തിരുവനന്തപുരം: വെള്ളയുടുപ്പ് മാത്രമിടുന്ന മലയാളത്തിലെ സുപ്രസിദ്ധ ഗായകന്‍ പിശുക്കനായിരുന്നെന്നും കാശിനോട് ആര്‍ത്തിമൂത്ത ആളായിരുന്നെന്നും സ്വന്തം സഹോദരന്‍ ചായ് പ്പില്‍ കിടന്നുറങ്ങുമ്പോള്‍ തനിക്ക് സ്വന്തമായുണ്ടായിരുന്ന ആറ് ഫ്ലാറ്റുകള്‍ പൂട്ടിയിട്ട ആളാണെന്നും ശാന്തിവിള ദിനേശ്. തന്റെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച ഈ ഓര്‍മ്മയില്‍ പക്ഷെ ആരാണ് ഈ വെള്ളയുടുപ്പ് മാത്രം ധരിക്കുന്ന ഗായകന്‍ എന്ന് മാത്രം പറഞ്ഞിട്ടില്ല.
ഒരു ഉടുപ്പം മുണ്ടും ധരിച്ച് സംഗീതം പഠിക്കാൻ പോയ കലാകാരനെ ദെെവം വാരിക്കോരി കൊടുത്ത് കോടീശ്വരനാക്കി മാറ്റി. മാറ്റിയുടുക്കാനില്ലാത്തത് കൊണ്ടാണ് വെള്ള ഉടുപ്പ് ഇട്ടതെന്ന് അദ്ദേഹം തുറന്ന് പറയുമായിരുന്നു. ഒന്നേയുള്ളൂ എന്ന് സഹപാഠികള്‍ മനസിലാക്കില്ല. ആ മനുഷ്യൻ പ്രശസ്തിയിലേക്ക് ഉയർന്നപ്പോള്‍ സഹായിച്ചവരെ ആകെ തള്ളിപ്പഞ്ഞു.
സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടന്ന് ഉറങ്ങുമ്പോള്‍ ഈ ഗായകന്‍ തലസ്ഥാനത്ത് അഞ്ചോ ആറോ ഫ്ലാറ്റുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. താൻ ജനിച്ച് വീണ കെട്ടിടം സ്മാരകമാക്കാൻ സർക്കാർ ചോദിച്ചാലോ എന്ന് കരുതിയിട്ടാകണം അത് പോലും വിറ്റുകളഞ്ഞു ഈ മഹാൻ.
പാടുന്ന കാലത്ത് ഭീമമായ പ്രതിഫലം വാങ്ങിയിട്ട് അദ്ദേഹം വന്ന സ്വന്തം കാറില്‍ പെട്രോള്‍ അടിച്ചതിന് 300 രൂപ എഴുതി വാങ്ങിക്കുമായിരുന്നു. ഇത്രയും വാരിക്കൂട്ടിയിട്ട് ജീവിതത്തിന്റെ അവസാന റീല്‍ ഓടുമ്പോഴെങ്കിലും കാശിനോട് ഞാനെന്തിനാണിത്ര ആർത്തി കാണിച്ചതെന്ന് അദ്ദേഹം ചിന്തിക്കുമോ എന്നെനിക്കറിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
















