Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈയില്‍ കേളികൊട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം നാളെ ഉച്ചയ്‌ക്ക് ഒന്നര മുതല്‍

ഏകദിന ക്യാപ്റ്റനായുള്ള ഹാര്‍ദിക്കിന്റെ അരങ്ങേറ്റ മത്സരം. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 11:01 pm IST
in Cricket

മുംബൈ: ടെസ്റ്റിന്റെ ആരവം കഴിഞ്ഞു. ഇനി അമ്പതോവറിന്റെ ആവേശം. പകരക്കാര്‍ നായകരുടെ കീഴില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം നാളെ വാംഖ്‌ഡെയില്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ വിട്ടുനില്‍ക്കുന്നതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിന ക്യാപ്റ്റനായുള്ള ഹാര്‍ദിക്കിന്റെ അരങ്ങേറ്റ മത്സരം. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നു.

വര്‍ഷാവസാനം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കം ടീമുകളുടെ ലക്ഷ്യം. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്‌തേക്കും. കെ.എല്‍. രാഹുലുണ്ടെങ്കിലും ഇഷാനാണ് സാധ്യത. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറിയടിച്ചത് ഓപ്പണര്‍ റോളിലിറങ്ങിയാണ്. വിരാട് കോഹ്‌ലി മൂന്നാം നമ്പറിലെത്തുമ്പോള്‍ നാലാമനായി സൂര്യകുമാര്‍ യാദവ്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാടിന്റെ പ്രകടനം നിര്‍ണായകം. ട്വന്റി20യിലെ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാറിന് പുറത്തെടുക്കാനൊരവസരം. സമീപകാലത്ത് മധ്യനിരയെ താങ്ങിനിര്‍ത്തിയിരുന്ന ശ്രേയസ് അയ്യരുടെ അഭാവം ബാധിക്കാതെ നോക്കേണ്ടത് സൂര്യകുമാറിന്റെ ഉത്തരവാദിത്വമാകും. മധ്യനിരയില്‍ ഒരു ബാറ്ററെ കൂടി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രാഹുലിന് അവസരമൊരുങ്ങും.  

ഓള്‍റൗണ്ടര്‍മാരുടെ സമ്പത്തുണ്ട് ടീമിന്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍. പാണ്ഡ്യയും ജഡേജയും കളിക്കും. ഇടംകൈയന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനും അവസരമൊരുങ്ങിയേക്കും. യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും പേസ് ആക്രമണത്തിന്. ഉമ്രാന്‍ മാലിക്കും ജയദേവ് ഉനദ്കതുമാണ് ടീമിലെ മറ്റു പേസര്‍മാര്‍.  

ടെസ്റ്റ് പരമ്പരയ്‌ക്കിടെ നാട്ടിലേക്ക് മടങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഓസീസ് ടീമില്‍ തിരികെയെത്തി. നിയന്ത്രിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്ക് സ്റ്റോയ്‌നിസ് എന്നിവരുടെ സാന്നിധ്യവും ടീമിന് കരുത്താകും. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ജൈ റിച്ചാര്‍ഡ്‌സണുമില്ലാത്തത് പേസ് ബൗളിങ്ങിന്റെ ശക്തി കുറയ്‌ക്കും. മിച്ചല്‍ സ്റ്റാര്‍ക്കാണ് പ്രധാന പേസര്‍. ലെഗ് സ്പിന്നര്‍ ആദം സാമ്പയുടെ ബൗളിങ്ങും കരുത്ത്. വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡാകും ഇന്നിങ്‌സ് തുറക്കുക. മാര്‍നസ് ലബുഷെയ്‌നും ടീമിലുണ്ട്.  

മുംബൈയില്‍ ഓസീസിന് മുന്‍തൂക്കം. അഞ്ചു കളിയില്‍ നാലും അവര്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ നാനൂറിലധികം റണ്‍സും ഇവിടെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കളി പുരോഗമിക്കുന്തോറും പിച്ച് സ്പിന്നിന് അനുകൂലമായേക്കും.

Tags: indiacricketഓസ്ട്രേലിയഏകദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.