Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വൃദ്ധമാതാവിനെ മകനും മരുമക്കളും ചേര്‍ന്ന് വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി; തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ

വാര്‍ദ്ധക്യകാലത്ത് നല്‍കേണ്ട ശ്രദ്ധയോ സംരക്ഷണമോ നല്‍കാതെ കസേര കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തതിന് ഐപിസി 186, 324, 34 മെയിന്റന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍സിറ്റിസണ്‍ ആക്ട് 2007 ല്‍ 24 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മക്കള്‍ക്കും മരുമക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 10:03 am IST
inKasargod

കാസർകോട്: ലക്ഷക്കണക്കിന് രൂപയും സ്വത്തുക്കളും തട്ടിയെടുത്ത് 84 വയസുള്ള വൃദ്ധമാതാവിനെ മകനും മരുമക്കളും ചേര്‍ന്ന് വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. സംഭവത്തില്‍ മകനും രണ്ട് മരുമകള്‍ക്കുമെതിരെ കേസെടുത്തു. ഭീമനടി മാങ്ങോട്ടെ മുണ്ടത്താനത്ത് വീട്ടില്‍ ജോസഫിന്റെ ഭാര്യ മറിയം ജോസഫ്(84)നെയാണ് മകനും മരുമക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മകന്‍ ജെയ്സണ്‍, ഭാര്യ മിനി, മറ്റൊരു മകന്‍ റോയിയുടെ ഭാര്യ മെല്‍ബി എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.  

വാര്‍ദ്ധക്യകാലത്ത് നല്‍കേണ്ട ശ്രദ്ധയോ സംരക്ഷണമോ നല്‍കാതെ കസേര കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തതിന് ഐപിസി 186, 324, 34 മെയിന്റന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍സിറ്റിസണ്‍ ആക്ട് 2007 ല്‍ 24 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മക്കള്‍ക്കും മരുമക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം മറിയം ജെയ്സണും റോയിക്കുമൊപ്പമാണ് താമസം. ഇവരുടെ സ്വത്തുക്കള്‍ ഏഴ് മക്കള്‍ക്കും തുല്യമായി വീതം വെച്ച് നല്‍കിയിരുന്നു. അമ്മയെ സംരക്ഷിക്കാനായി ഇരുമക്കള്‍ക്കും അമ്മയ്‌ക്കുമായി മറ്റൊരു മകന്‍ സജി സ്വത്ത് സംബന്ധിച്ച ഇടപാടുകളും മറ്റും തീര്‍ത്ത് 80 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതില്‍ അമ്മയ്‌ക്ക് നല്‍കിയ 10 ലക്ഷം രൂപയും മക്കള്‍ രണ്ടുപേരും കൈക്കലാക്കി. പിന്നീടാണ് ഇവരെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.

ഭക്ഷണവും മരുന്നും നല്‍കാതെ പട്ടിണികിടത്തുകയും പതിവായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി മറിയം പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ ഇവര്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ പള്ളിപ്പാലത്തുള്ള സഹോദരന്‍ ഷാജിയെ വിവരം അറിയിച്ചു. മക്കളും മരുമക്കളും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് ഭയപ്പെടുന്നതായാണ് മറിയം സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് ഷാജിയും മറ്റ് സഹോദരങ്ങളും ഭീമനടിയിലെത്തി സഹോദരിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷമാണ് മറിയം പോലീസില്‍ പരാതിപ്പെട്ടത്.  

2021 ഏപ്രില്‍ മാസം മുതല്‍ 3 പേരും ചേര്‍ന്ന് മറിയം ജോസഫിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. കഴിഞ്ഞ ജൂണ്‍ 10ന് മരുമകള്‍ മിനിയാണ് മറിയം ജോസഫിനെ കസേരകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിനുശേഷം ആഗസ്റ്റ് 22ന് മൂന്നുപേരും ചേര്‍ന്ന് ഇവരെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായ മറിയത്തിന് മറ്റ് ശാരീരിക അസുഖങ്ങളുമുണ്ട്. ഭക്ഷണം നല്‍കാതെയും കുളിപ്പിക്കാതെയും ഇവരെ പട്ടിണികിടത്തി കൊലപ്പെടുത്തുകയായിരുന്നു മക്കളുടേയും മരുമക്കളുടേയും ലക്ഷ്യമെന്ന് സഹോദരങ്ങളും ആരോപിച്ചു.

Tags: housemotherdaughter-in-law
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.