ഒരു ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് എടുത്തുമാറ്റി ഒരു മുസ്ലീം വേഷധാരി അവളുടെ തലയില്‍ തട്ടം ഇടീക്കുന്ന വീഡിയോ ആല്‍ബം കണ്ടിട്ട് മതേതര കേരളത്തില്‍ ആര്‍ക്കെങ്കിലും കുരു പൊട്ടിയോ? എവിടെ പൊട്ടാന്‍, അത് തന്നെയല്ലേ മതേതരത്വം. എന്നാല്‍ ദ കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കുരു പൊട്ടലോ പൊട്ടലാണ്, പൊട്ടിയൊലിക്കലാണ്. ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകുന്നതില്‍ ജമാഅത്തേ ഇസ്ലാമിക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
കേരളത്തില്‍ നടന്ന ലവ് ജിഹാദിന്റെയും പിന്നീട് സിറിയയില്‍ ആട് മേയ്ക്കാന്‍ പോയതിന്റെയും പൊട്ടിത്തെറിച്ചതിന്റെയും ഒക്കെ കഥകള്‍ നമ്മള് അറിഞ്ഞതാണ്. ആ സംഭവങ്ങളെ ആസ്പദമാക്കിയാണ് കേരള സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് മതേതരരെ വിറളി പിടിപ്പിച്ചിരിക്കുന്നതും. ലവ് ജിഹാദ് നടത്താം, എന്നാല്‍ അങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നുണ്ട് എന്ന് ആരും പുറത്ത് പറയരുത് എന്നതാണ് മതേതരരുടെ നിലപാടും നിര്‍ബ്ബന്ധവും. അതെന്താ അങ്ങനെ?
ഒരു മുസ്ലീം യുവാവ് ഹിന്ദു യുവതിയെ പ്രണയിച്ചാലോ അവര്‍ കുടുംബം നടത്തിയാലോ അതില്‍ ആരും കുറ്റം പറയില്ല. അതൊരു സാമൂഹ്യപ്രശ്നവും അല്ല. അത് ആ യുവാവിന്റെയും യുവതിയുടെയും വ്യക്തിപരവും കുടുംബപരവുമായ ആഭ്യന്തര പ്രശ്നമാണ്. അതില്‍ ആരും ഇടപെടില്ല. അതിനെ ലവ് ജിഹാദ് എന്ന് പറയില്ല. ഒരാണും പെണ്ണും പ്രണയിച്ച് കല്യാണം കഴിച്ചു എന്നേ പറയൂ. പ്രണയവിവാഹങ്ങള്‍ ഒരു തെറ്റേയല്ല.
എന്നാല്‍ പ്രണയം ലവ് ജിഹാദ് ആകുന്നത് മതം മാറ്റാന്‍ പ്രണയിച്ച് കല്യാണം കഴിച്ച് അന്യമതക്കാരി വധുവിനെ മുസ്ലീം പെണ്ണാക്കുന്നതിനെയാണ്. അതൊരു സാമൂഹ്യപ്രശ്നമാണ്. അങ്ങനെയൊരു പ്രശ്നം നിലവിലുണ്ട്. മതം മാറ്റാന്‍ വേണ്ടി ഹിന്ദുകൃസ്ത്യന്‍ യുവതികളെ വലയിലാക്കാനായിട്ട് സൗഹൃദം സ്ഥാപിക്കുന്ന സഹപാഠികള്‍ കോളേജുകളില്‍ കറങ്ങി നടക്കുന്നുണ്ട്. ഇതൊക്കെ വസ്തുതകളാണ്. ഇതിന്റെ പേരില്‍ ഒട്ടേറേ മാതാപിതാക്കള്‍ കണ്ണീര് കുടിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ അവഗണിക്കാന്‍ കഴിയില്ല. ചില ബിഷപ്പുമാര്‍ ഇതിനെ പറ്റി സൂചന നല്‍കുന്നത് രക്ഷിതാക്കളുടെ ആശങ്കയും വേദനയും കണക്കിലെടുത്തിട്ടാണ്.
ശരിയായ പ്രണയമാണെങ്കില്‍ അന്യമതക്കാരിയെ പ്രണയിക്കുന്നത് ഇന്നത്തെ സമൂഹത്തില്‍ ഒരു റിസ്ക് ആണ്, ആ റിസ്ക് ഏറ്റെടുക്കാന്‍ പ്രണയിക്കുന്ന ആള് തയ്യാറാകണം. അറിയാലോ താന്‍ പ്രണയിക്കുന്നത് വേറെ ഒരു മതക്കാരിയെയാണെന്ന്. അതിന്റെ റിസ്ക് എടുക്കാന്‍ കഴിയില്ലെങ്കില്‍ പ്രണയിക്കാന്‍ നില്‍ക്കരുത്. സ്വന്തം മതത്തിലെ പെണ് കുട്ടിയെ പ്രണയിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യാലോ. എന്നാല്‍ മതം മാറ്റാന്‍ പ്രണയിക്കുന്നവന് ഒരു ചാവേറിന്റെയോ ജിഹാദിയുടെയോ റോള്‍ മാത്രമാണുള്ളത്. എന്തെന്നാല്‍ തന്റെ മതത്തില്‍ ആളെ കൂട്ടാന്‍ വേണ്ടി അന്യമതത്തില്‍ നിന്ന് പെണ്‍കുട്ടികളെ പ്രണയം നടിച്ച് കല്യാണം കഴിക്കുന്ന ദല്ലാള്‍ മാത്രമാണയാള്‍. പ്രണയം എന്ന വികാരത്തെയും കുടുംബം എന്ന സിസ്റ്റത്തെയും മതത്തിനു വേണ്ടി വഞ്ചിക്കുകയാണ് അവന് ചെയ്യുന്നത്.
ഇങ്ങനെയുള്ള വഞ്ചകരെ തുറന്ന് കാണിക്കുന്നതിന് പകരം ആ വഞ്ചകരെ വെള്ള പൂശി മേലും മേലും ലവ് ജിഹാദിന് പ്രോത്സാഹനം നല്‍കണം എന്നാണ് മതേതരവാദികള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഇവിടെ മതേതരര്‍ ജിഹാദികള്‍ക്ക് ദല്ലാള്‍ പണി എടുക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി മാറണം. ലവ് ജിഹാദ് പാടില്ല. പ്രണയിച്ച് കല്യാണം കഴിച്ചാല്‍ വധുവിന്റെയോ വരന്റെയോ മതം മാറ്റുന്നത് തെറ്റാണ് , അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊരു അവബോധമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. അതിന് കേരള സ്റ്റോറി എന്ന സിനിമ എല്ലാവര്ക്കും പ്രേരണ നല്‍കും. ആ സിനിമയെ നമ്മള് പ്രോത്സാഹിപ്പിക്കണം. മതേതരരെ കണക്കിലെടുക്കേണ്ടതില്ല. എല്ലാ കാര്യത്തിലും മതേതരര്‍ ജനങ്ങളുടെ എതിര്‍പക്ഷത്താണ്. പെണ്മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയിട്ട് ഈ ലവ് ജിഹാദിന്റെ പേരില്‍ കണ്ണീര് കുടിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ ദുരിതത്തിനു ഒരു അറുതി ഉണ്ടാകണം.
കെ പി സുകുമാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: