തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍ മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസി നേതൃത്വം ചാണ്ടി ഉമ്മന്റെ പേര് അംഗീകരിച്ചു.
കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ചാണ്ടി ഉമ്മനുമായി സംസാരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി 27 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് . സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
സിപിഐഎമ്മില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് പരിഗണനയിലുള്ളത്. റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. ബിജെപി അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: