Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Sep 19, 2026, 09:29 am IST
inVaradyam, Sports

ഒരു ഭൂഖണ്ഡത്തിന്റെ കായികശേഷി ഒരൊറ്റ വേദിയില്‍ അളക്കുന്ന മഹാമേള. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം താരങ്ങളുടെ വിയര്‍പ്പും സ്വപ്‌നങ്ങളും ഒരുമിക്കുന്ന വേദി. ഏഷ്യന്‍ ഗെയിംസ് വീണ്ടും വരികയാണ്. 1951ല്‍ ന്യൂദല്‍ഹിയില്‍ ആറു കായിക ഇനങ്ങളുമായി ആരംഭിച്ച ഏഷ്യന്‍ ഗെയിംസ് ഇന്ന് 43 ഇനങ്ങളും 469 മെഡല്‍ ഇനങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ബഹുകായിക മേളകളിലൊന്നാണ്. ജപ്പാനിലെ ഐച്ചി-നഗോയ ആതിഥേയത്വം വഹിക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസ് ഇന്ന്(സപ്തംബര്‍ 19) മുതല്‍ ഒക്ടോബര്‍ 4 വരെയാണ്. ഏകദേശം 17,000 താരങ്ങളും ഒഫീഷ്യല്‍സും 45 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി പങ്കെടുക്കും. ഭാരതത്തിന് ഇത് മറ്റൊരു ഏഷ്യന്‍ ഗെയിംസ് മാത്രമല്ല. ഹാങ്ചൗവില്‍ 2023ല്‍ ആദ്യമായി 100 മെഡലുകളുടെ അതിര്‍ത്തി കടന്ന നമുക്ക്, ആ നേട്ടം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാനുള്ള അവസരമാണ്.

ഇത് ജപ്പാനില്‍ നടക്കുന്ന മൂന്നാം ഏഷ്യന്‍ ഗെയിംസാണ്. 1958 (ടോക്കിയോ), 1994(ഹിരോഷിമ) എന്നീ വര്‍ഷങ്ങളിലാണ് ഗെയിംസ് മുമ്പ് അവിടെ അരങ്ങേറിയിട്ടുള്ളത്. ടോക്കിയോ രണ്ട് ഒളിംപിക്‌സുകള്‍ക്കും(1964, 2020) ആതിഥേയമായി.

പുതിയ ഇനങ്ങള്‍ നാല്
ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസില്‍ 43 കായിക ഇനങ്ങളില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, പാഡല്‍, സര്‍ഫിങ്, വെര്‍ച്വല്‍ തായ്‌ക്വോണ്ടോ, ടെക്‌ബോള്‍, എന്നീ പുതിയ ഇനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ചെസ്, ബ്രിഡ്ജ്, ഡ്രാഗണ്‍ ബോട്ട് റേസിങ് എന്നിവ മത്സരപ്പട്ടികയില്‍ ഇല്ല. ഇ-സ്‌പോര്‍ട്‌സും ബ്രേക്കിങ്ങും വീണ്ടും ഗെയിംസിന്റെ ഭാഗമായിട്ടുണ്ട്. ചില മത്സരങ്ങള്‍ 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിനുള്ള യോഗ്യതയ്‌ക്കും വഴിയൊരുക്കും.

നഗോയയില്‍ നിന്ന് ജപ്പാനിലാകെ
മത്സരങ്ങള്‍ നഗോയയില്‍ മാത്രം ഒതുങ്ങുന്നില്ല. ഐച്ചി, ഗിഫു, ഷിസുവോക, ടോക്കിയോ, ഒസാക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിക്കും. അത്ലറ്റിക്‌സിന് നഗോയ സിറ്റി മിസുഹോ പാര്‍ക്ക് അത്‌ലറ്റിക് സ്റ്റേഡിയം, നീന്തലിന് ടോക്കിയോ അക്വാട്ടിക്‌സ് സെന്റര്‍, ബാഡ്മിന്റണിന് ഇച്ചിനോമിയ സിറ്റി മുനിസിപ്പല്‍ ജിംനേഷ്യം, ടെന്നിസിന് ഹിഗാഷിയാമ പാര്‍ക്ക് ടെന്നിസ് സെന്റര്‍, ഫുട്‌ബോളിന് ടൊയോട്ട സ്റ്റേഡിയം ഉള്‍പ്പെടെയുള്ള വേദികളാണ് ഉപയോഗിക്കുന്നത്. സര്‍ഫിങ് തഹാരയിലെ പസഫിക് ലോങ് ബീച്ചിലും റോവിങ് നാഗരഗാവ ഇന്റര്‍നാഷണല്‍ റെഗാട്ട കോഴ്‌സിലും നടക്കും. സൈക്ലിങ് മത്സരങ്ങള്‍ക്ക് ജപ്പാനിലെ വിവിധ പ്രശസ്ത ട്രാക്കുകളും റോഡ് കോഴ്‌സുകളും ഉപയോഗിക്കും.

ഒഴുകുന്ന ‘ഗെയിംസ് ഗ്രാമം’
ഗെയിംസിലെ കൗതുകകരമായ പരീക്ഷണങ്ങളില്‍ ഒന്നാണ് താരങ്ങളുടെ താമസ സൗകര്യം. നഗോയ തുറമുഖത്ത് നങ്കൂരമിടുന്ന ക്രൂയിസ് കപ്പലിനെ താല്‍ക്കാലിക ഫ്‌ളോട്ടിങ് വില്ലേജ് ആയി ഉപയോഗിക്കുന്നതാണ് ആകര്‍ഷകമായ സംവിധാനം. പരമ്പരാഗത ഒളിംപിക് മാതൃകയിലെ വലിയ ഗെയിംസ് വില്ലേജ് നിര്‍മാണത്തിനുപകരം കൂടുതല്‍ ലളിതവും താല്‍ക്കാലികവുമായ സംവിധാനമാണ് സ്വീകരിച്ചിരിക്കുന്നത്.

സ്വര്‍ണരാജാക്കന്മാര്‍
ഏഷ്യന്‍ ഗെയിംസിന്റെ വ്യക്തിഗത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരങ്ങളുടെ പട്ടികയില്‍ ചൈനീസ് ഡൈവിങ് താരങ്ങളായ വു മിന്‍ഷ്യയും ഗുവോ ജിന്‍ജിങ്ങും മുന്നിലാണ്. ഇരുവര്‍ക്കും ഒന്‍പത് സ്വര്‍ണം വീതം. ഡൈവിങ്ങിലെ ചൈനയുടെ ദീര്‍ഘകാല ആധിപത്യത്തിന്റെ പ്രതീകങ്ങളാണ് ഇരുവരും. ഭാരതത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരങ്ങളില്‍ മുന്‍നിരയില്‍ ലിയാന്‍ഡര്‍ പേസ് ഉള്‍പ്പെടുന്നു. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിനായി കൂടുതല്‍ മെഡല്‍ നേടിയ ചരിത്രതാരങ്ങളില്‍ പി.ടി. ഉഷ പ്രത്യേക സ്ഥാനത്താണ്. 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഉഷ നാല് സ്വര്‍ണം അടക്കം ആറു മെഡല്‍ നേടി. ഭാരത വനിതാ അത്ലറ്റിക്‌സിന്റെ ചരിത്രത്തില്‍ അതുല്യമായ അധ്യായമാണത്.

ഭാരതം: 1951 മുതല്‍ ഹാങ്ചൗ വരെ
ആദ്യ ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരായ ഭാരതത്തിന് ഏഷ്യന്‍ ഗെയിംസുമായി ചരിത്രബന്ധമുണ്ട്. 1951-ല്‍ സ്വന്തം മണ്ണില്‍ നമ്മള്‍ 15 സ്വര്‍ണം, 16 വെള്ളി, 20 വെങ്കലം അടക്കം 51 മെഡല്‍ നേടി. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ പ്രകടനത്തില്‍ ഉയര്‍ച്ചയും ഇടിവും കണ്ടു. എന്നാല്‍ 2018 ജക്കാര്‍ത്ത പാലംബാങ് ഗെയിംസിലും 2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും നമ്മള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു. ഹാങ്ചൗ ഗെയിംസ് യഥാര്‍ഥത്തില്‍ 2022-ലായിരുന്നു നടക്കേണ്ടിയിരുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അത് 2023-ലേക്ക് മാറ്റുകയായിരുന്നു. അന്ന് ഭാരതം കൈവരിച്ചത് 107 മെഡലുകള്‍ എന്ന ചരിത്രനേട്ടമാണ്. ഇതില്‍ 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിവയുള്‍പ്പെടും. ഭാരതത്തിന്റെ ആകെ ഏഷ്യന്‍ ഗെയിംസ് മെഡല്‍നേട്ടം ഹാങ്ചൗവിന് ശേഷം 779 ആയി ഉയര്‍ന്നു. അത്ലറ്റിക്‌സാണ് ഭാരതത്തിന്റെ ഏറ്റവും വലിയ മെഡല്‍ ഉറവിടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഭാരതത്തിന്റെ അത്ലറ്റിക്‌സ് മെഡല്‍ എണ്ണം 283 ആണ്- 85 സ്വര്‍ണം, 102 വെള്ളി, 96 വെങ്കലം. ഷൂട്ടിങ് 80, ഗുസ്തി 65, ബോക്‌സിങ് 62, ടെന്നിസ് 34 എന്നിങ്ങനെയാണ് മറ്റു പ്രധാന വിഭാഗങ്ങളിലെ നേട്ടങ്ങള്‍.

ചരിത്രമെഴുത്ത്
കഴിഞ്ഞ തവണത്തെ ഹാങ്ചൗ ഗെയിംസില്‍ ഭാരതത്തിന്റെ പ്രകടനത്തില്‍ ഒട്ടേറെ ശ്രദ്ധേയ നിമിഷങ്ങളുണ്ടായിരുന്നു. അത്ലറ്റിക്‌സില്‍ നീരജ് ചോപ്ര, അവിനാശ് സാബ്ലെ, പാരുള്‍ ചൗധരി തുടങ്ങിയവര്‍ സ്വര്‍ണപ്രതീക്ഷ ഉയര്‍ത്തി. ഷൂട്ടിങ്ങിലും അമ്പെയ്‌ത്തിലും ബാഡ്മിന്റണിലും ബോക്‌സിങ്ങിലും ഗുസ്തിയിലും മികച്ച നേട്ടം സ്വന്തമാക്കി. ക്രിക്കറ്റ്, ഹോക്കി, കബഡി തുടങ്ങിയ ടീം ഇനങ്ങളും നമ്മുടെ മെഡല്‍ പട്ടികയില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഐച്ചിനഗോയയില്‍ ഭാരതത്തിന്റെ ദൗത്യം
ഈ ഏഷ്യന്‍ ഗെയിംസിന് ഭാരതം പ്രാരംഭമായി അംഗീകരിച്ച സംഘത്തില്‍ 492 താരങ്ങളുണ്ടായിരുന്നു. പിന്നീട് സംഖ്യ വര്‍ധിച്ച് 503ല്‍ എത്തി. ഇതില്‍ 265 പുരുഷന്‍മാരും 238 വനിതകളും. ഏകദേശം 265 ഒഫീഷ്യലുകളും സംഘത്തിലുണ്ട്. ഹാങ്ചൗവിലെ 107 മെഡലിന് ശേഷം ഭാരതത്തിന്റെ ലക്ഷ്യം സ്വാഭാവികമായും വലുതാണ്. എന്നാല്‍ മെഡല്‍ എണ്ണം മുന്‍കൂട്ടി കണക്കാക്കാനാവില്ല. ഓരോ ഇനത്തിലെയും ഡ്രോ, യോഗ്യത, എതിരാളികളുടെ നിലവാരം, മത്സരദിവസത്തെ പ്രകടനം എന്നിവ ഫലത്തെ സ്വാധീനിക്കും.

ഭാരതത്തിന്റെ പ്രതീക്ഷകള്‍
ഷൂട്ടിങ്: മനു ഭാകര്‍, ഈഷ സിങ്, രുദ്രാക്ഷ് പാട്ടീല്‍, എലവെനില്‍ വലറിവന്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ തുടങ്ങിയവരിലാണ് ശ്രദ്ധ.

അമ്പെയ്‌ത്ത്: ജ്യോതി, സുരേഖ, വെണ്ണം ഉള്‍പ്പെടെയുള്ളവര്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നു.
ബാഡ്മിന്റണ്‍: പി.വി. സിന്ധു, ലക്ഷ്യ സെന്‍, സാത്വിക് സായിരാജ് റാങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യം എന്നിവര്‍ പ്രതീക്ഷ ഉണര്‍ത്തുന്നു.

ബോക്‌സിങ്: ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ പ്രതീക്ഷവയ്‌ക്കുന്നു.
ഗുസ്തി: അമന്‍ സെഹ്റാവത്ത്, സുജീത് കല്‍ക്കല്‍, അന്തിം പംഗല്‍ തുടങ്ങിയവരിലാണ് പ്രതീക്ഷ.

ഭാരോദ്വഹനം: മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസ് കരിയറിലെ ആദ്യ മെഡല്‍ ലക്ഷ്യമിടുകയാണ്. 49 കിലോഗ്രാം വിഭാഗത്തില്‍ ശക്തമായ എതിരാളികളാണ് കാത്തിരിക്കുന്നത്.

സ്‌ക്വാഷ്: 18കാരിയായ അനാഹത് സിങ് ഭാരതത്തിന്റെ മറ്റൊരു ശ്രദ്ധേയ പ്രതീക്ഷയാണ്. ലോക റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തും ഏഷ്യന്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുമുള്ള അനാഹത് വ്യക്തിഗത സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.

അത്ലറ്റിക്‌സ്: എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍, അവിനാശ് സാബ്ലെ, തജീന്ദര്‍പാല്‍ സിങ് തൂര്‍, പാരുള്‍ ചൗധരി, ജ്യോതി യരാജി തുടങ്ങിയവര്‍ ഭാരതത്തിന്റെ പ്രധാന പ്രതീക്ഷകളില്‍പ്പെടുന്നു. നീരജ് ചോപ്ര 2026 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ ഭാരതത്തിന്റെ അത്ലറ്റിക്‌സ് പ്രതീക്ഷകള്‍ മറ്റ് താരങ്ങളിലാണ് കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. ഹോക്കി, ക്രിക്കറ്റ് ഇനങ്ങളിലും ഭാരതം സ്വര്‍ണം പ്രതീക്ഷിക്കുന്നു.

പുതിയ കായികലോകം
ഐച്ചിനഗോയ ഗെയിംസിന്റെ പ്രധാന സവിശേഷത പാരമ്പര്യ കായിക ഇനങ്ങളോടൊപ്പം പുതിയ തലമുറയുടെ കായികരൂപങ്ങള്‍ക്കു ലഭിക്കുന്ന പ്രാധാന്യമാണ്. ഇ-സ്‌പോര്‍ട്‌സ്, ബ്രേക്കിങ്, പാഡല്‍, ടെക്‌ബോള്‍, വെര്‍ച്വല്‍ തായ്‌ക്വോണ്ടോ, എംഎംഎ തുടങ്ങിയ ഇനങ്ങള്‍ ഏഷ്യന്‍ ഗെയിംസിന്റെ മാറുന്ന സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ മാത്രമല്ല; ഡിജിറ്റല്‍ തലമുറയുടെ കായികസംസ്‌കാരവും ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാകുന്ന ഘട്ടമാണ്.

ഏഷ്യയുടെ അടുത്ത അധ്യായം

1951-ല്‍ ദല്‍ഹിയില്‍ ആരംഭിച്ച യാത്ര ഐച്ചിനഗോയയില്‍ എത്തിനില്‍ക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് കായികമേള എന്നതിലുപരി ഒരു ഭൂഖണ്ഡത്തിന്റെ മാറ്റത്തിന്റെ പ്രതീകമായിരിക്കുന്നു. 45 രാജ്യങ്ങളെയും ആയിരക്കണക്കിന് താരങ്ങളെയും ഒരേ വേദിയില്‍ എത്തിക്കുന്നു. പുതിയ കായിക ഇനങ്ങള്‍ കടന്നുവരുന്നു. സാങ്കേതികവിദ്യ മത്സരങ്ങളുടെ ഭാഗമാകുന്നു. ഒളിംപിക്‌സിലേക്കുള്ള വഴിയും ഏഷ്യന്‍ ഗെയിംസിലൂടെ കൂടുതല്‍ ശക്തമാകുന്നു. ഹാങ്ചൗവില്‍ ആദ്യമായി 107 മെഡലുകളിലൂടെ നൂറ് കടന്ന ചരിത്രം സൃഷ്ടിച്ച ഭാരത കായിക ലോകം ജപ്പാനിലെത്തുന്നത് പുതിയ അധ്യായം എഴുതാനാണ്. കേരളത്തിനും അതിന്റെ സ്വന്തം സ്വപ്‌നങ്ങളുണ്ട്, ശ്രീശങ്കറിന്റെ ചാട്ടത്തില്‍, ആന്‍സിയുടെ കുതിപ്പില്‍, അഫ്‌സലിന്റെ വേഗത്തില്‍, സജന്‍ പ്രകാശിന്റെ ജല പോരാട്ടത്തില്‍, വിദര്‍ശയുടെ ലക്ഷ്യത്തിലെ കൃത്യതയില്‍…. കേരളത്തിന്റെ പ്രതീക്ഷകള്‍ പല രൂപത്തിലാണ്. ഏഷ്യ വീണ്ടും മത്സരിക്കുകയാണ്. ഭാരതം വീണ്ടും സ്വപ്‌നം കാണുകയാണ്. കേരളം വീണ്ടും കാത്തിരിക്കുകയാണ്. നഗോയയില്‍ ദീപം തെളിയുമ്പോള്‍, അത് ഒരു കായികമേളയുടെ ഉദ്ഘാടനം മാത്രമാകില്ല, ഏഷ്യന്‍ കായികരംഗത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമായിരിക്കും.

കേരളത്തിന്റെ പ്രതീക്ഷ

  • അത്ലറ്റിക്‌സ് 11
  • എം. ശ്രീശങ്കര്‍- ലോങ് ജംപ്
  • മുഹമ്മദ് അഷ്ഫാഖ് 4ഃ400 മീറ്റര്‍ റിലേ
  • എന്‍. തൗഫീഖ് – ഡെക്കാത്ലണ്‍
  • പി. മുഹമ്മദ് അഫ്‌സല്‍ -800 മീറ്റര്‍
  • ടി.എസ്. മനു -4ഃ400 മീറ്റര്‍ റിലേ
  • യു. കാര്‍ത്തിക് -ട്രിപ്പിള്‍ ജംപ്
  • ആന്‍സി സോജന്‍ – ലോങ് ജംപ്
  • അന്‍സ ബാബു 4ഃ400 മീറ്റര്‍ റിലേ
  • കൃഷ്ണ ജയശങ്കര്‍ മേനോന്‍ -ഷോട്ട്പുട്ട്
  • കെ.എ. അനാമിക – ഹെപ്റ്റാത്തലണ്‍
  • അനു രാഘവന്‍ – 400 മീറ്റര്‍ ഹര്‍ഡില്‍സ്

മറ്റ് ഇനങ്ങള്‍

  • സഞ്ജു സാംസണ്‍ -ക്രിക്കറ്റ്
  • എച്ച്.എസ്. പ്രണോയ് -ബാഡ്മിന്റണ്‍
  • എം.ആര്‍. അര്‍ജുന്‍ -ബാഡ്മിന്റണ്‍
  • ട്രീസ ജോളി -ബാഡ്മിന്റണ്‍
  • പ്രസന്ന കുമാര്‍ -കയാക്കിങ്/കനോയിങ്
  • പാര്‍വതി ഗീത -കയാക്കിങ്/കനോയിങ്
  • മേഘ പ്രദീപ് -കയാക്കിങ്/കനോയിങ്
  • അലീന ആന്റോ – റോവിങ്
  • മനു ഫ്രാന്‍സിസ് -സെയിലിങ്
  • പ്രിന്‍സ് നോബിള്‍ -സെയിലിങ്
  • അക്ഷയ് ഷെണായി -ഇ-സ്‌പോര്‍ട്‌സ്
  • വിദര്‍ശ കെ. വിനോദ് -ഷൂട്ടിങ്
  • സജന്‍ പ്രകാശ് -നീന്തല്‍
  • മുഹമ്മദ് നിഹാല്‍ -വോളിബോള്‍
  • ജോണ്‍ ജോസഫ് -വോളിബോള്‍
  • കെ. ആനന്ദ് -വോളിബോള്‍
  • എറിന്‍ വര്‍ഗീസ് -വോളിബോള്‍
    (തമിഴ്‌നാട്ടില്‍ നിന്നുള്ള ജെറോം വിനീത്, മുത്തുസാമി എന്നിവര്‍ കളിക്കുന്നുണ്ടെങ്കിലും 28 മലയാളി താരങ്ങളുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)

ഏഷ്യന്‍ ഗെയിംസില്‍ ഭാരതം ഇതുവരെ

  • ആകെ മെഡല്‍ – 779
    (സ്വര്‍ണം 183, വെള്ളി 238, വെങ്കലം 358)
  • കഴിഞ്ഞ ഗെയിംസിലെ (ഹാങ്ചൗ) മെഡല്‍ 107
  • ഇത്തവണത്തെ താരസംഖ്യ- 503
  • മലയാളി താരങ്ങള്‍ – 28

 

Tags: Asian Games 202620th asian gamesAichi-Nagoya Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.