ന്യൂദല്‍ഹി: സിജെപിയുടെ സമരം മുന്‍നിര്‍ത്തി, ദല്‍ഹി നഗരത്തിലെ പട്യാല ഹൗസ് കോടതിയും റൗസ് അവന്യൂ കോടതിയും ശനിയാഴ്ച പൂര്‍ണ്ണമായും വെര്‍ച്വല്‍ മോഡിലൂടെ പ്രവര്‍ത്തിക്കുമെന്ന് ദല്‍ഹി ഹൈക്കോടതി അറിയിച്ചു.
എല്ലാ ജില്ലാ കോടതികളും പ്രവര്‍ത്തിക്കും.
പട്യാല ഹൗസ്, റൗസ് അവന്യൂ കോടതി സമുച്ചയങ്ങളിലെ കോടതികളില്‍ എത്താന്‍ കഴിയാത്ത ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് വെര്‍ച്വല്‍ മോഡ് വഴി നടപടികള്‍ നടത്താം.
ദല്‍ഹിയിലെ ജില്ലാ കോടതികളിലുടനീളമുള്ള ഒരു കേസിലും വ്യവഹാരികള്‍, അഭിഭാഷകര്‍, സാക്ഷികള്‍, കുറ്റാരോപിതര്‍ എന്നിവര്‍ ഹാജരാകാത്തതിന്റെ പേരില്‍ പ്രതികൂല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലാ കോടതികളിലും, എല്ലാ വിചാരണ തടവുകാരെയും വെര്‍ച്വല്‍ മോഡ് വഴി മാത്രമേ ഹാജരാക്കൂ’ വെന്നും അറിയിപ്പില്‍ പറയുന്നു.
















