Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയെ തൃശങ്കുവിലാക്കി മുര്‍മു; ബംഗാളിലെ 8 ശതമാനം ആദിവാസി വോട്ടുകളില്‍ 80ശതമാനം സാന്താളുകാര്‍;മുര്‍മു സാന്താള്‍ വംശജ; യശ്വന്ത് സിന്‍ഹയെ തള്ളാനും വയ്യ

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 04:31 pm IST
inIndia
ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന്‍ (നടുവില്‍)

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്‌ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത.  

ബംഗാളിലെ ആകെ വോട്ടര്‍മാരില്‍ 7 മുതല്‍ 8 ശതമാനം വരെ വോട്ടുകള്‍ ആദിവാസി ഗോത്രവിഭാഗക്കാരുടേതാണ്. ബങ്കുര, പുരുലിയ, ജാര്‍ഗ്രാം, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലകള്‍ എന്നിവ ജംഗിള്‍മഹല്‍ പ്രദേശത്ത് ഉള്‍പ്പെടുന്നു. അതുപോലെ വടക്കാന്‍ ബംഗാള്‍ ജില്ലകളായ ഡാര്‍ജലിംഗ്, കിലംപോങ്, ആലിപുര്‍ദുവര്‍, ജല്‍പായ്ഗുരി, കൂച് ബിഹാര്‍, വടക്കന്‍, തെക്കന്‍ ദിനാജ് പിര്‍, മാള്‍ഡ എന്നിവിടങ്ങളില്‍ ആദിവാസി ഗോത്രവിഭാഗത്തിലെ വോട്ടുകള്‍ 25 ശതമാനാണ്.  

ബംഗാളില്‍ ഹുല്‍ദിവസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ജംഗിള്‍ മഹലില്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിത സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഇദ്ദേഹം അവിടെ വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിആദിവാസി ഗോത്രമേഖലയില്‍ നിന്നും ഒരു രാഷ്‌ട്രപതിയെ കൊണ്ടുവരുന്നത് ബിജെപിയാണെന്നും മമത ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണെന്നും രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കഴിഞ്ഞാല്‍ ദ്രൗപദി മുര്‍മുവിനെ ജംഗിള്‍ മഹലില്‍ കൊണ്ടുവരുമെന്നും സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. ഇത് മമതയ്‌ക്ക് ക്ഷീണമായിരിക്കുകയാണ്.  

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ പിന്നീട് ആദിവാസി ഗോത്രവോട്ട് ബാങ്കുകളിലേക്ക് ബിജെപി തള്ളിക്കയറുമോ എന്ന ഭയം മമതയുടെ ഉറക്കം കെടുത്തുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തിയാല്‍ മുര്‍മുവിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം മമത മുന്നോട്ട് വെച്ചത്. എന്നാല്‍ ജയം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞതോടെ ഇനി പ്രതിപക്ഷവുമായി പ്രത്യേകിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.  

മമതയുടെ ഈ ഇളക്കം പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തുടക്കത്തിലേ പ്രതിപക്ഷ യോഗം വിളിച്ച് കളത്തിലിറക്കിയത് മമതയാണ്. ആ മമത തന്നെ ഇപ്പോള്‍ ഇരുട്ടില്‍തപ്പുകയാണ്.  

” ഈ ഉറച്ച നിലപാടില്ലായ്‌മ മമത എല്ലാക്കാലത്തും കാണിച്ചിരുന്നു. മുന്‍പും രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ മനസ്സ് മാറിയിട്ടുണ്ട്. “- ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.  

“മമത എപ്പോഴും ഇരട്ടത്താപ്പിന്റെ നേതാവാണ്. അവരുടെ നേതൃത്വം കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ തിരക്കിട്ട് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ യോഗം വിളിച്ചു. ഇപ്പോള്‍ തനിക്ക് ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ബിജെപിയോട് മുര്‍മുവിനെ പിന്തുണയ്‌ക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.”- ബംഗാളിലെ സിപിൺ നേതാവ് സുജന്‍ ചക്രബര്‍ത്തി പറയുന്നു.  

“ആദ്യമേ ഒരു ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതാ  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പറഞ്ഞിരുന്നെങ്കില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സമ്മതിക്കുമായിരുന്നു.” – മമത പറയുന്നു.  

 2019ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ ബിജെപിയ്‌ക്ക് ജംഗിള്‍മഹല്‍ ജില്ലകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. അതേ സമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരിയപ്പോള്‍ ഈ ആദിവാസി മേഖലകളില്‍ നിന്നും നല്ല വോട്ട് പങ്കാളിത്തം തൃണമൂല്‍ തിരിച്ചുപിടിച്ചിരുന്നു.  

എന്തായാലും പ്രതിപക്ഷത്തെ തകര്‍ത്തെറിയുന്ന സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന മോദിയുടെ കരുനീക്കം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.  

Tags: cpimസുവേന്ദു അധികാരിവോട്ടര്‍മാര്‍congressരാഷ്ട്രപതി തെരഞ്ഞെടുപ്പ്Draupadi Murmuരാഷ്ട്രപതി സ്ഥാനാര്‍ത്ഥിനരേന്ദ്രമോദിദ്രൗപതി മുര്‍മുബംഗാള്‍സാന്താള്‍ ഗോത്രവര്‍ഗ്ഗതൃണമൂല്‍ കോണ്‍ഗ്രസ്യശ്വന്ത് സിന്‍ഹമമതാ ബാനര്‍ജിടിഎംസിtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.