തൊടുപുഴ : മറയൂരില്‍ കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തിയ അമ്മയ്‌ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.
മറയൂര്‍ നാച്ചിവയല്‍ പുളിക്കരവയല്‍ സ്വദേശി റോസ് മേരി (കുട്ടിയമ്മ 47) കുറ്റം ചെയ്തതായി മുട്ടം അഡീഷനല്‍ സെഷന്‍സ്‌കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ശിക്ഷ വിധിച്ചത്.
2014മേയ് 13ന് ആടിനെ മാറ്റിക്കെട്ടാനെത്തിയ അയല്‍വാസിയായ പതിനാലുകാരന്‍ റോസ് മേരിയുടെ വീട്ടിലെ തൊഴുത്തിന്റെ മുകളില്‍ കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് പൊലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്തു. പ്രസവിച്ച ശേഷം കുഞ്ഞിനെ റോസ് മേരി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
















