കൊല്‍ക്കൊത്ത: ഏതാനും സീറ്റുകളില്‍ ഉപതെതരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിയെ തന്റെ കോണ്‍ഗ്രസ് മുന്നണിയില്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മമതയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ പിന്നാലെ നടന്ന രാഹുല്‍ ഗാന്ധി മമത ക്ഷീണിച്ചെന്നുറപ്പായതോടെ അവരെ തട്ടിപ്പുറത്താക്കുകയാണ്.
കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അവസരവാദത്തിന്റെ പൊയ്‌മുഖമാണ് ഇതോടെ ബംഗാളില്‍ വെളിപ്പെട്ടിരിക്കുകയാണ്. ബംഗാളില്‍ നിരവധി നിയമസഭാ സീറ്റുകളില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കുവെച്ചുകൊണ്ടുള്ള മുന്നണി ബന്ധം കോണ്‍ഗ്രസ് ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസ് ഒറ്റയ്‌ക്കാണ് ബംഗാളില്‍ മത്സരിക്കുക. മമതയുടെ സ്വന്തം തട്ടകമായ നന്ദിഗ്രാം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് പകരം റെജി നഗറില്‍ തൃണമൂല്‍ മത്സരിക്കുക എന്ന ഫോര്‍മുല മമത ബാനര്‍ജി മുന്നോട്ട് വെച്ചിരുന്നു. ഒക്ടോബര്‍ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലും റെജിനഗറിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരിപ്പിക്കും.
















