Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

ഡോ. വേണു. ജി. നായര്‍byഡോ. വേണു. ജി. നായര്‍
Sep 19, 2026, 09:05 am IST
inMain Article
കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ ജീവിതത്തെയും പ്ലാസ്റ്റിക്-രാസ മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട ശുചിത്വ-ബോധവല്‍ക്കരണ യജ്ഞമാണ് ‘സ്വച്ഛതീരം സുരക്ഷിത സാഗരം’.

ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍:

സമുദ്ര സംരക്ഷണം: കടലിന്റെയും അതിലെ സമുദ്ര ആവാസവ്യവസ്ഥയുടെയും സംരക്ഷണം ഉറപ്പാക്കുക.

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രചാരണം: പ്ലാസ്റ്റിക് അഴുകാത്തതിനാല്‍ കടലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ സമുദ്ര ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ജലസസ്യങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ ശക്തമായ പ്രചാരണം നടത്തുക.

മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം: കടലില്‍ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകളുടെ എഞ്ചിനില്‍ കുടുങ്ങി അപകടങ്ങളുണ്ടാകുന്നു. കൂടാതെ വലകളില്‍ പ്ലാസ്റ്റിക് കുരുങ്ങി മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുന്നതും മീന്‍ ലഭ്യത കുറയുന്നതും മൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക.

ആരോഗ്യ സംരക്ഷണം: തീരങ്ങളില്‍ പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് ദുര്‍ഗന്ധത്തിനും പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുക്, ഈച്ച എന്നിവയുടെ പ്രജനനത്തിനും കാരണമാകുന്നു. തീരദേശം ശുചിയായി സൂക്ഷിക്കുന്നത് തീരദേശവാസികളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന ബോധവല്‍ക്കരണം നല്‍കണം.

ടൂറിസം വികസനം: കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശുചിത്വമുള്ള കടലോരങ്ങള്‍ അനിവാര്യമാണ്. ഇത് പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്‌ക്കും ടൂറിസം മേഖലയുടെ പുരോഗതിക്കും വഴിതെളിക്കുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയല്‍: ഭൂമിയിലെ ഓക്‌സിജന്റെ 70-75 ശതമാനവും ലഭിക്കുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നാല്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖര-രാസ മാലിന്യങ്ങള്‍ സമുദ്രത്തില്‍ നിറയുന്നത് ഓക്‌സിജന്‍ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുഖ്യകാരണമായ സമുദ്രമലിനീകരണം തടയുക എന്നതും ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യമാണ്.

ഇതിനായി പൊതുജന പങ്കാളിത്തവും സാമൂഹിക ബോധവല്‍ക്കരണവും അനിവാര്യമാണ്. മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ച് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കാനുള്ള അവബോധം സൃഷ്ടിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് പുനരുപയോഗത്തിനും പുനര്‍നിര്‍മ്മാണത്തിനും കൈമാറുന്ന പ്രക്രിയ പ്രോത്സാഹിപ്പിക്കണം. ഇതാണ് ‘സുരക്ഷിത ജനതയ്‌ക്കായി ശുചിത്വ സാഗരം’ എന്ന സന്ദേശത്തിന്റെ കാതല്‍.

സമുദ്ര മലിനീകരണവും പ്രത്യാഘാതങ്ങളും

കടലിനോട് കനിവുകാട്ടാതെ നമ്മള്‍ നടത്തുന്ന ചൂഷണങ്ങളും മാലിന്യനിക്ഷേപങ്ങളും നമ്മെത്തന്നെ വന്‍ ദുരന്തങ്ങളിലേക്കാണ് തള്ളിയിടുന്നത്. സമുദ്രത്തെ സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യരാശിയും പ്രകൃതിയും നേരിടേണ്ടിവരുന്ന പ്രധാന പ്രത്യാഘാതങ്ങള്‍ ഇവയാണ്:

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും: ഭൂമിയുടെ താപനില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സമുദ്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. കടലിന്റെ ആവാസവ്യവസ്ഥ തകരുമ്പോള്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തീവ്രമാകുന്നു. ഇടയ്‌ക്കിടെയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കടലാക്രമണങ്ങളും തീരദേശങ്ങളെ വിഴുങ്ങും.

മത്സ്യസമ്പത്തിന്റെ നാശവും പട്ടിണിയും: പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും തള്ളുന്നത് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകുന്നു. ഇത് മത്സ്യബന്ധന മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുകയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുകയും ചെയ്യും.

ഭക്ഷണത്തിലെ വിഷാംശം: കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് സൂക്ഷ്മകണികകളായി മാറി മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നു. ഇത്തരം മത്സ്യങ്ങളെയും കറിയുപ്പും ഭക്ഷണമാക്കുന്നതിലൂടെ മാരകമായ വിഷാംശം മനുഷ്യശരീരത്തിലും രോഗങ്ങള്‍ വിതയ്‌ക്കുന്നു.

തീരദേശവാസികളുടെ അനാഥത്വം: തീരങ്ങള്‍ മലിനമാവുകയും കടല്‍ഭിത്തികളും കണ്ടല്‍ക്കാടുകളും നശിക്കുകയും ചെയ്യുമ്പോള്‍ തീരദേശ ജനതയ്‌ക്ക് സ്വന്തം വീടും മണ്ണും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നു.

ജൈവവൈവിധ്യ നാശം: അപൂര്‍വ്വങ്ങളായ പവിഴപ്പുറ്റുകള്‍, കടലാമകള്‍, മറ്റ് സമുദ്രജീവികള്‍ എന്നിവയുടെ ആവാസവ്യവസ്ഥ ഇല്ലാതായി സമുദ്രത്തിന്റെ സ്വാഭാവിക സമതുലിതാവസ്ഥ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

ഓര്‍ക്കുക: കടല്‍ ജീവന്റെ ഉറവിടമാണ്. കടലിനെ സംരക്ഷിക്കുന്നത് നമ്മെത്തന്നെ സംരക്ഷിക്കുന്നതിന് തുല്യമാണ്.

കേരളം സുരക്ഷിതമല്ല!

ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും ജൈവവൈവിധ്യം കൊണ്ടും മനോഹരമായ നമ്മുടെ കേരളം ഇന്ന് ഈ പ്രത്യാഘാതങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഐതിഹ്യങ്ങള്‍ക്കപ്പുറം ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം, പശ്ചിമഘട്ടത്തിനും അറബിക്കടലിനും മധ്യേ 590 കി.മീ. തീരദേശത്തോടുകൂടിയ കേരളം ഒരു കാലത്ത് പൂര്‍ണ്ണമായും കടലിനടിയിലായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പ്രകൃതിദത്ത മാറ്റങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്.

കടല്‍ പിന്‍വാങ്ങുകയും ഭൂമി ഉയരുകയും ചെയ്തത്. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിലൂടെ എക്കലും മണ്ണും കടലോരങ്ങളില്‍ അടിഞ്ഞുകൂടിയത്. ശക്തമായ തിരമാലകളും കാറ്റും കാരണം തീരത്തോടുചേര്‍ന്ന് മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട് കായലുകള്‍ ഉണ്ടായത്.

എന്നാല്‍, കടലിന്റെ സംഭാവനയായ ഈ തീരഭൂമിയെ, നാം കടലിനോട് കാട്ടുന്ന അനാദരവ് കാരണം ഏതു നിമിഷവും കടല്‍ തിരിച്ചുപിടിച്ചേക്കാം. മനുഷ്യന്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയെ പ്രകൃതി സ്വന്തം നിലയില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ഇന്ന് കടുത്ത തീരശോഷണത്തിന്റെ പിടിയിലാണ് കേരളം. ഓരോ വര്‍ഷവും കിലോമീറ്ററുകളോളം കരഭാഗമാണ് കടലെടുക്കുന്നത്. തിരുവനന്തപുരം ശംഖുമുഖം കടപ്പുറം ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. തെക്കന്‍ അറബിക്കടലില്‍ ജലനിരപ്പ് ഓരോ പത്തു വര്‍ഷത്തിലും ഉയരുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 25 വര്‍ഷത്തിനകം കേരളത്തിന്റെ പല പടിഞ്ഞാറന്‍ തീരങ്ങളും കടലിനടിയിലായേക്കാം. ആലപ്പുഴയിലെ ആറാട്ടുപുഴ, പുന്നപ്ര, എറണാകുളത്തെ ചെല്ലാനം, വൈപ്പിന്‍ മേഖലകളെല്ലാം വന്‍ ഭീഷണിയിലാണ്.

തീരശോഷണം എന്തുകൊണ്ട്?

ഒരു വശത്ത് വനഭൂമി കയ്യേറ്റവും അന്തരീക്ഷ മലിനീകരണവും തടസ്സമില്ലാതെ തുടരുന്നു. നാം എവിടെ വലിച്ചെറിയുന്ന മാലിന്യവും ഒടുവില്‍ എത്തുന്നതും കടലിലാണ്. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ സമുദ്രത്തില്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കായിരിക്കും!

തീരദേശത്ത് നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍, തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന തുറമുഖ നിര്‍മ്മാണങ്ങള്‍ എന്നിവയെല്ലാം കടലൊഴുക്കിന്റെ സ്വാഭാവികതയെ മാറ്റിമറിക്കുന്നു. ഒരു ഭാഗത്ത് മണ്ണടിയുമ്പോള്‍ മറുഭാഗത്ത് തീരം കടലെടുക്കുന്നു. ഇതെല്ലാം മനുഷ്യന്‍ സ്വയം വരുത്തിവെക്കുന്ന വിനകളാണ്.

കടലിനെ കാക്കാം; കാവലാളാകാം
സമുദ്രങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയെയും അറിഞ്ഞു പെരുമാറാത്തതാണ് ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി. പ്രാചീനകാലം മുതലേ ഭാരതീയര്‍ക്ക് കടല്‍ ‘കടലമ്മ’യും ഭൂമി ‘ഭൂമാതാവുമാണ്’. പ്രകൃതിയോടുള്ള ഈ ആദരവ് പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാനമാണ്.

ശാസ്ത്രീയ സമീപനം: വികസന പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ പ്രകൃതിസൗഹൃദമായി നിര്‍വ്വഹിക്കണം.
ജൈവ പ്രതിരോധം: തീരശോഷണത്തിന് കണ്ടല്‍ക്കാടുകളും കാറ്റാടി മരങ്ങളും വച്ചുപിടിപ്പിക്കുന്നത് സ്വാഭാവികവും മികച്ചതുമായ പ്രതിരോധം തീര്‍ക്കും.

നിയമ നടപടികള്‍: നഗര-വിനോദസഞ്ചാര മേഖലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് ഒഴുകുന്നത് തടയാന്‍ ശക്തമായ നിയമങ്ങളും ബോധവല്‍ക്കരണവും വേണം. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന് ഓരോ വ്യക്തിയും ഉറപ്പാക്കണം.

സാമൂഹിക പങ്കാളിത്തം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങുന്ന പ്ലാസ്റ്റിക് കരയിലെത്തിക്കുന്ന ‘ശുചിത്വ സാഗരം’ പദ്ധതി പോലെ, പൊതുയിടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഓരോ പൗരനും മുന്നോട്ടുവരണം. (ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഗാലറി വൃത്തിയാക്കിയ ജപ്പാന്‍ കാണികളുടെ മാതൃക ഇവിടെ ഓര്‍ക്കാവുന്നതാണ്).

നമ്മുടെ യുവശക്തി പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാനുള്ള ക്രിയാത്മകമായ സാമൂഹിക പ്രതിരോധമാണ് തീര്‍ക്കേണ്ടത്. ഭൂമിയെയും ജലാശയങ്ങളെയും മലിനമാക്കുന്നവര്‍ക്കെതിരെ യുവതലമുറ ശബ്ദമുയര്‍ത്തണം.
സുരക്ഷിതമായൊരു ജനതയ്‌ക്കായി സമുദ്രത്തെയും ഭൂമിയെയും ശുചിയായി സൂക്ഷിക്കാം. അതിനായി സപ്തംബറിലെ മൂന്നാം ശനിയാഴ്ച (അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനം) ‘സ്വച്ഛതീരം സുരക്ഷിത സാഗരം’ പദ്ധതിയില്‍ പങ്കാളികളാകാം.

 

Tags: Climate ChangeGlobal WarmingInternational Coastal Cleanup DayMarine PollutionClean ShoresSafe Seas
ഡോ. വേണു. ജി. നായര്‍
ഡോ. വേണു. ജി. നായര്‍
ഭൗമ-പാരിസ്ഥിതിക ഗവേഷണകേന്ദ്രത്തില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ലേഖകന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.