തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍ 29 വരെ ചേരുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലണ്ടര്‍ പ്രകാരം ആകെ 9 ദിവസമാണ് സഭ സമ്മേളിക്കുന്നത്.
പ്രധാനമായും നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായിട്ടാണ് ഈ സമ്മേളനം ചേരുന്നത്. 12, 13, 14, 15, 27, 28, 29 തീയതികള്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായും 16 അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായും നീക്കിവെച്ചിരിക്കുന്നു. ഒക്ടോബര്‍ 26ന് പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളും 2017 മുതലുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇവയുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകള്‍ 29ന് ഉച്ചയ്‌ക്ക് ശേഷം 1 മുതല്‍ 2 മണി വരെ സഭ പരിഗണിക്കും.
















