തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.അഭിപ്രായം പാര്‍ട്ടി വേദികളില്‍ പറയാം. ഇത് എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.വിവാദ പ്രസ്താവനകള്‍ നടത്തരുത്.
പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മാസപ്പടി കേസ് ഇല്ലാതാക്കാനല്ല ശ്രമിച്ചതെന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിലപാടില്‍ സിപിഎം ആണ് ഇടപെട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ ഇടത് സര്‍ക്കാര്‍ ആണ്. വിലകൂടിയ വൈദ്യുതിയാണ് വാങ്ങുന്നത്.യൂണിറ്റിന് 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ നിന്നാണ് വാങ്ങുന്നതെന്നും രണ്ട് സര്‍ക്കാരുകള്‍ തമ്മിലുളള ഇടപാടാണെന്നും സണ്ണിജോസഫ് ചൂണ്ടിക്കാട്ടി.
















