തിരുവനന്തപുരം: ചിറയിന്കീഴിലെ കോണ്ഗ്രസില് തമ്മിലടി രൂക്ഷമായി.മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫംഗം രമ്യ ഹരിദാസിന്റെ ഡ്രൈവര് ആയി എത്തിയതാണ് ഏറ്റവും ഒടുവില് വിവാദമായത്. വെളളിയാഴ്ച നിയമസഭയിലേക്ക് രമ്യ ഹരിദാസുമായി എത്തിയത് പാളയം സുരേഷ് കുമാറാണ്. വിഷയത്തില് ചിറയിന്കീഴ് പ്രാദേശിക കോണ്ഗ്രസില് തര്ക്കം രൂക്ഷമായി. സുരേഷ് കുമാര് നേരത്തേ രമ്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പാളയം പ്രദീപിന്റെ അടുത്ത സഹായി ആണെന്നും പ്രാദേശിക കോണ്ഗ്രസ് നേതാക്കള് പറയുന്നു.
അതിനിടെ, രമ്യ ഹരിദാസ് എംഎല്എയ്ക്ക് എതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ് ചിറയിന്കീഴിലെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള്. രമ്യ ഹരിദാസ് പാര്ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് പ്രമേയത്തില് ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്എ വിനിയോഗിക്കണം. കൃത്യമായ പദ്ധതികള് സമര്പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റികള് ആവശ്യപ്പെട്ടു. ചിറയന്കീഴില് എംഎല്എയും പാര്ട്ടിപ്രവര്ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്എയ്ക്ക് എതിരെ രംഗത്തെത്തി.രണ്ട് കോണ്ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില് ഏകകണ്ഠമായാണ് രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കിയത്.വിമര്ശനം കടുത്തതിനെ തുടര്ന്ന് എം എല് എയുടെ സന്തത സഹചാരിയായ പാളയം പ്രദീപിനെ പേഴ്സണല് സ്റ്റാഫില് ഉള്പ്പെടുത്തണമെന്ന് രമ്യാ ഹരിദാദിന്റെ ആവശ്യം പാര്ട്ടി നേതൃത്വം തളളിയിരുന്നു.
















