Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 06:11 pm IST
inCricket

ലഖ്നൗ: പുതിയ സീസൺ വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ 19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്. മഴ മൂലം 41 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 40.5 ഓവറിൽ 300 റൺസിന് ഓൾ ഔട്ടായി. ഓപ്പണർ കെ.ആർ. രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് വിജയം ഒരുക്കിയത്.

കേരളം 41 ഓവറിൽ 316/7, ഉത്തരാഖണ്ഡ് – 40.5 ഓവറിൽ 300ന് ഓൾ ഔട്ട്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. കെ.ആർ. രോഹിതും അഹ്മദ് ഖാനും ചേർന്ന് 6.1 ഓവറിൽ 75 റൺസാണ് കൂട്ടിച്ചേർത്തത്. അഹ്മദിന്റെ ഇന്നിങ്സ് 18ൽ ഒതുങ്ങിയപ്പോൾ സ്കോറിങ്ങിന്റെ മുക്കാൽ പങ്കും പിറന്നത് രോഹിതിന്റെ ബാറ്റിൽ നിന്നായിരുന്നു. 28 പന്തുകളിൽ അൻപതിലെത്തിയ രോഹിത് 70 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. ക്യാപ്റ്റൻ എൻ. ഹൃഷികേശ് 35 റൺസുമായി രോഹിതിന് മികച്ച പിന്തുണ നൽകി. 84 പന്തുകളിൽ ഒൻപത് ഫോറും ഒൻപത് സിക്സുമടക്കം 123 റൺസാണ് രോഹിത് നേടിയത്. തുടർന്നെത്തിയ മാനവ് കൃഷ്ണ 32 പന്തുകളിൽ നിന്ന് 42 റൺസും സംഗീത് സാഗർ 24 പന്തുകളിൽ നിന്ന് 34 റൺസും നേടി. ഉത്തരാഖണ്ഡിന് വേണ്ടി വിനായക് മൂന്നും സമ്രാട് ശർമ്മ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിനെ ആദർശ് രഞ്ജിത്തിന്റെ തകർപ്പൻ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. ക്യാപ്റ്റൻ ആയുഷ് ദേസ്വാളിന്റെ അർധസെഞ്ച്വറിയുടെ മികവിൽ ഭേദപ്പെട്ട തുടക്കമായിരുന്നു ഉത്തരാഖണ്ഡിന്റേത്. എന്നാൽ 65 റൺസെടുത്ത ആയുഷ് പുറത്തായതോടെ വിക്കറ്റുകൾ തുടരെ വീണു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 166 റൺസെന്ന നിലയിലായിരുന്ന ഉത്തരാഖണ്ഡിനെ മായങ്ക് മുദീലയും ലക്കി പരാശറും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു.

വിജയം ലക്ഷ്യമാക്കി തകർത്തടിച്ച് മുന്നേറിയ ഇരുവരെയും പുറത്താക്കി ആദർശ് രഞ്ജിത്താണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. 39-ാം ഓവറിൽ മായങ്കിനെയും ലക്കിയെയും പുറത്താക്കിയ ആദർശ് തന്റെ അടുത്ത ഓവറിൽ വാലറ്റക്കാരായ ആകാശ് കുമാറിനെയും രാഹുൽ സിജ്വാലിയെയും മടക്കി കേരളത്തിന് വിജയം സമ്മാനിച്ചു. മായങ്ക് 62 പന്തുകളിൽ നിന്ന് 82 റൺസെടുത്തപ്പോൾ ലക്കി പരാശർ 31 പന്തുകളിൽ നിന്ന് 49 റൺസെടുത്തു. കേരളത്തിന് വേണ്ടി ആദർശ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നാല് വിക്കറ്റ് വീഴ്‌ത്തിയ ഇഷാൻ കുനാലിന്റെ പ്രകടനവും ശ്രദ്ധേയമായി.

Tags: cricketkerala cricket associationvinu mankath trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.