Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഗാലാന്‍റിലെ ക്രൈസ്തവ മേഖലയില്‍ ബിജെപിയ്‌ക്ക് വന്‍മുന്നേറ്റം.; മോദി-നെഫ്യു റിയോ മാജിക്

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം ഗംഭീരമാണ്. 20 സീറ്റുകളില്‍ 12ഇടത്തിലാണ് ബിജെപി വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെ കാണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 05:27 pm IST
inIndia

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം ഗംഭീരമാണ്. 20 സീറ്റുകളില്‍ 12ഇടത്തിലാണ് ബിജെപി വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിഴക്കന്‍മേഖലയെ ശ്രദ്ധിക്കുന്ന നയം നാഗാലാന്‍റില്‍ വന്‍വികസനമാണ് കൊണ്ടുവന്നത്. 51 തവണയാണ് ഇക്കുറി പ്രധാനമന്ത്രി നാഗാലാന്‍റില്‍ പോയത്. വന്‍ റോഡുകളും റെയില്‍വേ വികസനവും കെട്ടിടങ്ങളും ആശുപത്രികളും അങ്ങിനെ നാഗാലാന്‍റ് എന്ന കോണ്‍ഗ്രസ് വോട്ടിന് വേണ്ടി മാത്രം ആശ്രയിച്ചിരുന്ന സംസ്ഥാനം വികസനരംഗത്ത് കുതിച്ചത് അവിടുത്തെ വോട്ടര്‍മാര്‍ക്ക്  ബിജെപിയോടുള്ള വലിയ കൂറിന് കാരണമായി.  

വികസനത്തിന് വിഘാതമായി നിന്ന വിഘടനവാദികളെ ഇല്ലാതാക്കിയതും ബിജെപിയ്‌ക്ക് ഗുണം ചെയ്തു. അതിന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തമായ നീക്കം തെരഞ്ഞെടുപ്പ് ഏറെ മുന്‍പേ നടന്നിരുന്നു. അതോടെ വിഘടനവാദത്തിന് നേതൃത്വംനല്‍കിയവരെല്ലാം മുഖ്യധാരയിലേക്ക് വന്നു.  

ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ്

എന്നാല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്  പല കളികളും  കളിച്ചിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ചില പള്ളികളില്‍ പാതിരിമാര്‍ പ്രസംഗിച്ചെങ്കിലും വോട്ടര്‍മാര്‍ അത് ചെവിക്കൊണ്ടില്ല. നാഗാലാന്‍റില്‍  ഭൂരിഭാഗവും  ബാപ്റ്റിസ് ചര്‍ച്ചാണ്. അവരുടെ  കീഴില്‍ ഏകദേശം 1708 പള്ളികള്‍ ഉണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ അവിടുത്തെ ബിജെപി നേതാക്കള്‍ ദുരീകരിക്കുന്നു. അതില്‍ ബിജെപിയെ സഹായിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിഎഫിന്റെ നേതാവും മുഖ്യമന്ത്രിയുമായ നെഫ്യൂ  റിയും മുന്‍നിരയിലുണ്ട്.

ക്രിസ്തീയ ദേവാലയങ്ങളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായുംഅടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്  നെഫ്യൂ റിയു. ബിജെപിയുടെ പ്രധാന രാഷ്‌ട്രീയ പ്രചാരകരില്‍ ഒരാളായ ജോണ്‍ ബര്‍ളയ്‌ക്ക് ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷകാര്യങ്ങള്‍ക്കുള്ള കേന്ദ്ര സഹമന്ത്രി കൂടിയാണ് ജോണ്‍ ബര്‍ള. നാഗാലാന്‍റിലെ ബിജെപി പ്രസിഡന്‍റ് തെംജെന്‍ ഇംനയും ക്രിസ്ത്യാന്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രെയ്സ് ദി ലോര്‍ഡ് എന്നു പോലും അദ്ദേഹം വോട്ടര്‍മാരെക്കൊണ്ട് പറയിച്ചത് നാഗാലാന്‍റിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിവാദമാക്കിയിരുന്നു. “ബിജെപിയുടെ ഏത് യോഗമുണ്ടായാലും അതില്‍ ഒരു പാതിരിയെങ്കിലും  പങ്കെടുക്കുമെന്നതാണ് രീതി. അത് പള്ളിയിലും വിശ്വാസികള്‍ക്കിടയിലും ബിജെപി എതിരാളിയല്ലെന്നും ക്രിസ്ത്യന്‍ വിരുദ്ധമല്ലെന്നുമുള്ള ചിന്തയുണ്ടാക്കി.” – ബിജെപി നാഗാലാന്‍റ് മിഡിയ കണ്‍വീനര്‍ സപ്രലു ന്യേഖ പറയുന്നു.

ബിജെപിയുടെ ഉപമുഖ്യമന്ത്രി വൈ. പാറ്റൊനും ബിജെപി നാഗാലാന്‍റ് അധ്യക്ഷന്‍ എലോങും, എംഎല്‍എയും ബിജെപി ദേശീയ വക്താവ് ഹൊന്‍ലുമോ കികോണും ബിജെപിയ്‌ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വീകരാതയുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നാഗാലാന്‍റ് സര്‍വ്വകലാശാല ഇംഗ്ലീഷ് പ്രൊഫസര്‍ റോസ്മേരി ഴുവിചു പറയുന്നു. പഴയ നാഗാതീവ്രവാദികള്‍ ഇന്നില്ല. പ്രമുഖരായ നാഗാനേതാക്കളെല്ലാം ബിജെപിയുടെ ഭാഗമാണ്.. ബിജെപി നേതാവ് പറ്റോന്‍ വലിയൊരു നാഗാ നേതാവാണ്. കികോണിനെപ്പോലുള്ള യുവ ബിജെപി നേതാക്കള്‍ ജനങ്ങളുടെ എന്ത് സംശയങ്ങളും ദുരീകരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ് സമൂഹമാധ്യമങ്ങളിലൂെ ടെ യുവാക്കള്‍ക്കിടയില്‍ മികച്ചആശയപ്രചാരണമാണ് നടത്തുന്നത്. ഇപ്പോള്‍ നാഗാലാന്‍റ് ഒരു ബിജെപി സംസ്ഥാനം പോലെയാണ്. നാഗാബിജെപിലാന്‍റ് എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് തന്നെ.  

Tags: പ്രധാനമന്ത്രി മോദിbjpchristianനാഗാലാന്‍ഡ്ഹിന്ദു - ക്രിസ്ത്യന്‍ ഐക്യംവോട്ടര്‍മാര്‍തെരഞ്ഞെടുപ്പ് ഫലം 2023നെഫ്യു റിയോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.