്തി. 1,117 ജില്ലകളിലായി പൗരപ്രമുഖ സംഗമങ്ങള്‍ സംഘടിപ്പിച്ചു; ഇതില്‍ 4,26,497 പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. 5,036 ഖണ്ഡുകളില്‍ സദ്ഭാവനാ യോഗങ്ങള്‍ നടന്നു. 34,187 മണ്ഡലങ്ങളില്‍ ഹിന്ദുസമ്മേളനങ്ങള്‍’ സംഘടിപ്പിച്ചു. യുവസമ്മേളനങ്ങളില്‍ 39,25,225 യുവാക്കള്‍ പങ്കെടുത്തു. വികസിതമെന്ന് പറയപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സമൂഹങ്ങള്‍ക്ക് ഭാരതം, ഹിന്ദുത്വം, സംഘം എന്നിവയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ചില സംഘകാര്യകര്‍ത്താക്കള്‍ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സനാതനവും സര്‍വരോടും സന്മനോഭാവം പുലര്‍ത്തുന്നതുമായ ഭാരതീയ സംസ്‌കാരം, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ ഹിന്ദുസമൂഹത്തിന്റെ സ്വഭാവം, അതോടൊപ്പം സംഘത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണയും അവര്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്ന് ലോകമെമ്പാടും ഭാരതത്തെക്കുറിച്ച് അറിയാനുള്ള ഒരു കൗതുകം ഉണര്‍ന്നുവരുന്നുണ്ട്. ഭൗതികമായി സമൃദ്ധമാണെങ്കിലും, ഭൗതികവാദം, വ്യക്തിവാദം, അനിയന്ത്രിതമായ ഉപഭോഗം എന്നിവയില്‍ അധിഷ്ഠിതമായ അപൂര്‍ണമായ ലോകവീക്ഷണം കാരണം ഈ രാജ്യങ്ങള്‍ പലവിധ ആശങ്കകളാല്‍ വലയുകയാണ്. വൈവിധ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, വികസനവും പരിസ്ഥിതിയും തമ്മില്‍ എങ്ങനെ പൊരുത്തം കണ്ടെത്താം, തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരോട് എങ്ങനെ ആത്മബന്ധത്തോടെ പെരുമാറാം, കുടുംബജീവിതം തകരുന്നതും പുതിയ തലമുറകളിലേക്ക് പകരേണ്ട മൂല്യങ്ങള്‍ നഷ്ടപ്പെ ടുന്നതും എങ്ങനെ തടയാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് ഉത്തരങ്ങളില്ല. അതുകൊണ്ടാണ് ഇന്ന് ലോകം ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കും ആധിപത്യത്തിനായുള്ള പോരാട്ടങ്ങള്‍ മൂലമുണ്ടാകുന്ന വിനാശങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഭാരതത്തിന്റെ പക്കല്‍ ഉത്തരങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍, നമ്മുടെ കാര്യകര്‍ത്താക്കള്‍ പങ്കുവെച്ച ആശയങ്ങള്‍ അവിടെയുള്ളവര്‍ അതീവ താല്‍പ്പര്യ ത്തോടെ കേള്‍ക്കുകയും തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും ലോകമെമ്പാടും ആരംഭിച്ച ഇത്തരം സംവാദങ്ങള്‍, ഭാവിയിലും തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് നമ്മുടെ കാര്യകര്‍ത്താക്കള്‍. പഞ്ചപരിവര്‍ത്തനത്തിന്റെ (സാമൂഹിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതിസംരക്ഷണം, സ്വദേശി ബോധം, പൗര ധര്‍മ്മം) സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ചിരിക്കുന്നു. ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും ഇവയുടെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഒരു വര്‍ഷത്തേക്ക് മാത്രം നടപ്പിലാക്കേണ്ട പരിപാടികളല്ല; മറിച്ച്, നമ്മുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ജീവിതശൈലിയാണ്. പ്രവൃത്തികളെ ശീലങ്ങളായും ശീലങ്ങളെ സ്വഭാവമായും മാറ്റിയെടുക്കുന്ന ഈ ശ്രമങ്ങള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തുടര്‍ച്ചയായി പിന്തുടരേണ്ടതുണ്ട്; എങ്കില്‍ മാത്രമേ അര്‍ത്ഥവത്തായ ഒരു മാറ്റം സാധ്യമാകൂ. ലോകത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ധാര്‍മ്മികജീവിതശൈലിയുടെ ഈ ശീലങ്ങള്‍, നമ്മുടെ സമൂഹത്തില്‍ സംസ്‌കാരത്തിലൂടെ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവേകപൂര്‍ണമായ പെരുമാറ്റത്തിന്റെ ആവശ്യകത
കുടുംബത്തിലെ മുതിര്‍ന്നവരിലൂടെയോ സ്‌കൂള്‍ പാഠ്യപദ്ധതികളിലൂടെയോ സാമൂഹിക ചുറ്റുപാടുകളിലൂടെയോ ഇത്തരം സംസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഇക്കാലത്ത് ദിനംപ്രതി കുറഞ്ഞുവരികയാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, എല്ലാത്തരം വിവരങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നു. ഈ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളില്‍ എന്താണ് ഉചിതം, എന്താണ് അനുചിതം എന്ന് വേര്‍തിരിച്ചറിയാതെയാണ് പല രാജ്യങ്ങളിലെയും പുതുതലമുറ അവ സ്വീകരിക്കുന്നത്. ഇതിന്റെ പ്രതികൂലഫലങ്ങള്‍ അനുഭവിച്ചറിഞ്ഞതിനാല്‍, അത്തരം മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചില നിയന്ത്രണങ്ങളും അച്ചടക്കങ്ങളും ആ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും, പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട്, അത്തരം നടപടികളുടെ ആവശ്യകത സമൂഹം തിരിച്ചറിയുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉചിതമായ പരിഗണന നല്‍കണം. അതേസമയം, വിവരങ്ങള്‍ സൗജന്യമായി ലഭ്യമാണെങ്കില്‍ പോലും, ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കണം. അത്തരം വിവേചനബുദ്ധിയുടെ അഭാവം കാരണം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തില്‍ വിവിധ പ്രതികൂലഫലങ്ങള്‍ ദൃശ്യമാണ്. ഈ വിവേചനബുദ്ധിയുടെ അഭാവമാണ് ലോകമെമ്പാടുമുള്ള യുവാക്കളെ ലഹരിമരുന്നുകളുടെ അടിമകളാക്കുന്നത്. മയക്കുമരുന്ന് ആസക്തി ഗുരുതരമായ ഒരു ദേശീയ പ്രശ്നമാണ്, സര്‍ക്കാരും ഭരണകൂടവും സമൂഹവും അത് സമയബന്ധിതമായി അഭിസം ബോധന ചെയ്യുകയും അതിനെ മറികടക്കാന്‍ നടപടികള്‍ സ്വീക രിക്കുകയും വേണം. ഇന്നത്തെ തലമുറയിലെ മാതാപിതാക്കളും മുതിര്‍ന്നവരും യുവാക്കള്‍ക്ക് ഈ വിവേചനബുദ്ധി പകര്‍ന്നുനല്‍കണം, കൂടാതെ അത്തരം ആസക്തിയെ വളര്‍ത്തുന്ന എല്ലാ പ്രവ ണതകളില്‍ നിന്നും പുതിയ തലമുറ സ്വയം അകന്നു നില്‍ക്കുകയും വേണം. ഈ കാഴ്ചപ്പാടില്‍, ഈ പ്രശ്നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭാരതത്തിലെ എല്ലാവരെയും ഒന്നിപ്പിക്കാനും രാജ്യവ്യാപകമായി ഒരു പ്രതിരോധം രൂപപ്പെടുത്താനും സ്വയംസേവകര്‍ പരിശ്രമിക്കും. പരമ വൈഭവശാലിയും വിശ്വഗുരുവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം ഭാവിയില്‍ പുതിയ തലമുറയുടെ ചുമലില്‍ വരുകയാണ്. ഈ വെല്ലുവിളി സ്വീകരിക്കാനും അതിന് വിജയകരമായി ഉത്തരം നല്കാനും നമ്മുടെ യുവാക്കള്‍ പൂര്‍ണമായും സജ്ജരായിരിക്കണം.
സന്തുലിതവും സമഗ്രവുമായ വികസന കാഴ്ചപ്പാട്
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യരെ ഭൗതികമായി സന്തുഷ്ടമായ ജീവിതം നയിക്കാനും അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ അവരുടെ പെരുമാറ്റത്തെ നയിക്കാനും സഹായിക്കുന്നു. അതിനാല്‍, പുതിയ അറിവ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും വേണം. എങ്കിലും, സാങ്കേതികവിദ്യ വെറുമൊരു ഉപാധി മാത്രമാണെന്ന് ഓര്‍മ്മിക്കേണ്ടതാണ്. ഒരു ഭൗതിക സമീപനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനം പലപ്പോഴും സുഖത്തിനും സൗകര്യത്തിനും ഒപ്പം കാര്യമായ നഷ്ടങ്ങള്‍ക്കും കാരണമാകുന്നു. നേപ്പാള്‍ അടുത്തിടെ സഹിക്കേണ്ടി വന്ന, ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായ, ഭീകരമായ ദുരന്തത്തിന്, ഭാഗികമായെങ്കിലും, ഹിമാലയന്‍ മേഖലയിലുടനീളമുള്ള ഏകപക്ഷീയമായ വികസനത്തിന്റെ അനന്തരഫലങ്ങള്‍ കാരണമാകാം, ഇത് ഭാരതം, ടിബറ്റ്, ഭൂട്ടാന്‍, ചൈന എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്നു. ഇത്രയും മനുഷ്യജീവന്‍ നഷ്ടമായതുമൂലമുണ്ടായ അഗാധമായ ദുഃഖം നമുക്കെല്ലാവര്‍ക്കും അനുഭവപ്പെടുന്നു, അത്തരം ദുരന്തങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സഹായവും നല്‍കാന്‍ നമ്മള്‍ സ്വാഭാവികമായും ഒത്തുചേരുന്നു. എങ്കിലും, വികസനത്തെക്കുറിച്ചുള്ള സമഗ്രവും സന്തുലിതവുമായ ഒരു കാഴ്ചപ്പാട് നാം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഉപാധി ഏത് ദിശയിലാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നതും അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതും മനുഷ്യനാണ്. അതുകൊണ്ട്, അറിവിനും സാങ്കേതികവിദ്യയ്‌ക്കുമൊപ്പം, അവയെ ഉചിതമായി ഉപയോഗിക്കാനുള്ള ജ്ഞാനവും അവയുടെ ഉപയോഗത്തിലെ ധാര്‍മ്മികവും ഭൗതികവുമായ അച്ചടക്കവും നാം പഠിക്കുകയും പരിശീലിക്കുകയും വേണം. അല്ലാത്തപക്ഷം, ആറ്റങ്ങളുടെ ഘടനയെക്കുറിച്ചുള്ള അറിവ് ശുദ്ധമായ ഊര്‍ജ്ജത്തേക്കാള്‍ ജീവന്‍ നശിപ്പിക്കുന്ന ആയുധങ്ങളെ രൂപപ്പെടുത്തും. കൃത്രിമബുദ്ധി പോലുള്ള വളരെ ഉപയോഗപ്രദമായ സാങ്കേതികവിദ്യകളിലൂടെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവും അസത്യജ ടിലവുമായ കാര്യങ്ങള്‍ പിറവിയെടുക്കും. ഭാരതത്തിന്റെ സനാതനവും സമഗ്രവും ഏകാത്മകവുമായ ജീവിതദര്‍ശനം മുന്നോട്ടുവയ്‌ക്കുന്ന സമന്വയത്തിന്റെയും സംയമനത്തിന്റെയും മൂല്യങ്ങളില്‍ വേരൂന്നിയ സംസ്‌കാരം ലോകമെമ്പാടും തഴച്ചുവളരുന്നത് കാണാന്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. നമ്മുടെ പൂര്‍വികര്‍ ഇതിനെ ‘സാ പ്രഥമാ സംസ്‌കൃതി വിശ്വവാരാ (വിശ്വത്തെയാകെ ഉള്‍ക്കൊള്ളാന്‍ യോഗ്യമായ ഏക സംസ്‌കാരം) എന്ന് വിളിച്ചിട്ടുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന, സമഗ്രവും സംയോജിതവുമായ വികസനത്തിന്റെ ഒരു പുതിയ മാതൃക ഭാരതം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
ഹിന്ദുചൈതന്യവും പ്രകൃതിയും
ഐക്യത്തിന്റെ അടിത്തറ ഈ സനാതനദര്‍ശനമാണ് രാഷ്‌ട്രത്തിന്റെ ചേതന. ഇതിനെയാണ് ഭാരതത്തിലെ ജനങ്ങളുള്‍പ്പെടെ ലോകം മുഴുവന്‍ ഹിന്ദു ദര്‍ശനമെന്ന് വിളിക്കുന്നത്. ഇതിന് ഒരു പ്രത്യേക ആരാധനാരീതിയോ, ഏതെങ്കിലും പ്രത്യേക ഭക്ഷണശീലങ്ങളോ, ജീവിതശൈലിയോ ആവശ്യമില്ല. സാമൂഹികമോ രാഷ്‌ട്രീയമോ ആയ പ്രത്യയ ശാസ്ത്രമോ, പ്രത്യേക ജാതിയോ, ഭാഷയോ, പ്രദേശമോ ആവശ്യമില്ല. എല്ലാറ്റിനുമുപരി, ആത്മീയത, മാനവികത, വിശ്വസാഹോദര്യഭാവം എന്നിവയാണ് അതിന്റെ മുഖമുദ്രകള്‍. ഇന്നാട്ടുകാരില്‍ ഈ ഭാവം പ്രകടമായതുകൊണ്ടാണ് ‘ഭാ’ അഥവാ ജ്ഞാനപ്രകാശത്തില്‍ മുഴുകിയ ഭാരതം എന്നത് ഭാരതീയതയുടെ ഒരു നി
ര്‍വചനമായി മാറിയത്. ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ കഴിയുന്നതും, അതിനായി ആഗ്രഹിക്കുന്നതുമായ ഈ ‘ഹിന്ദുചൈതന്യത്തെ’ ഓര്‍മ്മിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ പുരോഗതിക്കും ഐക്യത്തിനും അത്യന്താപേക്ഷിതമാണ്. ഭാരതത്തില്‍, ഈ ചൈതന്യം തീവ്രമായ ദേശസ്‌നേഹത്തിലും നമ്മുടെ പൊതുവായ പൂര്‍വികപാരമ്പര്യങ്ങളുടെ അഭിമാ നത്തിലും ആദര്‍ശങ്ങളിലും, സനാതന സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിതത്തെ രൂപപ്പെടുത്തുന്നതിലും പ്രകടമാണ്. ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കുന്ന ആളുകള്‍ പുരാതന കാലം മുതല്‍ ഒരു സമൂഹമായി കഴിഞ്ഞുപോന്നത് ഈ വീക്ഷണത്തോടെയാണ്.
സഹജവും നിരുപാധികവുമായ ഐക്യം
ഭാരതവുമായുള്ള നമ്മുടെ ബന്ധം ജീവസ്സുറ്റതും നിരുപാധികവുമാണ്. അത് നമ്മുടെ ഹൃദയത്തില്‍ വേരൂന്നിയതുമാണ്. ഇതുതന്നെയാണ് നമ്മള്‍ തമ്മിലുള്ള ബന്ധവും. തേരാ വൈഭവ് അമര്‍ രഹേ മാം, ഹം ദിന് ചാര്‍ രഹേ ന രഹേ (ഞങ്ങള്‍ ഏതാനും നാള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ശരി, അമ്മേ, അങ്ങയുടെ കീര്‍ത്തി അനശ്വരമായി നിലനില്‍ക്കട്ടെ) എന്ന വരികളില്‍ പ്രകടമാകുന്നതുപോലെ ഈ ബന്ധം ഏകപക്ഷീയമാണ്. സ്വന്തമെന്ന ബോധം, സ്നേഹം, ആത്മബന്ധം എന്നിവയില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ ഒരിക്കലും ഉപാധികള്‍ക്ക് വിധേയമല്ല. ഇത്തരം അടിത്തറകളില്‍ ഉറച്ചു നില്‍ക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. സമ്പൂര്‍ണവും നിരുപാധികവുമായ ഇത്തരമൊരു സമര്‍പ്പണമനോഭാവമാണ് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ രാജ്യത്തോട് പ്രകടമാക്കിയത്. ഈ സമര്‍പ്പണബോധമാണ് ഒടുവില്‍ ഭാരതം വിട്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിര്‍ബന്ധിതരാക്കിയത്. ഈ ഹിന്ദുഭാവത്തെ ഉണര്‍ത്താനും മുഴുവന്‍ സമൂഹത്തെയും സുസംഘടിതവും ശക്തവുമായ ഒരു സമൂഹമാക്കി മാറ്റാനുമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നത്. ശക്തിയില്ലാതെ, വ്യക്തിജീവിതം മുതല്‍ ആഗോളജീവിതം വരെയുള്ള തലങ്ങളില്‍ നിലനില്‍പ്പോ, അന്തസ്സോ, സംരക്ഷണമോ അസാധ്യമാണ്. അതിനാല്‍, സംഘടിതവും ശക്തവുമായ ഒരു ഹിന്ദുസമാജത്തിനായി വാദിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ എല്ലാ മതങ്ങളെയും ആദരിക്കുന്നതിനോ രാജ്യത്തിന്റെ വൈകാരിക ഐക്യമനോഭാവത്തിനോ വിരുദ്ധമല്ല. ഹിന്ദുസമൂഹത്തിന്റെ ലോകവീക്ഷണവും സ്വഭാവവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായതിനാല്‍, ഇത്തരം ശ്രമങ്ങള്‍ ഐക്യത്തെയും പരസ്പര സൗഹൃദത്തെയും സദാചാരത്തെയും ശക്തിപ്പെടുത്തുകയേയുള്ളൂ എന്ന് നാം മനസ്സിലാക്കണം. തലമുറകളായി കൈമാറിവന്ന ഈ സ്വഭാവവും മൂല്യങ്ങളും തന്നെയാണ്, ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ട്, മനുഷ്യജീവിതങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നാളെ
വേണം സദ്ഭാവന നിറഞ്ഞ മനസുകള്‍
















